Mammootty:, ‘മമ്മൂക്ക ക്ഷീണിച്ച് അവശനായോ? പുള്ളിയൊന്ന് സെറ്റായാല്‍ ഫോട്ടോ പുറത്ത് വിടും’: തുറന്ന് പറഞ്ഞ് ഇബ്രാഹിംകുട്ടി
Brother Ebrahimkutty About Mammootty’s Health: ചികിത്സിക്കാന്‍ അമേരിക്കയിലും ലണ്ടനിലുമൊന്നും പോയിട്ടില്ലെന്നും അദ്ദേഹം ഒന്ന് സെറ്റായാല്‍ ഫോട്ടോ പുറത്ത് വിടും എന്നും ഇബ്രാഹിംകുട്ടി പറയുന്നു.

മെഗാസ്റ്റാർ മമ്മൂട്ടി ബിഗ് സ്ക്രീനിലേക്ക് തിരിച്ചുവരുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് മലയാള സിനിമ ലോകം. കഴിഞ്ഞ ഏഴ് മാസമായി അസുഖത്തെ തുടർന്ന് പൊതുവേദിയിൽ നിന്ന് ഇടവേളയെടുത്ത താരം, എല്ലാ ചികിത്സയും കഴിഞ്ഞ് ആരോഗ്യവാനായി മദ്രാസിലെ വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയാണ്. (Image Credits:Facebook)

ഇപ്പോഴിതാ മമ്മൂട്ടിയുടെ അസുഖവുമായും ചികിത്സയുമായും ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് സഹോദരന്‍ ഇബ്രാഹിംകുട്ടി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.രോഗാവസ്ഥയുടെ സമയത്ത് മമ്മൂട്ടിയെക്കുറിച്ച് സോഷ്യല്‍ മീഡിയയിൽ വന്ന തെറ്റായ പ്രചരണങ്ങളെ കുറിച്ചും ഇബ്രാഹിംകുട്ടി പറഞ്ഞു.

ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.ഒരാൾക്ക് അസുഖം വരുന്നത് അത്ഭുതമുള്ള കാര്യമൊന്നുമല്ലെന്നും അർക്കും വരാമെന്നുമാണ് ഇബ്രാഹിംകുട്ടി പറയുന്നത്. മമ്മൂട്ടിയുടെ ചികിത്സ കഴിഞ്ഞുവെന്നും ഇബ്രാഹിംകുട്ടി പറയുന്നു.

ടെസ്റ്റുകളെല്ലാം നെഗറ്റീവാണെന്ന് അറിഞ്ഞത് മുതൽ ആളുകളും മീഡിയയുമൊക്കെ വിളിക്കാന്‍ തുടങ്ങിയെന്നും താൻ പറഞ്ഞാൽ അതിനൊരു ആധികാരികതയുണ്ടല്ലോ അതുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടതെന്നാണ് അദ്ദേഹം പറയുന്നത്.

മമ്മൂട്ടിയുടെ അസുഖത്തെ കുറിച്ച് നമ്മളാരും പ്രതികരിച്ചിട്ടില്ല. എന്നാൽ സോഷ്യൽ മീഡിയയിൽ പല രീതിയിലുള്ള വാർത്തകൾ വന്നുവെന്നും അമേരിക്കയിലാണ് ചികിത്സ എന്ന രീതിയിലുള്ള പ്രചരണങ്ങൾ ഉണ്ടായി എന്നുമാണ് സഹോദരൻ പറയുന്നത്. മണ്ടത്തരങ്ങളും അസത്യവും വിളിച്ച് പറയുമ്പോള്‍ ഉള്ളില്‍ വിഷമം ഉണ്ടെങ്കിലും എന്താണ് ഇത് എന്നോര്‍ത്ത് ചിരി വരുമെന്നാണ് എന്നാണ് അദ്ദേഹം പറയുന്നത്.

പബ്ലിക് ഫിഗര്‍ ആയിരിക്കുമ്പോഴും സ്വകാര്യതയെന്നതുണ്ടെന്നും എല്ലാ കാര്യങ്ങളും പൊതുജനങ്ങളെ അറിയിക്കേണ്ടതില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. അദ്ദേഹം സുരക്ഷിതനായി ചെന്നൈയിലുണ്ടെന്നും ചികിത്സിക്കാന്‍ അമേരിക്കയിലും ലണ്ടനിലുമൊന്നും പോയിട്ടില്ലെന്നും പുള്ളിയൊന്ന് സെറ്റായാല്‍ ഫോട്ടോ പുറത്ത് വിടും എന്നും ഇബ്രാഹിംകുട്ടി പറയുന്നു.