AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Lakshmi Manchu: ‘സൂപ്പർ സ്റ്റാറുമായുള്ള വിവാഹ മോചനത്തിനുശേഷം ആ നടിക്ക് അവസരം നിഷേധിക്കപ്പെട്ടു’; ലക്ഷ്മി സൂചിപ്പിച്ച ആ നടി സാമന്തയോ?

Lakshmi Manchu : ഇത് നിഷേധിച്ച ലക്ഷ്മി ഒരു സൂപ്പർ സ്റ്റാർ മാത്രമല്ല ഉള്ളതെന്നും നിലവിൽ അഞ്ചാറ് സൂപ്പർ താരങ്ങൾ വിവാഹമോചിതരാണെന്നും പറഞ്ഞു.

Sarika KP
Sarika KP | Published: 17 Sep 2025 | 05:10 PM
വസ്ത്രധാരണത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് പൊട്ടിത്തെറിച്ച് തെലുങ്ക് നടി ലക്ഷ്മി മഞ്ചുവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചോദ്യം കേട്ട് ക്ഷുഭിതയായ ലക്ഷ്മി മഞ്ചു, എന്തുകൊണ്ട് പുരുഷന്മാരോട് ഇത്തരം ചോദ്യങ്ങൾ ചോ​ദിക്കുന്നില്ലെന്ന് ചോദിച്ചു. (Image Credits:Instagram)

1 / 5
ഇതിനിടെയിൽ സ്ത്രീകൾ നേരിടുന്ന വിവേചനത്തെ കുറിച്ച് സംസാരിച്ച നടി ഒരു സൂപ്പർതാരത്തിന്റെ ഭാര്യക്ക് വിവാഹമോചനത്തിനു പിന്നാലെ സിനിമ നിഷേധിക്കപ്പെട്ടതിനേക്കുറിച്ചും സംസാരിച്ചിരുന്നു. ഇതിനു പിന്നാലെ ആ നടി സാമന്തയാണെന്ന അഭ്യൂഹങ്ങളുയർന്നു.

2 / 5
ഇപ്പോഴിതാ ഇതിനും മറുപടി നൽകിയിരിക്കുകയാണ് ലക്ഷ്മി.  ഇത് നിഷേധിച്ച ലക്ഷ്മി ഒരു സൂപ്പർ സ്റ്റാർ മാത്രമല്ല ഉള്ളതെന്നും നിലവിൽ അഞ്ചാറ് സൂപ്പർ താരങ്ങൾ വിവാഹമോചിതരാണെന്നും പറഞ്ഞു.

3 / 5
അവരെല്ലാവരുമായും തനിക്ക് അടുത്ത ബന്ധമുണ്ടെന്നും പുരുഷന്മാരേക്കാൾ സ്ത്രീകൾ നേരിടുന്ന വിലക്കുകൾ തിരിച്ചറിയാനാണ് ഇത്തരത്തിൽ പറഞ്ഞതെന്നും ലക്ഷ്മി പറഞ്ഞു.

4 / 5
ഒരു പുരുഷന് ജീവിതം എന്നും ഒരുപോലെയായിരിക്കുമെന്നും പക്ഷേ ഒരു സ്ത്രീക്ക് വിവാഹിതയാകുന്നതോടെ കുട്ടികളും ഭർതൃകുടുംബവും മറ്റ് ഉത്തരവാദിത്തങ്ങളുമൊക്കെ വന്നുചേരുമെന്നാണ് ലക്ഷ്മി പറയുന്നത്.

5 / 5