AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vijay: വിജയിയുടെ അം​ഗരക്ഷകൻ മാഹിക്കാരൻ! ബോളിവു‍ഡ് താരങ്ങൾക്കടക്കം സംരക്ഷണംകവചം തീർക്കുന്ന ഈ മലയാളിയെ അറിയുമോ?

TVK Vijay Malayali Body guard: വിജയ് എത്തുന്ന പരിപാടികളിൽ ഗൗരവം നിറഞ്ഞ മുഖത്തോടെ എന്തിനും തയ്യാറാണെന്ന മട്ടിൽ നിൽക്കുന്ന ഈ മനുഷ്യന്റെ പേര് നയീം മൂസ എന്നാണ്

ashli
Ashli C | Updated On: 01 Oct 2025 16:14 PM
പാവപ്പെട്ടവന് കാവലാളാകുന്ന തോഴൻ. ആരുടെയും നാവടപ്പിക്കുന്ന പഞ്ച് ഡയലോഗുകൾക്കൊപ്പം വില്ലന്മാരെ ഇടിച്ച് കാറ്റിലൂടെ പറത്തി ഒടിച്ചു മടക്കുന്ന അമാനുഷൻ. പെൺകുട്ടികൾക്കിടയിലെ എക്കാലത്തെയും റൊമാന്റിക് ഹീറോ. അതാണ് ദളപതി വിജയ്(Vijay). ബിഗ് സ്ക്രീനിലൂടെ പ്രേക്ഷകരെ കോരിത്തരിപ്പിച്ച നായകൻ രാഷ്ട്രീയത്തിൽ ഇറങ്ങുന്നുവെന്ന വാർത്ത തമിഴ്‌നാട്ടിലെ ഭൂരിഭാഗം ജനങ്ങളെയും സംബന്ധിച്ച് ദൈവം ശ്രീകോവിൽ വിട്ട് പുറത്തേക്കു വരുന്നുവെന്ന പ്രതീതിയാണ്.(Photo Credit: Instagram/Nayeem Moosa)

1 / 5
എന്നാൽ ഈ ദൈവത്തിന്റെ അംഗരക്ഷകൻ ഒരു മലയാളിയാണെന്ന സത്യം പലർക്കും അറിയില്ല. എന്നാൽ ഈ അടുത്തകാലത്തായുള്ള വിജയിയുടെ സംസ്ഥാന പര്യടനങ്ങളിലും ഷൂട്ടിംഗ് ലൊക്കേഷനുകളിലും താരത്തിന് ചുറ്റും കവചമായി നിൽക്കുന്ന ഈ വ്യക്തി ആളുകളെ സംബന്ധിച്ച് പരിചിത മുഖമായി കഴിഞ്ഞു.(Photo Credit: Instagram/Nayeem Moosa)

2 / 5
വിജയ് എത്തുന്ന പരിപാടികളിൽ ഗൗരവം നിറഞ്ഞ മുഖത്തോടെ എന്തിനും തയ്യാറാണെന്ന മട്ടിൽ നിൽക്കുന്ന ഈ മനുഷ്യന്റെ പേര് നയീം മൂസ എന്നാണ്. മലയാളിയായ ഇദ്ദേഹം മാഹിക്കാരനാണ്. ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന ജെൻഡർ സെക്യൂരിറ്റി എന്ന സ്ഥാപനത്തിന്റെ മേധാവി. ഒരു സുഹൃത്ത് വഴിയാണ് നയീം മൂസ ദുബായിൽ എത്തുന്നത്. അത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു വലിയ വഴിത്തിരിവായി. സുരക്ഷാ ജോലിക്കായി തന്നെയാണ് സുഹൃത്ത് അദ്ദേഹത്ത ദുബായിലേക്ക് ക്ഷണിച്ചത്.(Photo Credit: Instagram/Nayeem Moosa)

3 / 5
പിന്നീട് അതിലെ സാധ്യതകൾ മനസ്സിലാക്കിയ മൂസ എന്തുകൊണ്ട് തനിക്കും ഇത്തരത്തിൽ ഒരു സംരംഭം ആരംഭിച്ചുകൂട എന്ന് ചിന്തിച്ചു. അതിൽ നിന്നാണ് ജെൻഡർ സെക്യൂരിറ്റിയുടെ ഉദയം. ബോഡി ബിൽഡിങ്ങിലും താല്പര്യമുണ്ടായിരുന്നതിനാൽ അതും നയിം മൂസയ്ക്ക് ഈ കരിയറിൽ നിലനിൽക്കാനുള്ള ചവിട്ടുപടിയായി മാറി. ഇപ്പോൾ ബോളിവുഡ് താരങ്ങൾക്കടക്കം സംരക്ഷണം തീർക്കുകയാണ് ഈ മാഹിക്കാരൻ.(Photo Credit: Instagram/Nayeem Moosa)

4 / 5
പോപ്പ് സെൻസേഷൻ താരം ജസ്റ്റിൻ ബീബർ മുതൽ ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, തമിഴ് നടൻ ശിവകാർത്തികേയൻ എന്നിവർക്ക് വരെ കാവലാളാകുന്നത് നയീം മൂസയും അദ്ദേഹത്തിന്റെ സ്ഥാപനവുമാണ്. കൂടാതെ മൂസയുടെ ഏജൻസി നിരവധി അന്താരാഷ്ട്ര, ഇന്ത്യൻ ഐക്കണുകളുടെ സുരക്ഷ മേൽനോട്ടം വഹിച്ചിട്ടുണ്ട്. അടുത്തിടെ സമാപിച്ച ഏഷ്യാ കപ്പ് ടി20 ടൂർണമെന്റ് ഉൾപ്പെടെയുള്ള പ്രധാന കായിക ഇനങ്ങളുടെ സുരക്ഷ കൈകാര്യം ചെയ്യുവാനായി യുഎഇ സർക്കാർ ഔദ്യോഗികമായി ഏൽപ്പിച്ചത് നയീം മൂസയേയും സം​ഘത്തേയുമാണ്.(Photo Credit: Instagram/Nayeem Moosa)

5 / 5