Mahindra 7xo Hybrid: വീണ്ടും ഞെട്ടിക്കാൻ മഹീന്ദ്ര, എക്‌സ്‌യുവി 7എക്‌സ്ഒ ഹൈബ്രിഡ് വരുന്നു
Mahindra XUV 7XO Hybrid Model Coming : ഇന്ത്യയിൽ ഇപ്പോൾ ഇലക്ട്രിക് മോഡലുകൾക്ക് പുറമെ ഹൈബ്രിഡ് പവർട്രെയ്നുകളിലും നിരവധി പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. പ്രധാന വാഹന നിർമ്മാതക്കൾ എല്ലാം ഇലക്ട്രിക് പതിപ്പുകൾക്ക് പുറമെ ഹൈബ്രിഡ് മോഡലുകളെയും വിപണിയിലെത്തിക്കാൻ ശ്രമം തുടരുകയാണ്. ഇതിനോടകം തന്നെ മാരുതി, ടൊയോട്ട, റെനോ, ഹോണ്ട തുടങ്ങിയ പല വഹന നിർമ്മാതാക്കളും തങ്ങളുടെ ഹൈബ്രിഡ് മോഡലുകളെ നിരത്തിലത്തിച്ചിട്ടുണ്ട്.

അങ്ങനെ ഇന്ത്യയിലെ ഹൈബ്രിഡ് വാഹന നിരയിലേക്ക് മറ്റൊരു മോഡൽ കൂടി എത്തുകായാണ്. മഹീന്ദ്രയാണ് പുതിയതായി ഒരു ഹൈബ്രിഡ് വാഹനത്തെ ഇന്ത്യൻ നിരത്തിൽ എത്തിക്കാനൊരുങ്ങുന്നത് XUV 7XO മോഡലിന്റെ 'സ്ട്രോംഗ് ഹൈബ്രിഡ്' (strong hybrid) പതിപ്പ് മഹീന്ദ്ര വിപണിയിൽ എത്തിക്കുമെന്നാണ് വിവരം. ( Image Credit Source - Mahindra Website)

എന്നാൽ കമ്പനി സ്ട്രോംഗ് ഹൈബ്രിഡ് മോഡലുകളെ സംബന്ധിച്ച യാതൊരു വിവരങ്ങളും ഇതുവരെ പുറത്ത് വിട്ടിട്ടില്ല. എന്നാൽ വാഹന ലോകത്ത് പ്രചരിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം രണ്ട് ഹൈബ്രിഡ് പ്രൊജക്ടുകൾ നിലവിൽ കമ്പനിയുടെ കീഴിൽ നടക്കുന്നുണ്ട് എന്നാണ്.

ഈ റിപ്പോർട്ടുകൾ ശരിയായി വരികയാണെങ്കിൽ ഇന്ത്യൻ വിപണിയിൽ ഹൈബ്രിഡ് മോഡലുകൾ തമ്മിലുള്ള മത്സരം കുറച്ചുകൂടി കടുക്കും. ഫുൾടാങ്ക് ഇന്ധനവും ബാറ്റിയും ചേർന്ന് ഒറ്റ സ്ട്രെച്ചിൽ 1000 കിലോമീറ്ററിലധികം മൈലേജ് വാഹനം നൽകുമെന്നാണ് ഏകദേശ വിവരം.

XUV 7XO-യിൽ സീരീസ്-പാരലൽ സ്ട്രോംഗ് ഹൈബ്രിഡ് പവർട്രെയിൻ സംവിധാനം ഉൾപ്പെടുത്താനാണ് സാധ്യത കാണുന്നത്. ഈ പവർട്രെയിൻ സംവിധാനത്തിൽ ഒരു പെട്രോൾ എൻജിനൊപ്പം ഇലക്ട്രിക് മോട്ടോറും ബാറ്ററി പാക്കും സംയോജിപ്പിച്ചിരിക്കുന്നു. വാഹനത്തിന്റെ വിലയോ മറ്റ് വിവരങ്ങളോ ഇതുവരെ പുറത്ത് വന്നിട്ടില്ല.

കുറഞ്ഞ വേഗതയിലും ട്രാഫിക്കിലൂടെയും വാഹനം കടന്നുപോകുമ്പോൾ ഈ ഹൈബ്രിഡ് സംവിധാനം ഇലക്ട്രിക് ഊർജ്ജം ഉപയോഗിക്കും. ഇത് പെട്രോളിന്റെ അനാവശ്യ ഉപയോഗത്തെ കുറയ്ക്കുകയും മികച്ച ഇന്ധന ക്ഷമത ഉറപ്പാക്കുകയും ചെയ്യും. ഹൈവേ പോലുള്ള സ്ഥലങ്ങളിൽ കൂടുതൽ വേഗതയിൽ സഞ്ചരിക്കുമ്പോൾ, പെട്രോൾ എൻജിൻ വാഹനത്തെ ചലിപ്പിക്കും അതേ സമയം ബാറ്ററി ചാർജ് ആവുകയും ചെയ്യും. (Mahindra XUV 7XO നോർമൽ മോഡലിന്റെ ചിത്രങ്ങളാണ് ആർട്ടിക്കിളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.)