ഒടുവില്‍ രാഹുലും സ്വന്തമാക്കി ആ നേട്ടം; ഇതിന് മുമ്പ് നേടിയത് ആറു ഇന്ത്യന്‍ താരങ്ങള്‍ മാത്രം | KL Rahul completes 2000 runs in the World Test Championship, here are the other Indians who achieved this feat Malayalam news - Malayalam Tv9

KL Rahul: ഒടുവില്‍ രാഹുലും സ്വന്തമാക്കി ആ നേട്ടം; ഇതിന് മുമ്പ് നേടിയത് ആറു ഇന്ത്യന്‍ താരങ്ങള്‍ മാത്രം

Updated On: 

12 Oct 2025 10:37 AM

KL Rahul Milestone: രാഹുലിന് മുമ്പ് ഏഴ് ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടായിരം തികച്ചത്. 2731 റണ്‍സുമായി ഋഷഭ് പന്താണ് ഇന്ത്യക്കാരില്‍ മുന്നില്‍. രോഹിത് ശര്‍മ, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ, യശ്വസി ജയ്‌സ്വാള്‍ എന്നിവരും ഈ നേട്ടം സ്വന്തമാക്കിയിട്ടു

1 / 5ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടായിരം റണ്‍സ് തികച്ച താരങ്ങളുടെ പട്ടികയില്‍ ഇനി കെഎല്‍ രാഹുലും. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിലാണ് രാഹുല്‍ ഈ നേട്ടം സ്വന്തമാക്കിയത്. 54 പന്തില്‍ 38 റണ്‍സെടുത്ത് ആദ്യ ഇന്നിങ്‌സില്‍ രാഹുല്‍ പുറത്തായി (Image Credits: PTI)

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടായിരം റണ്‍സ് തികച്ച താരങ്ങളുടെ പട്ടികയില്‍ ഇനി കെഎല്‍ രാഹുലും. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിലാണ് രാഹുല്‍ ഈ നേട്ടം സ്വന്തമാക്കിയത്. 54 പന്തില്‍ 38 റണ്‍സെടുത്ത് ആദ്യ ഇന്നിങ്‌സില്‍ രാഹുല്‍ പുറത്തായി (Image Credits: PTI)

2 / 5

രാഹുലിന് മുമ്പ് ആറു ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടായിരം തികച്ചത്. 2731 റണ്‍സുമായി ഋഷഭ് പന്താണ് ഇന്ത്യക്കാരില്‍ മുന്നില്‍. രോഹിത് ശര്‍മ, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ, യശ്വസി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍ എന്നിവരും ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. 6080 റണ്‍സെടുത്ത ജോ റൂട്ടാണ് എല്ലാ താരങ്ങളിലും മുന്നില്‍ (Image Credits: PTI)

3 / 5

ജോമല്‍ വരിക്കന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടെവിന്‍ ഇംലാച്ച് സ്റ്റമ്പ് ഔട്ട് ചെയ്താണ് രാഹുലിനെ പുറത്താക്കിയത്. അഞ്ച് ഫോറും ഒരു സിക്‌സറും താരം നേടി. അര്‍ധ സെഞ്ചുറിക്ക് 12 റണ്‍സ് അകലെ താരം പുറത്തായി (Image Credits: PTI)

4 / 5

ആദ്യ ടെസ്റ്റില്‍ രാഹുല്‍ സെഞ്ചുറി നേടിയിരുന്നു. 197 പന്തില്‍ 100 റണ്‍സാണ് താരം നേടിയത്. ആദ്യ ടെസ്റ്റിലും ജോമല്‍ വരിക്കനാണ് രാഹുലിനെ പുറത്താക്കിയത്. വരിക്കന്റെ പന്തില്‍ ജസ്റ്റിന്‍ ഗ്രീവ്‌സ് ക്യാച്ചെടുക്കുകയായിരുന്നു (Image Credits: PTI)

5 / 5

ടെസ്റ്റില്‍ 64 മത്സരങ്ങളില്‍ നിന്നായി രാഹുല്‍ 3889 റണ്‍സ് നേടിയിട്ടുണ്ട്. 36.01 ആണ് ആവറേജ്. 19 അര്‍ധ സെഞ്ചുറിയും, 11 സെഞ്ചുറിയും നേടി (Image Credits: PTI)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും