AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Indian Food Disadvantage: കൂടുതൽ കാർബോഹൈഡ്രേറ്റ്… കുറച്ച് പ്രോട്ടീൻ! ഇന്ത്യൻ ഭക്ഷണം അനാരോഗ്യകരമാകുന്നതിങ്ങനെ

Disadvantage of Indian Food: ഉയർന്ന കാർബോഹൈഡ്രേറ്റുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ടൈപ്പ് 2 പ്രമേഹം, പ്രീ ഡയബറ്റിസ്, പൊണ്ണത്തടി കുടവയർ എന്നിവയ്ക്കുള്ള സാധ്യത 15 മുതൽ 30 ശതമാനം വരെ കൂടുതൽ ആകും. അതിനാൽ ഭക്ഷണത്തിൽ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്. ഭക്ഷണത്തിന്റെ വലിയൊരു പങ്ക് പ്രോട്ടീൻ ഉൾപ്പെട്ട ഭക്ഷണങ്ങൾക്കായി മാറ്റിവയ്ക്കുക.

ashli
Ashli C | Updated On: 01 Oct 2025 18:13 PM
ഇന്ന് ആളുകൾ നേരിടുന്ന ഏറ്റവും വലിയ ആരോഗ്യപ്രശ്നമാണ് അമിതവണ്ണം, കുടവയർ, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം എന്നിവ. ഇതിന്റെ പ്രധാന കാരണം മാറിയ ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും ആണ്. നാം കഴിക്കുന്ന ഭക്ഷണവും നമ്മുടെ ജീവിതത്തിലെ ചിട്ടകളുമാണ് നാം രോഗിയാകണോ അതോ ആരോഗ്യവാൻ ആകണോ എന്ന് തീരുമാനിക്കുന്നത്. (Image Credit: Getty Images)

ഇന്ന് ആളുകൾ നേരിടുന്ന ഏറ്റവും വലിയ ആരോഗ്യപ്രശ്നമാണ് അമിതവണ്ണം, കുടവയർ, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം എന്നിവ. ഇതിന്റെ പ്രധാന കാരണം മാറിയ ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും ആണ്. നാം കഴിക്കുന്ന ഭക്ഷണവും നമ്മുടെ ജീവിതത്തിലെ ചിട്ടകളുമാണ് നാം രോഗിയാകണോ അതോ ആരോഗ്യവാൻ ആകണോ എന്ന് തീരുമാനിക്കുന്നത്. (Image Credit: Getty Images)

1 / 6
എന്നാൽ പലരും അത് മനസ്സിലാക്കാതെ വായയ്ക്ക് രുചിയുള്ള ഭക്ഷണം എന്തോ അത് മാത്രം കഴിക്കാനായി ഇഷ്ടപ്പെടുന്നു. അത്തരത്തിൽ നാം പരമ്പരാ​ഗതായി തുടർന്നു പോരുന്ന വിഭവങ്ങൾ നമ്മെ രോ​ഗിയാക്കുന്നുവെന്നാണ് ചില പഠനങ്ങൾ പറയുന്നത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ( ഐസിഎംആർ )രാജ്യവ്യാപകമായി നടത്തിയ ഏറ്റവും പുതിയ സർവ്വേ പ്രകാരം ഇന്ത്യക്കാർ കാർബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണക്രമം പിന്തുടരുന്നവരാണെന്നും ദിനംപ്രതിയുള്ള ഭക്ഷണത്തിൽ പ്രോട്ടീൻ ഉൾപ്പെടുത്തുന്നത് വളരെ കുറവാണെന്നും കണ്ടെത്തി. (Image Credit: Getty Images)

എന്നാൽ പലരും അത് മനസ്സിലാക്കാതെ വായയ്ക്ക് രുചിയുള്ള ഭക്ഷണം എന്തോ അത് മാത്രം കഴിക്കാനായി ഇഷ്ടപ്പെടുന്നു. അത്തരത്തിൽ നാം പരമ്പരാ​ഗതായി തുടർന്നു പോരുന്ന വിഭവങ്ങൾ നമ്മെ രോ​ഗിയാക്കുന്നുവെന്നാണ് ചില പഠനങ്ങൾ പറയുന്നത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ( ഐസിഎംആർ )രാജ്യവ്യാപകമായി നടത്തിയ ഏറ്റവും പുതിയ സർവ്വേ പ്രകാരം ഇന്ത്യക്കാർ കാർബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണക്രമം പിന്തുടരുന്നവരാണെന്നും ദിനംപ്രതിയുള്ള ഭക്ഷണത്തിൽ പ്രോട്ടീൻ ഉൾപ്പെടുത്തുന്നത് വളരെ കുറവാണെന്നും കണ്ടെത്തി. (Image Credit: Getty Images)

