AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

IPL 2026: ആര്‍സിബി ക്യാമ്പ് വിടൂ; ജേക്കബ് ബെഥലിനോട് നാട്ടിലേക്ക് മടങ്ങാന്‍ മുന്‍താരം

Michael Vaughan advises Jacob Bethell to quit RCB for England’s test camp: ജേക്കബ് ബെഥലിനോട് ആര്‍സിബി വിടാന്‍ നിര്‍ദ്ദേശിച്ച് മൈക്കല്‍ വോണ്‍. ശേഷിക്കുന്ന മത്സരങ്ങളിൽ ആദ്യ ഇലവനിൽ കളിക്കാൻ അവസരമില്ലെങ്കിൽ താരം നാട്ടിലേക്ക് മടങ്ങണമെന്നാണ് വോണിന്റെ നിലപാട്.

Jayadevan AM
Jayadevan AM | Published: 23 May 2026 | 10:26 PM
ആര്‍സിബി താരം ജേക്കബ് ബെഥലിനോട് ടീം വിടാന്‍ നിര്‍ദ്ദേശിച്ച് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍. ശേഷിക്കുന്ന മത്സരങ്ങളിൽ ആദ്യ ഇലവനിൽ കളിക്കാൻ അവസരമില്ലെങ്കിൽ താരം നാട്ടിലേക്ക് മടങ്ങണമെന്നാണ് വോണിന്റെ നിലപാട്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള ആർസിബിയുടെ അവസാന ലീഗ് മത്സരത്തിനുള്ള പ്ലെയിങ് ഇലവനിൽ നിന്ന് ബെഥൽ പുറത്തായതിന് പിന്നാലെയാണ് വോണിന്റെ ഈ പ്രതികരണം. ബെഥൽ റെഡ് ബോൾ കരിയർ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നാട്ടിലേക്ക് മടങ്ങണമെന്ന് മുൻ ഇംഗ്ലണ്ട് താരം അലിസ്റ്റർ കുക്കും പറഞ്ഞിരുന്നു (Image Credit Source: PTI).

1 / 5
വിരലിന് പരിക്കേറ്റതാണ് ബെഥലിന് തിരിച്ചടിയായത്. ടോസ് സമയത്ത് ആർസിബി ക്യാപ്റ്റന്‍ രജത് പടിദാറാണ് ബെഥലിന് വിരലിന് പരിക്കേറ്റ വിവരം അറിയിച്ചത്. പരിക്കേറ്റ ബെഥലിന് പകരക്കാരനായി പടിദാറാണ് പ്ലേയിങ് ഇലവനിലെത്തിയത്. ജേക്കബ് ബെഥലിന് പരിക്കേറ്റിട്ടുണ്ടെങ്കിൽ, അദ്ദേഹം അടുത്ത വിമാനത്തിൽ തന്നെ ഇംഗ്ലണ്ടിലേക്ക് മടങ്ങണമെന്നായിരുന്നു വോണിന്റെ നിര്‍ദ്ദേശം.

2 / 5
ജൂൺ 4-ന് ഇംഗ്ലണ്ടിന് ടെസ്റ്റ് മത്സരമുണ്ട്‌. ന്യൂസിലാൻഡിനെതിരെയുള്ള ആ ടെസ്റ്റ് മത്സരത്തിന് അദ്ദേഹം യോഗ്യനാണോ അല്ലയോ എന്ന് ഇംഗ്ലണ്ട് മാനേജ്‌മെന്റിന് വിലയിരുത്താൻ ഇത് അവസരമൊരുക്കും. അദ്ദേഹം യുകെയിൽ തിരിച്ചെത്തി പരിക്കിന്റെ അവസ്ഥ പരിശോധിക്കുന്നതാണ് കൂടുതൽ നല്ലതെന്ന് ഞാൻ കരുതുന്നതെന്നും വോണ്‍ പറഞ്ഞു. ക്രിക്ബസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

3 / 5
താന്‍ കുറച്ച് പഴയ ചിന്താഗതിക്കാരനാണെന്ന് ചിലപ്പോൾ ആളുകൾ പറഞ്ഞേക്കാം, ടൂർണമെന്റ് അവസാനിക്കുന്നത് വരെ അദ്ദേഹം അവിടെ തുടരണമെന്ന് അവർ വാദിച്ചേക്കാം. എന്നാൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വേണ്ടി അദ്ദേഹം കളിക്കുന്നില്ലെങ്കിൽ, ഇംഗ്ലണ്ടിന് അടുത്ത ആഴ്ച ഒരു പരിശീലന ക്യാമ്പുണ്ട്. അദ്ദേഹം യു.കെയിലേക്ക് മടങ്ങുകയാണ് വേണ്ടതെന്നും മൈക്കല്‍ വോണ്‍ അഭിപ്രായപ്പെട്ടു.

4 / 5
ഐപിഎല്ലിൽ തനിക്ക് വലിയ വിശ്വാസമുണ്ട്. നിങ്ങൾ അവിടെ കളിക്കുകയാണെങ്കിൽ അത് നിങ്ങളുടെ കളി ശൈലിയെ വലിയ രീതിയിൽ വളർത്തും. ഒരു യുവതാരമെന്ന നിലയിൽ അത്തരം ഡ്രസ്സിംഗ് റൂമുകളിൽ സമയം ചെലവഴിക്കുന്നതിന്റെ പ്രാധാന്യം തനിക്ക് പൂർണ്ണമായും മനസ്സിലാകും. ബെഥല്‍ ഐപിഎല്ലില്‍ നിന്ന് ഒരുപാട് പഠിച്ചിട്ടുണ്ടെന്നും വോണ്‍ പറഞ്ഞു.

5 / 5
Follow Us