Lighting Lamp Rules: ദാരിദ്ര്യം വിളിച്ചുവരുത്തരുത്! വിളക്ക് കത്തിച്ച ശേഷം ഈ 3 കാര്യങ്ങൾ ചെയ്യുന്നത് ദോഷം
Lighting Lamp Rules: ഓരോ വീട്ടിലും ഓരോ രീതിയിലാണ് വിളക്ക് കത്തിക്കാറുള്ളത്. ചിലയിടത്ത് പൊതുവിൽ കാണുന്ന കാര്യമാണ് ഒറ്റത്തിരിയിട്ട് വിളക്ക് കത്തിക്കുന്നത്...

ഹിന്ദുമത വിശ്വാസത്തിൽ വിളക്കിന് വലിയ പ്രാധാന്യമാണുള്ളത്. രാവിലെയും വൈകിട്ടും വീടുകളിൽ വിളക്ക് കത്തിക്കാറുണ്ട്. ചിലർ രാവിലെ പൂജാമുറിക്ക് ഉള്ളിൽ മാത്രം തെളിയിക്കും. പൂമുഖത്ത് സന്ധ്യയ്ക്ക് മാത്രമാണ് വിളക്ക് തെളിയിക്കാറുള്ളത്. ചില വീടുകളിൽ സന്ധ്യയ്ക്ക് മാത്രമാണ് വിളക്ക് തെളിയിക്കാറുള്ളത്. (PHOTO: SOCIAL MEDIA)

വിളക്ക് എപ്പോൾ കത്തിക്കുമ്പോഴും ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട് . വിളക്ക് തെളിയിക്കുന്നതിലൂടെ ജീവിതത്തിലെ അന്ധകാരത്തെ മയക്കുകയും ജീവിതത്തിലേക്ക് പോസിറ്റീവ് എനർജി കൊണ്ടുവരികയും ചെയ്യും. ജീവിതത്തിൽ സമ്പത്തും ഐശ്വര്യവും വർധിക്കുവാൻ വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നത് നല്ലതാണ് എന്നാണ് പൊതുവിൽ ഉള്ള വിശ്വാസം. (PHOTO: SOCIAL MEDIA)

ഓരോ വീട്ടിലും ഓരോ രീതിയിലാണ് വിളക്ക് കത്തിക്കാറുള്ളത്. ചിലയിടത്ത് പൊതുവിൽ കാണുന്ന കാര്യമാണ് ഒറ്റത്തിരിയിട്ട് വിളക്ക് കത്തിക്കുന്നത്. സന്ധ്യക്ക് ഒറ്റ തിരിയിട്ട് വിളക്ക് തെളിയിക്കാൻ പാടില്ല എന്നാണ് ശാസ്ത്രങ്ങൾ പറയുന്നത്. ഇനി അഥവാ ഒരു ഭാഗത്തേക്ക് മാത്രം കത്തിക്കുകയാണെങ്കിൽ കൂടെ രണ്ട് തിരികൾ ഒരുമിച്ച് കൈതൊഴുതിരിക്കുന്നത് പോലെ വച്ചു തിരി കത്തിക്കാം. (PHOTO: SOCIAL MEDIA)

രാവിലെ കിഴക്ക് ദർശനമായി വെച്ചുവേണം വിളക്ക് തെളിയിക്കേണ്ടത്. അതും ഇത്തരത്തിൽ പറഞ്ഞ പോലെ വേണം ഒറ്റയാണെങ്കിൽ കത്തിക്കേണ്ടത്. കൂടാതെ മൂന്നും അഞ്ചും തിരികളും വീട്ടിൽ കത്തിക്കാവുന്നതാണ്. മൂന്നു തിരിയിട്ടാണ് വിളക്ക് കത്തിക്കുന്നതെങ്കിൽ കിഴക്ക് പടിഞ്ഞാറ് വടക്ക് എന്ന രീതികൾ തെരഞ്ഞെടുക്കാം. (Credits: Getty Images)

അഞ്ചു തിരിയിട്ടാണ് വിളക്ക് കത്തിക്കുന്നത് എങ്കിൽ വടക്ക് തെക്ക് കിഴക്ക് പടിഞ്ഞാറ് എന്ന പുറമേ വടക്ക് കിഴക്ക് ഭാഗത്തേക്കും തിരിയിടണം. ഏഴു തിരിയിട്ടാണ് വിളക്ക് കത്തിക്കുന്നതെങ്കിൽ വടക്കു കിഴക്ക് തെക്ക് കിഴക്ക് വടക്ക് പടിഞ്ഞാറ് എന്നീ ദിശകളിലേക്കും കൂടി തിരി തെളിയിക്കുക. കൂടാതെ സന്ദീപ് വിളക്ക് തെളിയിച്ചു കഴിഞ്ഞാൽ ഇനി പറയുന്ന മൂന്ന് കാര്യങ്ങൾ ഒരിക്കലും ചെയ്യരുത്. (Credits: Getty Images)

ഒരിക്കലും വിളക്ക് തെളിയിച്ചതിന് ശേഷം ഉടനെ തന്നെ ഭക്ഷണം കഴിക്കരുത്. ഇത് അശുഭകരമായി കണക്കാക്കുന്നു. കൂടാതെ ഈ സമയത്ത് അലക്കുകയോ കുളിക്കുകയോ വീട് ചൂല് ഉപയോഗിച്ച് അടിച്ചു വാരുകയോ ചെയ്യരുത്. അങ്ങനെ ചെയ്യുന്നത് ദാരിദ്ര്യം വിളിച്ചുവരുത്തും എന്ന് വിശ്വാസം. (Credits: Getty Images)