AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

കാൻസർ ചികിത്സ ഇനി കുറഞ്ഞ ചെലവിൽ; നിരവധി മരുന്നുകളുടെ വില കുറഞ്ഞു

Cancer Medicine Prices Cut: കാൻസർ മരുന്നുകളുടെ വിലയിൽ ഇന്ന് മുതൽ മാറ്റം. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് 1,364 തരം ക്യാന്‍സര്‍ മരുന്നുകളുടെ വില കുറഞ്ഞു. ഇതുവഴി ഉപഭോക്താക്കൾക്ക് പ്രതിവർഷം 3,540.38 കോടി രൂപ ലാഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദഗ്ധ സമിതി ഒക്ടോബർ 17-ന് നൽകിയ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് വില പരിഷ്‌കരിച്ചത്.

കാൻസർ ചികിത്സ ഇനി കുറഞ്ഞ ചെലവിൽ; നിരവധി മരുന്നുകളുടെ വില കുറഞ്ഞു
പ്രതീകാത്മക ചിത്രം Image Credit source: PTI
Jayadevan AM
Jayadevan AM | Published: 09 Nov 2026 | 05:14 PM

കാൻസർ മരുന്നുകളുടെ വിലയിൽ ഇന്ന് മുതൽ മാറ്റം. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് 1,364 തരം കാൻസർ മരുന്നുകളുടെ വില കുറഞ്ഞു. ഇതുവഴി ഉപഭോക്താക്കൾക്ക് പ്രതിവർഷം 3,540.38 കോടി രൂപ ലാഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി (എൻപിപിഎ), ക്യാൻസർ ചികിത്സയ്ക്കുള്ള 137 മരുന്നുകളുടെ ട്രേഡ് മാർജിനുകൾക്ക് (വ്യാപാര ലാഭവിഹിതം) പരിധി നിശ്ചയിച്ചു. ഇതേ തുടര്‍ന്ന് വിവിധ ബ്രാന്‍ഡുകളിലുള്ള മരുന്നുകള്‍ക്ക് വിലയിടിഞ്ഞു. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് രൂപീകരിച്ച വിദഗ്ധ സമിതി ഒക്ടോബർ 17-ന് നൽകിയ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് വില പരിഷ്‌കരിച്ചത്.

നവംബർ 8 വരെയുള്ള കണക്കനുസരിച്ച്, 121 മരുന്നുകളിൽ ഉൾപ്പെടുന്ന 1,364 ഫോർമുലേഷനുകൾക്കായി 85 ഫാർമസ്യൂട്ടിക്കൽ കമ്പനികൾ തങ്ങളുടെ പുതുക്കിയ പരമാവധി വിൽപന വില സമർപ്പിച്ചിട്ടുണ്ടെന്ന് കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് മന്ത്രാലയം അറിയിച്ചു.

679 ബ്രാൻഡുകൾക്ക് 50 ശതമാനത്തിലധികം വിലക്കുറവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും ഉയർന്ന വിലക്കുറവ് 96.45 ശതമാനമാണ്.2019-ൽ, എൻപിപിഎ ഷെഡ്യൂളിൽ ഉൾപ്പെടാത്ത 42 കാൻസർ വിരുദ്ധ മരുന്നുകളുടെ ട്രേഡ് മാർജിനുകൾ (വ്യാപാര ലാഭവിഹിതം) 30 ശതമാനമായി പരിമിതപ്പെടുത്തിയിരുന്നു. ആ നടപടി 526 ബ്രാൻഡുകളുടെ എംആർപി 90 ശതമാനം വരെ കുറയ്ക്കാൻ സഹായിച്ചിരുന്നു.

ഏതൊക്കെ മരുന്നുകള്‍?

20-ലധികം തരം കാൻസറുകളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഇമ്മ്യൂണോതെറാപ്പി മരുന്നുകളും, ഡെനോസുമാബ്, പെഗ്ഫിൽഗ്രാസ്റ്റിം, ബെവാസിസുമാബ്, പെംബ്രോലിസുമാബ്, ദുർവാലുമാബ്, ഒസിമെർട്ടിനിബ് തുടങ്ങിയ മരുന്നുകളും ഈ പട്ടികയിൽ ഉൾപ്പെടുന്നു. ഡിജിഎച്ച്എസ് വിദഗ്ധ സമിതി ഒക്ടോബർ 17-ന് നൽകിയ ശുപാർശകൾ പ്രകാരമാണ് ഈ പുതുക്കിയ നിരക്കുകൾ നിർണ്ണയിച്ചത്. മെഡിക്കൽ സ്റ്റോറുകൾക്കും ആശുപത്രി ഫാർമസികൾക്കും പുതുക്കിയ എംആർപിയേക്കാൾ കൂടുതൽ തുക ഈടാക്കാനാകില്ല.

Also Read: ദീപാവലി ആഘോഷം ദുരന്തമായി; പടക്കം പൊട്ടിത്തെറിച്ച് 10 വയസ്സുകാരൻ മരിച്ചു, ആശുപത്രിക്കെതിരെ ഗുരുതര ആരോപണം

എങ്ങനെ നിരക്ക് പരിശോധിക്കാം?

മരുന്നുകളുടെ പാക്കറ്റുകളിൽ രേഖപ്പെടുത്തിയിട്ടുള്ള പുതുക്കിയ എംആർപി, ‘ഫാർമ സഹി ദാം’ മൊബൈൽ ആപ്ലിക്കേഷൻ, അല്ലെങ്കിൽ NPPA-യുടെ വെബ്‌സൈറ്റ് (nppa.gov.in) എന്നിവയിലൂടെ ഉപഭോക്താക്കൾക്ക് മരുന്നുകളുടെ വില പരിശോധിക്കാവുന്നതാണ്.

അമിതവില ഈടാക്കുന്നതോ മരുന്ന് വിലയുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങളോ നേരിടുന്ന രോഗികൾക്ക് ‘ഫാർമ ജൻ സമാധാൻ’ പോർട്ടൽ വഴിയോ, 1800-111-255 എന്ന എൻപിപിഎ ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെട്ടോ പരാതി നൽകാം.

English Summary

The government capped trade margins on 137 anti-cancer drugs, revising prices for 1,364 formulations. Price cuts reach up to 96.45%, saving patients Rs 3,540 crore annually. Patients can check revised MRPs on the Pharma Sahi Daam app or NPPA website.

Follow Us