Moto G Power: ബേസിക് ഫോണാണെങ്കിലും 5ജിയുണ്ട്; മോട്ടോ പവർ ഫോൺ വിപണിയിൽ
Moto G And Moto G Power In US Market: മോട്ടറോളയുടെ ജി സീരീസിൽ പെട്ട രണ്ട് സീരീസുകൾ പുറത്തിറങ്ങി. മോട്ടോ ജി, മോട്ടോ ജി പവർ എന്നീ ഫോണുകൾ യുഎസ് മാർക്കറ്റിലാണ് പുറത്തിറങ്ങിയത്.

ജി സീരീസിൽ രണ്ട് മോഡലുകൾ പുറത്തിറക്കി മോട്ടൊറോള. മോട്ടോ ജി, മോട്ടോ ജി പവർ എന്നീ ഫോണുകളാണ് പുറത്തിറക്കുക. കുറഞ്ഞ വിലയിൽ പുറത്തിറക്കുന്ന 5ജി ഫോണുകളാണിത്. യുഎസ് മാർക്കറ്റിലാണ് നിലവിൽ ഈ ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയിൽ എന്ന് പുറത്തിറങ്ങുമെന്ന് വ്യക്തമല്ല. (Image Courtesy - Social Media)

മീഡിയടെക് 6എൻഎം ഒക്ട കോർ ഡിമൻസിറ്റി 6300 ചിപ്സെറ്റിലാണ് രണ്ട് ഫോണുകളും പ്രവർത്തിക്കുക. 5000 എംഎഎച്ച് ബാറ്ററിയും 30 വാട്ട് വയർഡ് ഫാസ്റ്റ് ചാർജിംഗും ഫോണിലുണ്ട്. ആൻഡ്രോയ്ഡ് 15ലാണ് ഇരു ടീമുകളും പ്രവർത്തിക്കുക. ക്യാമറയിലും ഇരു ഫോണുകളും ഒരുപോലെയാണ്. വയർലസ് ചാർജിംഗിലാണ് പ്രധാനമായും വ്യത്യാസമുള്ളത്. (Image Courtesy - Social Media)

50 മെഗാപിക്സലാണ് ഇരു ഫോണിൻ്റെയും പ്രധാന ക്യാമറ. റിയർ ക്യാമറയാണ് പിൻഭാഗത്തുണ്ടാവുക. 16 മെഗാപിക്സലിൻ്റെ സെൽഫി ക്യാമറയും ഫോണിലുണ്ടാവും. പവർ വേരിയൻ്റിൽ വയർലസ് ചാർജിങ് ഉണ്ട്. ഒപ്പം മിലിട്ടറി ഗ്രേഡിലുള്ള ഡ്യൂറബിലിറ്റിയും പവർ വേരിയൻ്റിൻ്റെ സവിശേഷതയാണ്. (Image Courtesy - Social Media)

മോട്ടോ ജി 5ജിയുടെ വില ഇന്ത്യൻ കറൻസിയിൽ 17,300 രൂപ മുതലാണ് ആരംഭിക്കുക. ജനുവരി 30 മുതൽ ആമസോണിൽ നിന്നും ബെസ്റ്റ് ബയിൽ നിന്നും മോട്ടറോള വെബ്സൈറ്റിൽ നിന്നും ഫോൺ വാങ്ങാം. മോട്ടോ ജി പവർ 5ജി ആവട്ടെ 25,900 രൂപ നൽകിയാൽ വാങ്ങാം. ഫെബ്രുവരി ആറ് മുതലാണ് ഈ ഫോണിൻ്റെ സെയിൽ ആരംഭിക്കുക. (Image Courtesy - Social Media)

മോട്ടോ ജി 5ജി ഫോണും മോട്ടോ ജി പവർ 5ജി ഫോണും ഓൺലൈനൊപ്പം ഓഫ് ലൈൻ സ്റ്റോറുകളിൽ നിന്നും വാങ്ങാം. കാനഡയിൽ മെയ് 2 മുതൽ രണ്ട് ഫോണുകളും ലഭ്യമായിത്തുടങ്ങും. ഇന്ത്യൻ മാർക്കറ്റടക്കം മറ്റിടങ്ങളിൽ എപ്പോൾ മുതലാണ് ഫോൺ ലഭ്യമായിത്തുടങ്ങുകയെന്ന് ലഭ്യമല്ല. (Image Courtesy - Social Media)