വിഷാദമകറ്റും, പ്രമേഹത്തെ പ്രതിരോധിക്കും! കാപ്പിയുടെ മാന്ത്രിക ഗുണങ്ങൾ | magical benefits of coffee from Relieves depression to prevents diabetes Malayalam news - Malayalam Tv9

Coffee Benefits: വിഷാദമകറ്റും, പ്രമേഹത്തെ പ്രതിരോധിക്കും! കാപ്പിയുടെ മാന്ത്രിക ഗുണങ്ങൾ

Published: 

04 Oct 2025 | 10:14 AM

Health Benefits Of Coffee: കാപ്പി നിത്യ ജീവിതത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദ്രോഗം, പാർക്കിൻസൺസ് രോഗം, കൂടാതെ സ്തനം, വൻകുടൽ, പ്രോസ്റ്റേറ്റ് കാൻസർ എന്നിവയുൾപ്പെടെയുള്ള അവയവങ്ങളെ ബാധിക്കുന്ന ക്യാനസറുകളിൽ നിന്നും സംരക്ഷണം നൽകും. കൂടാതെ കാപ്പിയിൽ അടങ്ങയിരിക്കുന്ന കഫീൻ ഓർമ്മശക്തിയും ജാഗ്രതയും മെച്ചപ്പെടുത്തും.

1 / 6
എല്ലാവരും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരു പാനീയമാണ് കാപ്പി. അതിന്റെ മനം മയക്കുന്ന സു​ഗന്ധവും രുചിയുമാണ് അതിന്റെ പ്രധാന കാരണം. എന്നാൽ രുചിയും മണവും മാത്രമല്ല, ആരോ​ഗ്യ ​ഗുണത്തിലും കാപ്പി ഒരു പടി മുന്നിൽ തന്നെ നിൽക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. ഗുരുതരമായ പല രോഗങ്ങളിൽ നിന്നും കാപ്പി സംരക്ഷണം നൽകുന്നു.(Photo Credit : Unsplash)

2 / 6
മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു: പതിവായി കാപ്പി കുടിക്കുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. കാപ്പി കുടിക്കുന്നവരിൽ വിഷാദരോഗത്തിനുള്ള സാധ്യത താരതമ്യേന കുറവായിരിക്കുമെന്ന് ഗവേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ദിവസവും 3/4 കപ്പ് മുതൽ 5.3 കപ്പ് വരെ കഫീൻ അടങ്ങിയ കാപ്പി കുടിക്കുന്നവരിലാണ് ഈ ഗുണഫലങ്ങൾ പ്രധാനമായും കാണുന്നത്. കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ കേന്ദ്ര നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുന്നു. തത്ഫലമായി നിങ്ങളെ കൂടുതൽ ഉണർന്നിരിക്കാനും ഊർജ്ജസ്വലത നിലനിർത്താനും സഹായിക്കുന്നു.(Photo Credit : Unsplash)

3 / 6
ആന്റിഓക്‌സിഡന്റുകളുടെ കലവറ: ശരീരത്തിനാവശ്യമായ പല ആന്റിഓക്‌സിഡന്റുകളാലും സമ്പന്നമാണ് കാപ്പി. ശരീരകോശങ്ങൾ നശിക്കുന്നതിൽ നിന്നും സംരക്ഷിക്കുന്നു. കാപ്പിയിൽ ധാരാളമായി കാണപ്പെടുന്ന ക്ലോറോജെനിക് ആസിഡ് എന്ന പോളിഫെനോൾ വീക്കം (Inflammation) കുറയ്ക്കുകയും, പൊണ്ണത്തടി ഉൾപ്പെടെയുള്ള ജീവിതശൈലി രോ​ഗങ്ങൾ കുറയ്ക്കാനു സഹായിക്കുന്നു.(Photo Credit : Unsplash)

