Mala Parvathy: ‘ഇതെന്താ മാലാ പാർവതി ഈ വേഷത്തിൽ’! അടിമുടി സ്റ്റൈലിഷ് ആയി താരം
Mala Parvathy’s Stunning Look: വെള്ളനിറത്തിലുള്ള ഒരു ഗൗണ്‍ ആണ് താരം ധരിച്ചിരിക്കുന്നത്. ഇതിനു ചേരുന്ന സില്‍വര്‍ നിറത്തിലുള്ള ലെയേര്‍ഡ് മാലയും വളയും വലിയ മോതിരവുമാണ് ആഭരണമായി അണിഞ്ഞത്.

മലയാളികൾക്ക് ഏറെ സുപരിചിതയാണ് നടി മാലാ പാർവതി. സാധാരണയായി സാരിയിലാണ് മാലാ പാര്‍വതിയെ പ്രേക്ഷകർ കണ്ടിട്ടുള്ളത്. തനിക്ക് ഇഷ്ടപ്പെട്ട ഔട്ട്ഫിറ്റ് സാരിയാണെന്നും താരം തുറന്നുപറഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ സ്റ്റൈലിഷ് ലുക്കിലുള്ള നടിയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. (Image Credits:Instagram)

സൈമ അവാർഡിൽ പങ്കെടുക്കാൻ പോയതിന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ‘‘ഇതെന്താ മാലാ പാർവതി ഈ വേഷത്തിൽ, എന്ന് ചിന്തിക്കുന്നവരുണ്ടാകും. അവരോടാണ് ഈ കൊച്ച് വർത്തമാനം.

സൈമ അവാർഡിന് നോമിനേഷൻ ലഭിച്ചവർക്ക് എല്ലാം ഒരു പാർട്ടി ഉണ്ട് എന്ന് പറഞ്ഞപ്പോൾ, സാധാരണ പോലെ സാരി ഒക്കെ, റെഡി ആക്കി. ഇന്നലെ കാലത്ത്, അറിയുന്നു സാരി പാടില്ലാന്ന്. പെട്ടു ! എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചത്.

വെള്ളനിറത്തിലുള്ള ഒരു ഗൗണ്‍ ആണ് താരം ധരിച്ചിരിക്കുന്നത്. ഇതിനു ചേരുന്ന സില്‍വര്‍ നിറത്തിലുള്ള ലെയേര്‍ഡ് മാലയും വളയും വലിയ മോതിരവുമാണ് ആഭരണമായി അണിഞ്ഞത്. വെള്ളനിറത്തിലുള്ള മുത്തുകള്‍ പിടിപ്പിച്ച റൗണ്ട് ക്ലച്ച് ബാഗും ഔട്ട്ഫിറ്റിന്റെ ഭംഗി കൂട്ടുന്നു.

ഇതോടെ നടിയുടെ പുതിയ ഔട്ട്ഫിറ്റിനെ പ്രശംസിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്. സാരി പോലെത്തന്നെ ഇത്തരം വസ്ത്രങ്ങളും മാലാ പാര്‍വതിക്ക് ചേരുന്നുണ്ടെന്നാണ് മിക്കവരും കമന്റായി രേഖപ്പെടുത്തുന്നത്. ‘മുറ’ സിനിമയിലെ വേഷത്തിന് മികച്ച സഹനടിക്കുള്ള നോമിനേഷനാണ് നടിക്ക് ലഭിച്ചത്.