Omelette Making Tips: തിരിച്ചു ഇടമ്പോൾ പൊളിഞ്ഞുപോകാറുണ്ടോ? പൊട്ടാതെ ഓംലെറ്റുണ്ടാക്കാൻ വഴിയുണ്ട്
Omelette Making Kitchen Tips: ഓംലെറ്റ് ഫ്ലഫിയായി വരാൻ മുട്ടയോടൊപ്പം അല്പം ഉപ്പും കുരുമുളകുപൊടിയും ചേർത്ത് ഫോർക്ക് ഉപയോഗിച്ച് കുറഞ്ഞത് 1-2 മിനിറ്റെങ്കിലും നന്നായി അടിച്ചെടുക്കണം. മുട്ടയിൽ വരുന്ന ചെറിയ കുമിളകളും പതയും ഓംലെറ്റിന്റെ ഘടന കൂടുതൽ സോഫ്റ്റാക്കാൻ സഹായിക്കും. നല്ല പോലെ അടിച്ചുപതപ്പിക്കുന്നത് ഓംലെറ്റ് പാകമായി വരുമ്പോൾ ഫോൾഡ് ചെയ്യാൻ എളുപ്പമായിരിക്കും.

രാവിലത്തെ ബ്രേക്ക്ഫാസ്റ്റിനായോ ഉച്ചക്കത്തെ ചോറിനായോ നല്ലൊരു ഓംലെറ്റ് തയാറാക്കുമ്പോൾ, പാനിൽ നിന്ന് തിരിച്ചിടുന്നതിനിടയിൽ അത് പൊളിഞ്ഞുപോകുന്നത് പലരെയും നിരാശപ്പെടുത്തുന്ന കാര്യമാണ്. എന്നാൽ ചെറിയ ചില അടുക്കള സൂത്രങ്ങൾ അറിഞ്ഞുവച്ചാൽ ഹോട്ടലുകളിലെപ്പോലെ ഒട്ടും പൊട്ടാതെ, സോഫ്റ്റും ഫ്ലഫിയുമായ ഓംലെറ്റ് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയാറാക്കാവുന്നതേയുള്ളൂ. (Image Credit Source: Unsplash)

ഓംലെറ്റ് ഫ്ലഫിയായി വരാൻ മുട്ടയോടൊപ്പം അല്പം ഉപ്പും കുരുമുളകുപൊടിയും ചേർത്ത് ഫോർക്ക് ഉപയോഗിച്ച് കുറഞ്ഞത് 1-2 മിനിറ്റെങ്കിലും നന്നായി അടിച്ചെടുക്കണം. മുട്ടയിൽ വരുന്ന ചെറിയ കുമിളകളും പതയും ഓംലെറ്റിന്റെ ഘടന കൂടുതൽ സോഫ്റ്റാക്കാൻ സഹായിക്കും. നല്ല പോലെ അടിച്ചുപതപ്പിക്കുന്നത് ഓംലെറ്റ് പാകമായി വരുമ്പോൾ ഫോൾഡ് ചെയ്യാൻ എളുപ്പമായിരിക്കും.

മുട്ട അടിക്കുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ പാലോ അല്ലെങ്കിൽ തണുത്ത വെള്ളമോ ചേർക്കുന്നത് ഓംലെറ്റിന് കൂടുതൽ ഈർപ്പവും മൃദുത്വവും നൽകും. പാനിൽ കിടന്ന് പെട്ടെന്ന് കരിഞ്ഞുപോകാതെ ഇത് ഓംലെറ്റിന് രുചിയും നൽകും. അതുപോലെ ഓംലെറ്റിന്റെ അളവിന് അനുയോജ്യമായ ചെറിയ നോൺ-സ്റ്റിക്ക് പാൻ തിരഞ്ഞെടുക്കുക. പാനിൽ ആവശ്യത്തിന് വെളിച്ചെണ്ണ പുരട്ടി ചൂടായ ശേഷം മാത്രം മുട്ടയൊഴിക്കുക. ഇത് പാനിൽ ഓംലെറ്റ് ഒട്ടിപ്പിടിക്കുന്നത് പൂർണ്ണമായി ഒഴിവാക്കും.

അടിഭാഗം പെട്ടെന്ന് കരിഞ്ഞുപോകാതിരിക്കാൻ മീഡിയം അല്ലെങ്കിൽ കുറഞ്ഞ തീയിൽ വേണം മുട്ട ഓംലെറ്റ് വേവിക്കാൻ. മുകൾഭാഗം പകുതി വേവായ ശേഷം മാത്രം തിരിച്ചിടാൻ ശ്രദ്ധിക്കുക. ഓംലെറ്റ് പാനിൽ നിന്ന് തവി ഉപയോഗിച്ച് തിരിച്ചിടുമ്പോൾ പൊട്ടാൻ സാധ്യതയുണ്ടെങ്കിൽ, ഒരു പരന്ന പ്ലേറ്റ് പാനിലേക്ക് കമിഴ്ത്തിവെച്ച് പാൻ മെല്ലെ തിരിച്ചെടുക്കുക. ശേഷം പ്ലേറ്റിൽ നിന്ന് ഓംലെറ്റ് വീണ്ടും പാനിലേക്ക് ഇട്ടാൽ ഒട്ടും പൊട്ടാതെ മറിച്ചിടാം.

ഓംലെറ്റിൽ ചേർക്കുന്ന ഫില്ലിങ് കൂടിപ്പോകാതെ ശ്രദ്ധിക്കണം. കൂടുതലായിക്കഴിഞ്ഞാൽ മടക്കുമ്പോൾ പൊട്ടിപ്പോകാൻ സാധ്യത ഏറെയാണ്. ചീസും പച്ചക്കറികളും എന്നിവ നല്ല പോലെ ചെറുതാക്കി അരിഞ്ഞതുവേണം ചേർക്കാൻ. മുട്ട തിരിച്ചിടുമ്പോൾ പൊട്ടിപോകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ, ആ പൊട്ടൽ വന്ന ഭാഗത്ത് അല്പം ചീസ് ഇട്ടുകൊടുക്കാം. അത് ഒരു പശ പോലെ പ്രവർത്തിക്കും. അതുപോലെ മുട്ട അടുക്കുമ്പോൾ വല്ലാതെ വെള്ളം പോലെ ആകരുത്.