4 / 6
പ്രമേഹ സാധ്യത കുറയ്ക്കുന്നു: പതിവായി കാപ്പി കഴിക്കുന്നവരിൽ പ്രമേഹത്തിനുള്ള സാധ്യത കുറവായിരിക്കുമെന്ന് പഠനങ്ങൾ. ടൈപ്പ് 2 പ്രമേഹത്തെ പ്രതിരോധിക്കാൻ കാപ്പി സഹായിച്ചേക്കാം. ദിവസവും ഓരോ കപ്പ് കാപ്പി കുടിക്കുന്നത് പ്രമേഹം വരാനുള്ള സാധ്യത 6% വരെ കുറയ്ക്കുന്നതായും, അഞ്ച് കപ്പ് കാപ്പി കുടിക്കുന്നവരിൽ പ്രമേഹ സാധ്യത ശരാശരി 29% വരെ കുറഞ്ഞതായും കണ്ടെത്തി.(Photo Credit : Unsplash)

5 / 6
മറ്റ് രോഗങ്ങളിൽ നിന്നും സംരക്ഷണം: കാപ്പി നിത്യ ജീവിതത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദ്രോഗം, പാർക്കിൻസൺസ് രോഗം, കൂടാതെ സ്തനം, വൻകുടൽ, പ്രോസ്റ്റേറ്റ് കാൻസർ എന്നിവയുൾപ്പെടെയുള്ള അവയവങ്ങളെ ബാധിക്കുന്ന ക്യാനസറുകളിൽ നിന്നും സംരക്ഷണം നൽകും. കൂടാതെ കാപ്പിയിൽ അടങ്ങയിരിക്കുന്ന  കഫീൻ ഓർമ്മശക്തിയും ജാഗ്രതയും മെച്ചപ്പെടുത്തും. ഡിമെൻഷ്യ പോലുള്ള തലച്ചോറിൻ്റെ പ്രവർത്തനത്തെ ബാധിക്കുന്ന രോഗങ്ങളിൽ നിന്നും അൽഷിമേഴ്സ് രോഗത്തിൽ നിന്നും കാപ്പി സംരക്ഷണം ഒരുക്കുമെന്നും ചില പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. (Photo Credit : Unsplash)

6 / 6
വ്യായാമത്തിന് ഉത്തേജനം: വ്യായാമ വേളകളിൽ കാപ്പി കുടിക്കുന്നത് കൂടുതൽ ഊർജ്ജം പ്രധാനം ചെയ്യുമെന്ന് പഠനം ഇത് പേശികളുടെ ശക്തി  വർദ്ധിപ്പിക്കുകയും വേദന കുറയ്ക്കുകയും ചെയ്യും. വ്യായാമത്തിനുശേഷം കാപ്പി കഴിക്കുന്നതും കൂടുതൽ ഉണർവ് നൽകും.(Photo Credit : Unsplash)

ഐടി ഭീമന്മാർ നിയമനം കുറയ്ക്കുമ്പോൾ സംഭവിക്കുന്നത്?
കുക്കറിൽ വേവിക്കുമ്പോൾ ചോറ് കുഴഞ്ഞുപോകുന്നുണ്ടോ?
വെണ്ടക്ക ചീഞ്ഞുപോകില്ല, ചെയ്യേണ്ടത് ഇത്രമാത്രം
കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ
പുറത്തെ അടിപ്പിനുള്ള മൂർഖൻ, ഒന്നല്ല രണ്ടെണ്ണം
ഡോക്ടറുടെ 10 ലക്ഷം രൂപ തട്ടി, പഞ്ചാബിൽ നിന്നും പ്രതിയെ പിടികൂടി കേരള പോലീസ്
പിണറായി വിജയനും വിഡി സതീശനും ഒരിക്കൽ ഇല്ലതാകും
നന്മാറ വിത്തനശ്ശേരിയിൽ പുലി കൂട്ടിലാകുന്ന ദൃശ്യങ്ങൾ