മംഗളൂരു-കൊല്ലം ഓണം സ്‌പെഷ്യല്‍ ട്രെയിന്‍ ഓഗസ്റ്റ് 25ന്; സമയമറിയാം | Mangaluru-Kollam Onam 2026 Special Train on August 25 Check Timings and Stops Malayalam news - Malayalam Tv9

Onam Special Train: മംഗളൂരു-കൊല്ലം ഓണം സ്‌പെഷ്യല്‍ ട്രെയിന്‍ ഓഗസ്റ്റ് 25ന്; സമയമറിയാം

Published: 

24 Aug 2026 | 01:29 PM

Mangaluru-Kollam Onam Special Train 2026: ഉത്സവ സീസണുകളില്‍ ബസ്, ട്രെയിന്‍, ഫ്‌ളൈറ്റ് എന്നിവയിലെല്ലാം ടിക്കറ്റ് ഉണ്ടാകാറില്ല. യാത്രക്കാരുടെ എണ്ണം ഉയരുന്നതാണ് ഇതിന് കാരണം. യാത്രാതിരക്ക് കുറയ്ക്കാന്‍ എല്ലാ വര്‍ഷങ്ങളിലും ഇന്ത്യന്‍ റെയില്‍വേയും കെഎസ്ആര്‍ടിസിയും കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിക്കാറുണ്ട്. ഈ വര്‍ഷവും ഒട്ടനവധി സര്‍വീസുകളാണ് ഇവര്‍ യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്.

1 / 5
ലോകത്തിന്റെ ഏതുകോണിലാണെങ്കിലും മലയാളികള്‍ ഓണമാഘോഷിക്കും. വിദേശത്തുള്ള ആളുകള്‍ക്ക് പലപ്പോഴും ഓണം പോലുള്ള ആഘോഷദിവസങ്ങളില്‍ നാട്ടിലെത്താന്‍ സാധിക്കാറില്ല. എന്നാല്‍ കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ കാര്യം അങ്ങനെയല്ലല്ലോ. ഒരുദിവസത്തെ അവധിയെങ്കിലും എടുത്ത് അവര്‍ വീട്ടില്‍ എത്തിയിരിക്കും. (Image Credit Source: PTI and Getty Images)

2 / 5
എന്നാല്‍ ഉത്സവ സീസണുകളില്‍ ബസ്, ട്രെയിന്‍, ഫ്‌ളൈറ്റ് എന്നിവയിലെല്ലാം ടിക്കറ്റ് ഉണ്ടാകാറില്ല. യാത്രക്കാരുടെ എണ്ണം ഉയരുന്നതാണ് ഇതിന് കാരണം. യാത്രാതിരക്ക് കുറയ്ക്കാന്‍ എല്ലാ വര്‍ഷങ്ങളിലും ഇന്ത്യന്‍ റെയില്‍വേയും കെഎസ്ആര്‍ടിസിയും കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിക്കാറുണ്ട്. ഈ വര്‍ഷവും ഒട്ടനവധി സര്‍വീസുകളാണ് ഇവര്‍ യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്.

3 / 5
മംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് വരാന്‍ കാത്തിരിക്കുന്നയാളാണോ നിങ്ങള്‍? എങ്കില്‍ ഇതാ നിങ്ങള്‍ക്കായുള്ള ട്രെയിന്‍ ഓഗസ്റ്റ് 25ന് പുറപ്പെടുന്നതാണ്. മംഗളൂരുവില്‍ നിന്ന് കൊല്ലത്തേക്ക് സര്‍വീസ് നടത്തുന്ന ട്രെയിനാണ് ചൊവ്വാഴ്ച ഉത്രാടം ദിനത്തില്‍ യാത്ര പുറപ്പെടാന്‍ പോകുന്നത്. ഉത്രാടം ദിനത്തില്‍ തന്നെ നാട്ടിലേക്ക് തിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ട്രെയിന്‍ തിരഞ്ഞെടുക്കാവുന്നതാണ്.

4 / 5
ചൊവ്വാഴ്ച രാവിലെ 8 മണിക്ക് പുറപ്പെടുന്ന ട്രെയിന്‍ വൈകുന്നേരം 6.45ന് കൊല്ലത്ത് എത്തിച്ചേരും. ട്രെയിന്‍ നമ്പര്‍ 06052 രാവിലെ 8 മണിക്ക് യാത്ര തിരിക്കുന്നത്. ട്രെയിന്‍ നമ്പര്‍ 06051 ന്റെ മടക്കയാത്ര കൊല്ലത്ത് നിന്ന് അന്നേ ദിവസം തന്നെ രാത്രി 9 മണിക്കാണ്. പിറ്റേന്ന് രാവിലെ 9.30ന് മംഗളൂരുവില്‍ എത്തിച്ചേരും. സെക്കന്‍ഡ് എസി-1, തേഡ് എസി-3, സ്ലീപ്പര്‍-10, ജനറല്‍-4 ഇങ്ങനെയാണ് കോച്ചുകള്‍.

5 / 5
കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം, പയ്യന്നൂര്‍, കണ്ണൂര്‍, തലശേരി, വടകര, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട എന്നിവിടങ്ങളിലാണ് ഈ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പുകളുള്ളത്.

Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം