AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Soobin Hiatus: താല്‍ക്കാലിക ഇടവേളയ്ക്ക് ഒരുങ്ങി ടി.എക്സ്.ടി അംഗം സൂബിൻ; ആരോഗ്യ പ്രശ്‌നങ്ങളെന്ന് ഏജൻസി

TXT Soobin Hiatus: പ്രമുഖ കൊറിയൻ സംഗീത ബാൻഡുകളിൽ ഒന്നാണ് ടിഎക്സ്ടി (TXT). അഞ്ച് അംഗങ്ങളുള്ള ഈ ബാൻഡിന്റെ ലീഡർ സൂബിൻ ആണ്. ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ നിന്നും സൂബിൻ താത്കാലിക ഇടവേള പ്രഖ്യാപിച്ചതാണ് ഇപ്പോൾ കെ-പോപ്പ് ആരാധകർക്കിടയിൽ ചർച്ചാവിഷയം.

Nandha Das
Nandha Das | Updated On: 22 Nov 2024 | 11:40 PM
ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ നിന്നും താൽകാലിക ഇടവേള (Hiatus) എടുക്കുന്നതായി പ്രഖ്യാപിച്ച് ടി.എക്സ്.ടി (TXT) അംഗമായ സൂബിൻ. ടിഎക്സ്ടിയുടെ ഏജൻസിയായ ബിഗ്ഹിറ്റ് ആണ് ഈ അപ്രതീക്ഷിത വാർത്ത ആരാധകരുമായി പങ്കുവെച്ചത്. ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഏജൻസി ഇക്കാര്യം അറിയിച്ചത്. (Image Credits: Soobin Instagram)

1 / 5
ജപ്പാനിൽ വെച്ച് നടക്കാനിരിക്കുന്ന മാമാ അവാർഡ്‌സിൽ (MAMA Awards) പങ്കെടുക്കാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കവെയാണ് ടിഎക്സ്ടിക്ക് ഇത്തരമൊരു തിരിച്ചടി ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം സൂബിൻ ചില അസ്വാരസ്യങ്ങളെ തുടർന്ന് ആശുപത്രി സന്ദർശിച്ചിരുന്നു. ഇതിനു പിന്നാലെ, ഡോക്ടറിന്റെ നിർദേശ പ്രകാരമാണ് താരം താത്കാലികമായി ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കാൻ തീരുമാനിച്ചത്. (Image Credits: Soobin Instagram)

2 / 5
തുടർന്ന്, സൂബിൻ വീവേഴ്‌സ് ആപ്പ് വഴി ആരാധകർക്കായി ഒരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. "ഞങ്ങൾ മടങ്ങി വരവ് അറിയിച്ച് അധിക നാളായില്ല. അതിനിടയിൽ ഇത്തരമൊരു കാര്യം അറിയിക്കുന്നതിൽ വിഷമമുണ്ട്. ഒരുപാട് ആലോചിച്ച ശേഷം, ആരോഗ്യനില പരിഗണിച്ച് ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ നിന്നും താത്കാലിക ഇടവേള എടുക്കാൻ ഞാൻ തീരുമാനിച്ചിരിക്കുകയാണ്. എന്നെ ഒരുപാട് സ്നേഹിക്കുന്ന എന്റെ ബാൻഡിലെ അംഗങ്ങൾക്കും ആരാധകർക്കും (MOA) ഒരുപാട് നന്ദി." സൂബിൻ കുറിച്ചു. (Image Credits: Soobin Instagram)

3 / 5
ഈ മാസത്തിന്റെ തുടക്കത്തിലാണ് ടിഎക്സ്ടി 'ദി സ്റ്റാർ ചാപ്റ്റർ: സാങ്ച്വറി' എന്ന ആൽബം പുറത്തിറക്കി സംഗീത ലോകത്തേക്കുള്ള മടങ്ങിവരവ് അറിയിച്ചത്. തുടർന്ന്, പ്രൊമോഷനും മറ്റ് പരിപാടികളുടെയും തിരക്കുകളിലായിരുന്നു. നേരത്തെ തന്നെ ഷെഡ്യൂൾ ചെയ്ത് വെച്ചിട്ടുള്ള പല പരിപാടികളിലും ഇവർ പങ്കെടുക്കേണ്ടതായുണ്ട്. ഈയൊരു സമയത്ത് ബാൻഡിന്റെ ലീഡർ കൂടിയായ സൂബിന്റെ അഭാവം ടിഎക്സ്ടിക്ക് വലിയൊരു തിരിച്ചടിയാണ്. (Image Credits: Soobin Instagram)

4 / 5
അതേസമയം, ലോകമെമ്പാടും ആരാധകരുള്ള കൊറിയൻ സംഗീത ബാൻഡായ ബിടിഎസിന്റെ അനിയന്മാർ എന്നറിയപ്പെടുന്ന ബാൻഡാണ് ടിഎക്സ്ടി. ഒരേ ഏജൻസിക്ക് കീഴിലാണ് ഈ രണ്ടു ബാൻഡുകളും പ്രവർത്തിക്കുന്നത്. 2019-ൽ സംഗീത ലോകത്ത് അരങ്ങേറ്റം കുറിച്ച ഈ ബാൻഡിൽ മൊത്തം അഞ്ച് അംഗങ്ങളാണ് ഉള്ളത്. സൂബിൻ, യോൻജുൻ, തെഹ്യുൻ, ബൊംഗ്യു, ഹ്യുനിങ് കായ് എന്നിവരടങ്ങുന്നതാണ് ടിഎക്സ്ടി. (Image Credits: TXT Instagram)

5 / 5