രാവിലെയോ രാത്രിയോ, മുടിയിൽ എണ്ണ തേക്കാൻ ഏറ്റവും നല്ല സമയം ഏതാണ്? | Morning vs night, Which is the best time to oil hair for maximum hair growth and its health Malayalam news - Malayalam Tv9

Hari Oiling Tips: രാവിലെയോ രാത്രിയോ, മുടിയിൽ എണ്ണ തേക്കാൻ ഏറ്റവും നല്ല സമയം ഏതാണ്?

Published: 

22 Dec 2025 19:19 PM

Hari Oiling Best Time: എണ്ണ തേച്ച് തല മസാജ് ചെയ്യുമ്പോൾ ഇത് വരൾച്ച കുറയ്ക്കുകയും, വേരുകൾ ശക്തിപ്പെടുത്തുകയും, മുടി പൊട്ടി പോകുന്നത് നിയന്ത്രിക്കുകയും ചെയ്യുന്നു. എന്നാൽ എപ്പോഴാണ് ശരിക്കും എണ്ണ തേക്കണ്ടത്. രാവിലെയും രാത്രിയിലും തലയിൽ എണ്ണ തേക്കുന്നതിൻ്റെ ​ഗുണങ്ങളെ പറ്റി വിശദമായി മനസ്സിലാക്കാം.

1 / 5മുടി സംരക്ഷണം വളരെ പ്രധാനമാണ്. മുടിയിൽ എണ്ണതേക്കുന്നത് മുടി വളർച്ചയെ സഹായിക്കുമെന്ന് വിശ്വസിക്കുന്നവരാണ് നമ്മളിൽ പലരും. ചിലപ്പോഴെങ്കിലും നമ്മളിൽ സംശയം വരുത്തിയ ഒരു കാര്യമാണ്, മുടിയിൽ എപ്പോഴാണ് എണ്ണ തേക്കണ്ടതെന്ന്. ഒരിക്കലും എണ്ണ തേച്ചതുകൊണ്ട് മാത്രമല്ല മുടി വളരുന്നത്. യഥാർത്ഥത്തിൽ എണ്ണ തേക്കുന്നത് മുടി വളർച്ചയ്ക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്ന എന്നതാണ്. (Image Credits: Getty Images)

മുടി സംരക്ഷണം വളരെ പ്രധാനമാണ്. മുടിയിൽ എണ്ണതേക്കുന്നത് മുടി വളർച്ചയെ സഹായിക്കുമെന്ന് വിശ്വസിക്കുന്നവരാണ് നമ്മളിൽ പലരും. ചിലപ്പോഴെങ്കിലും നമ്മളിൽ സംശയം വരുത്തിയ ഒരു കാര്യമാണ്, മുടിയിൽ എപ്പോഴാണ് എണ്ണ തേക്കണ്ടതെന്ന്. ഒരിക്കലും എണ്ണ തേച്ചതുകൊണ്ട് മാത്രമല്ല മുടി വളരുന്നത്. യഥാർത്ഥത്തിൽ എണ്ണ തേക്കുന്നത് മുടി വളർച്ചയ്ക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്ന എന്നതാണ്. (Image Credits: Getty Images)

2 / 5

എണ്ണ തേച്ച് തല മസാജ് ചെയ്യുമ്പോൾ ഇത് വരൾച്ച കുറയ്ക്കുകയും, വേരുകൾ ശക്തിപ്പെടുത്തുകയും, മുടി പൊട്ടി പോകുന്നത് നിയന്ത്രിക്കുകയും ചെയ്യുന്നു. എന്നാൽ എപ്പോഴാണ് ശരിക്കും എണ്ണ തേക്കണ്ടത്. രാവിലെയും രാത്രിയിലും തലയിൽ എണ്ണ തേക്കുന്നതിൻ്റെ ​ഗുണങ്ങളെ പറ്റി വിശദമായി മനസ്സിലാക്കാം.

