എതിർ ടീം സപ്പോർട്ട് സ്റ്റാഫിനെ തുപ്പി; ലൂയിസ് സുവാരസിന് മൂന്ന് മത്സരങ്ങളിൽ നിന്ന് വിലക്ക് | Luis Suarez Faces Three Matches Ban After Spitting Incident Involving Seattle Support Staff After MSL Match Malayalam news - Malayalam Tv9

Luis Suarez: എതിർ ടീം സപ്പോർട്ട് സ്റ്റാഫിനെ തുപ്പി; ലൂയിസ് സുവാരസിന് മൂന്ന് മത്സരങ്ങളിൽ നിന്ന് വിലക്ക്

Published: 

09 Sep 2025 12:25 PM

Match Ban For Luis Suarez: ഇൻ്റർ മയാമിയുടെ പ്രധാന താരങ്ങളിൽ ഒരാളായ ലൂയിസ് സുവാരസിനെതിരെ നടപടി. എതിർ ടീമിൻ്റെ സപ്പോർട്ട് സ്റ്റാഫിനെ തുപ്പിയതിനാണ് നടപടി എടുത്തത്.

1 / 5ഇൻ്റർ മയാമി താരം ലൂയിസ് സുവാരസിന് മൂന്ന് മത്സരങ്ങളിൽ നിന്ന് വിലക്ക്. എതിർ ടീമിൻ്റെ സപ്പോർട്ട് സ്റ്റാഫിനെ തുപ്പിയതിനെ തുടർന്നാണ് നടപടി.  മയാമിയുടെ മൂന്ന് ലീഗ് മത്സരങ്ങളിൽ നിന്നാണ് സുവാരസിനെ വിലക്കിയിരിക്കുന്നത്. ഉറുഗ്വേ താരമായ 38 വയസുകാരൻ ടീമിലെ പ്രധാന താരമാണ്.

ഇൻ്റർ മയാമി താരം ലൂയിസ് സുവാരസിന് മൂന്ന് മത്സരങ്ങളിൽ നിന്ന് വിലക്ക്. എതിർ ടീമിൻ്റെ സപ്പോർട്ട് സ്റ്റാഫിനെ തുപ്പിയതിനെ തുടർന്നാണ് നടപടി. മയാമിയുടെ മൂന്ന് ലീഗ് മത്സരങ്ങളിൽ നിന്നാണ് സുവാരസിനെ വിലക്കിയിരിക്കുന്നത്. ഉറുഗ്വേ താരമായ 38 വയസുകാരൻ ടീമിലെ പ്രധാന താരമാണ്.

2 / 5

സിയാറ്റിലിനെതിരായ ലീഗ്സ് കപ്പ് ഫൈനലിലാണ് സംഭവം നടന്നത്. മത്സരത്തിൽ ഇൻ്റർ മയാമിയെ മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്ക് സിയാറ്റിൽ തോല്പിച്ചിരുന്നു. ഈ മത്സരത്തിന് ശേഷം ഇരു ടീമിലെ താരങ്ങളും സപ്പോർട്ടും സ്റ്റാഫും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതിനിടെയായിരുന്നു സംഭവം.

3 / 5

വിലക്ക് ലഭിച്ചതോടെ ഈ മാസം 13ന് ഷാർലറ്റിനും 16ന് സിയാറ്റിലിനും 20ന് ഡിസി യുണൈറ്റഡിനും എതിരായ മത്സരങ്ങളിൽ സുവാരസിന് കളിക്കാൻ സാധിക്കില്ല. ഇൻ്റർ മയാമിയിൽ സുവാരസിൻ്റെ സഹതാരം സെർജിയോ ബുസ്കറ്റ്സിന് രണ്ട് മത്സരങ്ങളിൽ നിന്നും വിലക്കേർപ്പെടുത്തി.

4 / 5

സംഭവത്തിൽ സുവാരസ് മാപ്പ് ചോദിച്ചിരുന്നു. "സമ്മർദ്ദത്തിൻ്റെയും നിരാശയുടെയും സമയമായിരുന്നു അത്. നടക്കരുതാത്ത കാര്യങ്ങൾ സംഭവിച്ചു. ഞാൻ ചെയ്തതിന് ന്യായീകരണമില്ല. ഞാൻ തെറ്റാണ് ചെയ്തത്. അതിൽ എനിക്ക് പശ്ചാത്താപമുണ്ട്."- സുവാരസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

5 / 5

മേജർ ലീഗ് സോക്കർ ഈസ്റ്റേൺ കോൺഫറൻസിൽ ഇൻ്റർ മയാമി ആറാം സ്ഥാനത്താണ്. പട്ടികയിൽ ഒന്നാമതുള്ള ഫിലാഡൽഫിയയെക്കാൾ 11 പോയിൻ്റ് പിന്നിൽ 46 പോയിൻ്റാണ് ഇൻ്റർ മയാമിയ്ക്കുള്ളത്. എന്നാൽ, ഫിലാഡൽഫിയയെക്കാൾ നാല് മത്സരങ്ങൾ കുറച്ചേ മയാമി കളിച്ചിട്ടുള്ളൂ.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും