ബിരിയാണി ആരോഗ്യകരമാക്കാം? റൈസിനു പകരം ഇതു ചേർത്താൽ മതി! | Make Chicken Biryani Healthier: Step-by-Step Guide to Oats Chicken Biryani Malayalam news - Malayalam Tv9
Oats Chicken Biryani Recipe: ധൈര്യമായി ബിരിയാണി കഴിക്കാം. അതും ആരോഗ്യകരമായി. എങ്ങനെയെന്നല്ലേ, റൈസിനു പകരം ഓട്സ് ഉപയോഗിക്കാം.
1 / 5
കുട്ടികൾക്കടക്കം എല്ലാവർക്കും ഏറെ പ്രിയപ്പെട്ടതാണ് ബിരിയാണി. എന്നാൽ ഡയറ്റ് നോക്കുന്നവർക്ക് ബിരിയാണി കഴിക്കാൻ മടിയാണ്. എന്നാൽ ഇനി അത് വേണ്ട. ധൈര്യമായി ബിരിയാണി കഴിക്കാം. അതും ആരോഗ്യകരമായി. എങ്ങനെയെന്നല്ലേ,റൈസിനു പകരം ഓട്സ് ഉപയോഗിക്കാം. (Image Credits: Instagram)
2 / 5
വളരെ സിമ്പിളായി ആരോഗ്യകരമായ ബിരിയാണി റെസിപ്പിയാണിത്. ഇത് വളരെ വേഗത്തിൽ തന്നെ തയാറാക്കാം. സവാള, തക്കാളി, പച്ചക്കറികൾ, സോയ ചങ്ക്സ്, അല്ലെങ്കിൽ ചിക്കൻ എന്നിവ ചേർത്തും ഉണ്ടാക്കാവുന്നതാണ്.
3 / 5
ഓട്സ് ബിരിയാണിക്ക് വേണ്ട പ്രധാന ചേരുവകൾ ഇവ: ഓട്സ്, സവാള, തക്കാളി, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്,ഗരം മസാല, മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളക് പൊടി, പച്ചക്കറികൾ (ബീൻസ്, കാരറ്റ്, പനീർ) അല്ലെങ്കിൽ സോയ ചങ്ക്സ് / ചിക്കൻ, മല്ലിയില, ഉപ്പ്, എണ്ണ/നെയ്യ് .
4 / 5
തയാറാക്കുന്ന വിധം: ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി സവാള, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ വഴറ്റുക. തക്കാളിയും മസാലപ്പൊടികളും ചേർത്ത് നന്നായി വഴറ്റുക.ഇതിലേക്ക് കഴുകി വൃത്തിയാക്കിയ ചിക്കൻ ചേർത്ത് വേവിക്കാം. വെള്ളം ചേർക്കേണ്ടതില്ല. അടച്ച് വച്ച് വേവിക്കാം.
5 / 5
അതിലേക്ക് വറുത്തെടുത്ത ഓട്സും ആവശ്യത്തിന് പച്ചക്കറികളും ചേർത്ത് കുറച്ച് നേരം വേവിക്കുക. ആവശ്യമെങ്കിൽ ചൂടുവെള്ളം ചേർക്കാം, ശേഷം ഉപ്പും ചേർത്ത് ഓട്സ് വേവുന്നതുവരെ പാകം ചെയ്യുക. റൈസ് ഇല്ലാതെ ചിക്കൻ ബിരിയാണി റെഡി. മല്ലിയില വിതറി അലങ്കരിച്ച് ചൂടോടെ വിളമ്പാം.