2 / 6
ഇതാണ് ഇന്ത്യക്കാരിൽ ഇത്തരത്തിലുള്ള ജീവിതശൈലി രോഗങ്ങൾ പ്രധാനമായും കാണപ്പെടുന്നതെന്നും പഠനം. ദിവസേനയുള്ള കലോറിയുടെ 65 ശതമാനവും അരി, ഗോതമ്പ്, പഞ്ചസാര, എന്നിവയിൽ നിന്നാണ് വരുന്നതെന്ന് കണ്ടെത്തൽ. ഇത്തരത്തിൽ ഉയർന്ന കാർബോഹൈഡ്രേറ്റും കുറഞ്ഞ പ്രോട്ടീനും ഉൾപ്പെടുത്തുന്ന ഭക്ഷമാണ് പൊണ്ണത്തടി, പ്രമേഹം പോലുള്ള രോഗങ്ങൾക്ക് പ്രധാന കാരണം. അതിനാൽ തന്നെ ഭക്ഷണത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നത് ആരോഗ്യപരമായ അപകടസാധ്യതകൾ കുറയ്ക്കാൻ സഹായിക്കും എന്ന് ഗവേഷകർ പറയുന്നു. 30 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 18000ത്തിലധികം ആളുകളെ ഉൾപ്പെടുത്തിയാണ് ഐസിഎംആർ സർവ്വേ നടത്തിയത്. തെക്ക് കിഴക്ക് വടക്ക് കിഴക്കൻ മേഖലകളിൽ ആളുകൾ വെളുത്ത അരിയാണ് കൂടുതലായി കഴിക്കുന്നത്. വടക്ക് മധ്യ മേഖലകളിൽ ഗോതമ്പാണ് പ്രധാന ഭക്ഷണം. (Image Credit: Getty Images)

ഇതാണ് ഇന്ത്യക്കാരിൽ ഇത്തരത്തിലുള്ള ജീവിതശൈലി രോഗങ്ങൾ പ്രധാനമായും കാണപ്പെടുന്നതെന്നും പഠനം. ദിവസേനയുള്ള കലോറിയുടെ 65 ശതമാനവും അരി, ഗോതമ്പ്, പഞ്ചസാര, എന്നിവയിൽ നിന്നാണ് വരുന്നതെന്ന് കണ്ടെത്തൽ. ഇത്തരത്തിൽ ഉയർന്ന കാർബോഹൈഡ്രേറ്റും കുറഞ്ഞ പ്രോട്ടീനും ഉൾപ്പെടുത്തുന്ന ഭക്ഷമാണ് പൊണ്ണത്തടി, പ്രമേഹം പോലുള്ള രോഗങ്ങൾക്ക് പ്രധാന കാരണം. അതിനാൽ തന്നെ ഭക്ഷണത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നത് ആരോഗ്യപരമായ അപകടസാധ്യതകൾ കുറയ്ക്കാൻ സഹായിക്കും എന്ന് ഗവേഷകർ പറയുന്നു. 30 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 18000ത്തിലധികം ആളുകളെ ഉൾപ്പെടുത്തിയാണ് ഐസിഎംആർ സർവ്വേ നടത്തിയത്. തെക്ക് കിഴക്ക് വടക്ക് കിഴക്കൻ മേഖലകളിൽ ആളുകൾ വെളുത്ത അരിയാണ് കൂടുതലായി കഴിക്കുന്നത്. വടക്ക് മധ്യ മേഖലകളിൽ ഗോതമ്പാണ് പ്രധാന ഭക്ഷണം.

3 / 6
ഈ രണ്ടു മേഖലകളിലും പഞ്ചസാരയും ആശങ്കാജനകമാംവിധം എല്ലാവരും കഴിക്കുന്നുണ്ട്. അതേസമയം പോഷകങ്ങളാൽ സമ്പന്നമായ ധാന്യങ്ങളും മറ്റു മില്ലുകളും കർണാടക ഗുജറാത്ത് മഹാരാഷ്ട്ര തുടങ്ങിയ ചുരുക്കം ചില സംസ്ഥാനങ്ങളിൽ മാത്രമേ കഴിക്കുന്നുള്ളൂ.ഇത്തരത്തിൽ ഉയർന്ന കാർബോഹൈഡ്രേറ്റുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ടൈപ്പ് 2 പ്രമേഹം, പ്രീ ഡയബറ്റിസ്, പൊണ്ണത്തടി കുടവയർ എന്നിവയ്ക്കുള്ള സാധ്യത 15 മുതൽ 30 ശതമാനം വരെ കൂടുതൽ ആകും. അതിനാൽ ഭക്ഷണത്തിൽ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്.  ഭക്ഷണത്തിന്റെ  വലിയൊരു പങ്ക് പ്രോട്ടീൻ ഉൾപ്പെട്ട ഭക്ഷണങ്ങൾക്കായി മാറ്റിവയ്ക്കുക.(Image Credit: Getty Images)