3 / 5

രാവിലെ എണ്ണ തേച്ച് കുളിക്കുന്നതാണ് ചിലരുടെ ശീലം. എണ്ണമയമുള്ളതോ മുഖക്കുരു സാധ്യതയുള്ളതോ ആയ ചർമ്മാണെങ്കിലോ, മുടിയിൽ എണ്ണ തേച്ച് ഉറങ്ങാൻ കഴിയുന്നില്ലെങ്കിലോ രാവിലെ ഇത് ചെയ്യുന്നതാണ് നല്ലത്. രാവിലെയുള്ള മസാജ് തലയോട്ടിയെ ഉണർത്തുകയും രക്തചംക്രമണം സാധാരണമാക്കുകയും ചെയ്യുന്നു. പക്ഷേ രാവിലെയുള്ള തിരക്ക് മൂലം അത് പെട്ടെന്ന് കഴുകി കളയേണ്ടി വരുമ്പോൾ എണ്ണയുടെ യഥാർത്ഥ ​ഗുണം നിങ്ങൾക്ക് ലഭിക്കാതെ പോകുന്നു.

4 / 5

കൂടാതെ, എണ്ണ തേച്ച മുടിയുമായി പുറത്തിറങ്ങുന്നത് പൊടിയും മലിനീകരണവും തലയോട്ടിയിൽ പറ്റിപ്പിടിക്കുന്നതിന് കാരണമാകുന്നു. എന്നാൽ രാത്രിയിൽ എണ്ണ തേയ്ക്കുമ്പോൾ, എണ്ണ മണിക്കൂറുകളോളം, ചിലപ്പോൾ ആറ് മുതൽ എട്ട് വരെ, തലയോട്ടിക്ക് പോഷണം നൽകുന്നു. ഉറങ്ങുന്നതിനുമുമ്പ് ഒരു മൃദുവായ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് ഉറക്കം മെച്ചപ്പെടുത്തുന്നു.

5 / 5

മുടി കൊഴിക, വരണ്ട തലയോട്ടി, സമ്മർദ്ദവുമായി ബന്ധപ്പെട്ട മുടി കൊഴിച്ചിൽ, അല്ലെങ്കിൽ വളർച്ച നിന്നുപോയ സാഹചര്യങ്ങളിൽ രാത്രിയിൽ എണ്ണ തേക്കുന്നത് പ്രത്യേകിച്ചും സഹായകരമാണ്. തേങ്ങ, എള്ള്, ഭൃംഗരാജ്, അല്ലെങ്കിൽ ആവണക്കെണ്ണ എന്നിവ വെളിച്ചെണ്ണയുമായി യോജിപ്പിച്ച് തലയോട്ടിയിൽ തേക്കാം. ശേഷം മുടി അയഞ്ഞ രീതിയിൽ കെട്ടി വയ്ക്കുക. രാവിലെ ഇത് കഴുകി കളയാം.

കരിഞ്ഞു പോയ ഭക്ഷണം കളയേണ്ട! അരുചി മാറ്റാൻ വഴിയുണ്ട്
പെട്ടെന്ന് ഉറക്കം പോകാൻ ബെസ്റ്റ് ചായയോ കാപ്പിയോ
പ്രമേഹ രോഗികൾക്ക് മാമ്പഴം കഴിക്കാമോ?
കറിയിൽ ഉപ്പ് കൂടിയോ? പരിഹരിക്കാൻ അൽപം ചോറ് മതി
രോഗിയെ എടുത്തിട്ട് തല്ലി ഡോക്ടർ, സംഭവം ഇന്ത്യയിൽ
കൂട്ടിലായിട്ടും എന്താ ശൗര്യം ! പത്തനംതിട്ട വടശേരിക്കരയില്‍ പിടിയിലായ കടുവ
വയസ് 102, പാറക്കുട്ടിയമ്മ മലകയറി
അതിക്രൂരം, 25 ലക്ഷം നഷ്ടപരിഹാരം വേണം