Hair Care Tips: എന്തൊക്കെ ചെയ്തിട്ടും മുടികൊഴിച്ചിൽ മാറുന്നില്ലേ? എങ്കിൽ മാറ്റാം ഈ ശീലങ്ങൾ
Habits That Cause Hair Fall: നമ്മൾ അധികം ശ്രദ്ധിക്കാതെ പോകുന്ന ചില ശീലങ്ങളാകാം മുടികൊഴിച്ചിലിലേക്ക് നയിക്കുന്നത്. അത് എന്തെല്ലാമെന്ന് നോക്കാം.

എന്തൊക്കെ ചെയ്തിട്ടും മുടികൊഴിച്ചിൽ മാറുന്നില്ല? ജനിതകമോ കാലാവസ്ഥയോ മാത്രമല്ല നമ്മുടെ ഉറക്കം മുതൽ ഭക്ഷണം വരെ മുടിയുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നു. നമ്മൾ അധികം ശ്രദ്ധിക്കാതെ പോകുന്ന ചില ശീലങ്ങളാകാം മുടികൊഴിച്ചിലിലേക്ക് നയിക്കുന്നത്. (Image Credits: Pexels)

ശരീരഭാരം കുറയ്ക്കാനും മറ്റുമായി പലരും ഭക്ഷണം ഒഴിവാക്കാറുണ്ട്. എന്നാൽ, തലമുടിയുടെ വളർച്ചയ്ക്ക് പ്രോട്ടീന്‍, അയണ്‍, ആരോഗ്യകരമായ കൊഴുപ്പ്, വിറ്റാമിനുകള്‍ എന്നിവ വളരെ പ്രധാനമാണ്. ആവശ്യമായ പോഷകങ്ങൾ ലഭിച്ചില്ലെങ്കിൽ മുടി പൊട്ടിപ്പോകാനും കൊഴിയാനുമെല്ലാം സാധ്യതയുണ്ട്. (Image Credits: Pexels)

മാനസിക സമ്മർദ്ദം മൂലവും മുടികൊഴിച്ചിൽ ഉണ്ടാകാം. ശരീരം സ്‌ട്രെസ് ഹോർമോണുകൾ വലിയതോതിൽ ഉത്പാദിപ്പിക്കുമ്പോൾ ഇത് മുടികൊഴിച്ചിലിന് കാരണമാകുന്നു. അതിനാൽ, മാനസിക സമ്മർദ്ദം ഒഴിവാക്കാനായി യോഗ, നടത്തം തുടങ്ങിയവ ശീലമാക്കാം. (Image Credits: Pexels)

മുടിയിൽ പല പരീക്ഷണങ്ങൾ നടത്തുന്നതും മുടികൊഴിച്ചിലിന് കാരണമാകുന്നു. ഹെയര്‍ സ്‌ട്രെയ്റ്റ്‌നര്‍, കേളിങ് ടൂള്‍സ്, ബ്ലോ ഡ്രയറുകള്‍ എന്നിവയെല്ലാം അമിതമായി ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല. ഇവ മുടി വരണ്ടതാക്കുന്നു. (Image Credits: Pexels)

അതുപോലെ തന്നെ, ദിവസവും മുടി കഴുകുന്നത് മുടിയുടെ ആരോഗ്യത്തിന് അത്ര നല്ല ശീലമല്ല. ഇത് മുടിയിലെ സ്വഭാവിക എണ്ണ നഷ്ടമാകാൻ കാരണമാകും. എന്നാൽ, തലമുടി തീരേ കഴുകാതിരിക്കുന്നതും പ്രശ്നമാണ്. (Image Credits: Pexels)

ശരീരത്തിൽ ആവശ്യമായ ജലാംശം ഇല്ലെങ്കിലും മുടിയുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കാം. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം കുടിക്കണം. ജലാംശം ധാരാളം അടങ്ങിയ പഴങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താനും ശ്രദ്ധിക്കുക. (Image Credits: Pexels)