ഈ രണ്ടു മേഖലകളിലും പഞ്ചസാരയും ആശങ്കാജനകമാംവിധം എല്ലാവരും കഴിക്കുന്നുണ്ട്. അതേസമയം പോഷകങ്ങളാൽ സമ്പന്നമായ ധാന്യങ്ങളും മറ്റു മില്ലുകളും കർണാടക ഗുജറാത്ത് മഹാരാഷ്ട്ര തുടങ്ങിയ ചുരുക്കം ചില സംസ്ഥാനങ്ങളിൽ മാത്രമേ കഴിക്കുന്നുള്ളൂ. ഇത്തരത്തിൽ ഉയർന്ന കാർബോഹൈഡ്രേറ്റുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ടൈപ്പ് 2 പ്രമേഹം, പ്രീ ഡയബറ്റിസ്, പൊണ്ണത്തടി കുടവയർ എന്നിവയ്ക്കുള്ള സാധ്യത 15 മുതൽ 30 ശതമാനം വരെ കൂടുതൽ ആകും. അതിനാൽ ഭക്ഷണത്തിൽ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്. ഭക്ഷണത്തിന്റെ വലിയൊരു പങ്ക് പ്രോട്ടീൻ ഉൾപ്പെട്ട ഭക്ഷണങ്ങൾക്കായി മാറ്റിവയ്ക്കുക.

4 / 6
ഇതിനായി അനുദിന ഭക്ഷണത്തിൽ പയറുവർഗങ്ങൾ, പാൽ, മുട്ട, ഇലക്കറികൾ എന്നിവ ഉൾപ്പെടുത്തുക. കൂടാതെ മാംസം, മത്സ്യം എന്നിവയും പ്രോട്ടീന്റെ മികച്ച ഉറവിടങ്ങളാണ്. സസ്യാഹാരികൾ ആണെങ്കിൽ ദിവസവും ഭക്ഷണത്തിൽ ധാരാളം പയറുവർഗങ്ങൾ ഉൾപ്പെടുത്തുക. ചെറുപയർ, പരിപ്പ്, കടല എന്നിവ ഇതിൽ പ്രധാനമാണ്.(Image Credit: Getty Images)

ഇതിനായി അനുദിന ഭക്ഷണത്തിൽ പയറുവർഗങ്ങൾ, പാൽ, മുട്ട, ഇലക്കറികൾ എന്നിവ ഉൾപ്പെടുത്തുക. കൂടാതെ മാംസം, മത്സ്യം എന്നിവയും പ്രോട്ടീന്റെ മികച്ച ഉറവിടങ്ങളാണ്. സസ്യാഹാരികൾ ആണെങ്കിൽ ദിവസവും ഭക്ഷണത്തിൽ ധാരാളം പയറുവർഗങ്ങൾ ഉൾപ്പെടുത്തുക. ചെറുപയർ, പരിപ്പ്, കടല എന്നിവ ഇതിൽ പ്രധാനമാണ്.

5 / 6
കൂടാതെ പാൽ, പനീർ, എന്നിവ കഴിക്കുന്നതും വളരെ നല്ലതാണ്. അത്തരത്തിൽ നോൺവെജ് കഴിക്കുന്നവർ മുട്ട മത്സ്യം എന്നിവയും ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്തുക. ഇവയ്ക്കൊപ്പം തന്നെ മികച്ച അളവിൽ പച്ചക്കറികൾ ശരീരത്തിൽ എത്തുന്നുണ്ടെന്നും ഉറപ്പുവരുത്തുക. കൂടാതെ ദിവസവും ഏതെങ്കിലും തരത്തിലുള്ള വ്യായാമത്തിൽ ഏർപ്പെടേണ്ടതും പ്രധാനമാണ്.  (Image Credit: Tv9)

കൂടാതെ പാൽ, പനീർ, എന്നിവ കഴിക്കുന്നതും വളരെ നല്ലതാണ്. അത്തരത്തിൽ നോൺവെജ് കഴിക്കുന്നവർ മുട്ട മത്സ്യം എന്നിവയും ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്തുക. ഇവയ്ക്കൊപ്പം തന്നെ മികച്ച അളവിൽ പച്ചക്കറികൾ ശരീരത്തിൽ എത്തുന്നുണ്ടെന്നും ഉറപ്പുവരുത്തുക. കൂടാതെ ദിവസവും ഏതെങ്കിലും തരത്തിലുള്ള വ്യായാമത്തിൽ ഏർപ്പെടേണ്ടതും പ്രധാനമാണ്.

6 / 6