ലോകത്തിലെ ഏറ്റവും നീളം കൂടിയ തീരപ്രദേശങ്ങളുള്ള രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
കാനഡ- 202,080 കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന കടല്‍തീരമാണ് കാനഡയുടെ പ്രത്യേകത. കാനഡയില്‍ അറ്റ്‌ലാന്റിക മുതല്‍ പസഫിക്, ആര്‍ട്ടിക് സമുദ്രങ്ങള്‍ വരെയുള്ള ഭൂപ്രകൃതിയാണ് കാനഡയെ വ്യത്യസ്തമാക്കുന്നത്.
നോര്‍വേ- 58,133 കിലോമീറ്റര്‍ തീരപ്രദേശമാണ് നോര്‍വേയ്ക്കുള്ളത്. മനോഹരമായ ദ്വീപുകളും സമുദ്ര പൈതൃകവും നോര്‍വേയ്ക്കുണ്ട്.
റഷ്യ- ആര്‍ട്ടിക്, പസഫിക്, ബാള്‍ട്ടിക് സമുദ്രങ്ങളില്‍ വ്യാപിച്ചുകിടക്കുന്നതാണ് 37,653 കിലോമീറ്റര്‍ വിസൃതിയുള്ള റഷ്യയുടെ കടല്‍തീരം.
ഓസ്‌ട്രേലിയ- 25,760 കിലോമീറ്റര്‍ തീരപ്രദേശമാണ് ഓസ്‌ട്രേലിയക്കുള്ളത്. അതിശയിപ്പിക്കുന്ന ബീച്ചുകളും ഗ്രേറ്റ് ബാരിയര്‍ റീഫ് പോലുള്ള വൈവിധ്യമാര്‍ന്ന സമുദ്ര ആവാസ വ്യവസ്ഥകളും ഓസ്‌ട്രേലിയക്കുണ്ട്.
ഫിലിപ്പീന്‍സ്- 36,289 കിലോമീറ്റര്‍ കടല്‍തീരമുള്ള ഫിലിപ്പീന്‍സ്, അതിമനോഹരമായ ബീച്ചുകള്‍, സ്ഫടികം പോലെ തെളിഞ്ഞ ജലം, സമൃദ്ധമായ സമുദ്രജീവികള്‍ എന്നികൊണ്ട് സമ്പന്നമാണ് ഫിലിപ്പീന്‍സ്.
ജപ്പാന്‍- ശാന്തമായ കടല്‍തീരങ്ങളും തിരക്കേറിയ തുറമുഖങ്ങളും പരുക്കന്‍ പാറക്കെട്ടുകളുമാണ് ജപ്പാന്റെ പ്രത്യേകത. 29,751 കിലോമീറ്റര്‍ തീരപ്രദേശമാണ് ജപ്പാനുള്ളത്.
ഇന്തോനേഷ്യ- ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹമാണ് ഇന്തോനേഷ്യയുടേത്. 54,720 കിലോമീറ്റര്‍ തീരപ്രദേശം ഉഷ്ണമേഖലാ പറുദീസകള്‍, ഊര്‍ജ്ജസ്വലമായ പവിഴപ്പുറ്റുകള്‍, തിരക്കേറിയ തീരദേശ നഗരങ്ങള്‍ എന്നിവയാണ് ഇന്തോനേഷ്യയുടെ പ്രത്യേകത.