ബെംഗളൂരു മെട്രോ 2026ല്‍ കുതിക്കും; പുതിയ ട്രെയിനുകള്‍, വമ്പന്‍ സൗകര്യങ്ങള്‍, എല്ലാം അറിയാം | major changes coming to Bengaluru Namma Metro in 2026, including new trains and additional facilities, all details here Malayalam news - Malayalam Tv9

Namma Metro: ബെംഗളൂരു മെട്രോ 2026ല്‍ കുതിക്കും; പുതിയ ട്രെയിനുകള്‍, വമ്പന്‍ സൗകര്യങ്ങള്‍, എല്ലാം അറിയാം

Published: 

22 Dec 2025 09:50 AM

Bengaluru Namma Metro 2026: കൂടുതല്‍ സ്ഥലങ്ങളിലേക്ക് നമ്മ മെട്രോ വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ബിഎംആര്‍സിഎല്‍. നമ്മ മെട്രോ യെല്ലോ ലൈനിലേക്ക് ഏഴാമത്തെ ട്രെയിന്‍ സെറ്റുകളും കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ എത്തിയിരുന്നു.

1 / 5രാജ്യത്തെ പ്രമുഖ നഗരങ്ങളിലൊന്നാണ് ബെംഗളൂരു. എന്നാല്‍ ഇത്ര വലിയ നഗരമായതിന്റെ പോരായ്മകള്‍ ബെംഗളൂരുവിനെ അലട്ടുന്നുണ്ട്. നഗരത്തിലെ പ്രധാന പ്രശ്‌നം ഗതാഗതമാണ്. മണിക്കൂറുകളോളമാണ് ഇവിടുത്തെ ട്രാഫിക് ബ്ലോക്കുകള്‍. എന്നാല്‍ അവിടെ യാത്രക്കാര്‍ക്ക് തണലാകുന്നത് നമ്മ മെട്രോയുടെ സേവനമാണ്. (Image Credits: Social Media)

രാജ്യത്തെ പ്രമുഖ നഗരങ്ങളിലൊന്നാണ് ബെംഗളൂരു. എന്നാല്‍ ഇത്ര വലിയ നഗരമായതിന്റെ പോരായ്മകള്‍ ബെംഗളൂരുവിനെ അലട്ടുന്നുണ്ട്. നഗരത്തിലെ പ്രധാന പ്രശ്‌നം ഗതാഗതമാണ്. മണിക്കൂറുകളോളമാണ് ഇവിടുത്തെ ട്രാഫിക് ബ്ലോക്കുകള്‍. എന്നാല്‍ അവിടെ യാത്രക്കാര്‍ക്ക് തണലാകുന്നത് നമ്മ മെട്രോയുടെ സേവനമാണ്. (Image Credits: Social Media)

2 / 5

കൂടുതല്‍ സ്ഥലങ്ങളിലേക്ക് നമ്മ മെട്രോ വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ബിഎംആര്‍സിഎല്‍. നമ്മ മെട്രോ യെല്ലോ ലൈനിലേക്ക് ഏഴാമത്തെ ട്രെയിന്‍ സെറ്റുകളും കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ എത്തിയിരുന്നു. 6 കോച്ചുകളാണ് ഹെബ്ബഗോഡി ഡിപ്പോയില്‍ എത്തിച്ചത്. ട്രെയിനിന്റെ സുരക്ഷാ പരിശോധനകളും പരീക്ഷണയോട്ടവും പൂര്‍ത്തിയാകുന്ന മുറയ്ക്ക് സര്‍വീസ് ആരംഭിക്കാനാണ് ലക്ഷ്യം.

3 / 5

അതേസമയം, യെല്ലോ ലൈനിലേക്ക് എത്തിയ ആറാമത്തെ ട്രെയിനിന്റെ പരീക്ഷണയോട്ടം ഇതിനോടകം തന്നെ പൂര്‍ത്തിയായി. ഈ മാസം തന്നെ സര്‍വീസ് ആരംഭിക്കുമെന്നാണ് വിവരം. എട്ടാമത്തെ ട്രെയിന്‍ സെറ്റ് ഈ മാസം അവസാനത്തോടെ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചാല്‍ യാത്രക്കാരുടെ കാത്തിരിപ്പ് സമയം എട്ട് മുതല്‍ പത്ത് മിനിറ്റായി കുറയും.

4 / 5

യെല്ലോ ലൈന്‍ സ്‌റ്റേഷനുകള്‍ക്ക് സമീപം പുതിയ ബസ് സ്റ്റോപ്പുകളും ആരംഭിച്ചിരിക്കുകയാണ്. ഇതോടെ യാത്രക്കാര്‍ക്ക് വളരെ വേഗത്തില്‍ മെട്രോ സ്‌റ്റേഷനിലേക്ക് എത്തിച്ചേരാന്‍ സാധിക്കും.

5 / 5

അതേസമയം, സിവില്‍ ജോലികള്‍ പുരോഗമിക്കുകയാണ്. പിങ്ക് ലൈനില്‍ ട്രെയിനുകളുടെ ക്ഷാമം നേരിടുന്നുണ്ട്. 2026 പകുതിയോടെ ഇത് പരിഹരിക്കപ്പെടുമെന്നാണ് വിവരം.

Related Photo Gallery
കറിയിൽ ഉപ്പ് കൂടിയോ? പരിഹരിക്കാൻ അൽപം ചോറ് മതി
ആര്‍ത്തവ ദിനങ്ങളില്‍ ഇവ കഴിക്കണം
മീന്‍ വറുക്കുമ്പോള്‍ ഉപ്പും മഞ്ഞളും ചേര്‍ത്തേ പറ്റൂ! ഇല്ലെങ്കില്‍ പണിയാകും
ഒരു മുട്ട പുഴുങ്ങാന്‍ എത്ര സമയം വേണം?
ഒന്നല്ല അഞ്ച് കടുവകൾ, ചാമരാജ് നഗറിൽ
ഇത്രയും വൃത്തിഹീനമായി ഉണ്ടാക്കുന്നതെന്താ?
വീട്ടുമുറ്റത്തുനിന്ന് വളര്‍ത്തുനായയെ പുലി കൊണ്ടുപോയി; സംഭവം കാസര്‍കോട് ഇരിയണ്ണിയില്‍
ശബരിമലയില്‍ എത്തിയ കാട്ടാന; സംരക്ഷണവേലിയും തകര്‍ത്തു