AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mustafizur Rahman: കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് റിലീസ് ചെയ്തതിൽ പ്രതികരിച്ച് മുസ്തഫിസുർ റഹ്മാൻ

Mustafizur Rahman Response: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ നിന്ന് പുറത്തായതിൽ പ്രതികരണവുമായി മുസ്തഫിസുർ റഹ്മാൻ. താരത്തെ കഴിഞ്ഞ ദിവസമാണ് കെകെആർ റിലീസ് ചെയ്തത്.

Abdul Basith
Abdul Basith | Published: 04 Jan 2026 | 08:51 AM
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തന്നെ റിലീസ് ചെയ്തതിൽ പ്രതികരിച്ച് ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാൻ. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ബിസിസിഐ നിർദ്ദേശപ്രകാരം കെകെആർ താരത്തെ റിലീസ് ചെയ്തത്. (Image Credits - PTI)

1 / 5
ബിഡിക്രിക്ക്ടൈമിനോടാണ് ഇക്കാര്യത്തിൽ മുസ്തഫിസുറിൻ്റെ പ്രതികരണം. "നിങ്ങളെ റിലീസ് ചെയ്താൽ എന്ത് ചെയ്യാൻ കഴിയും?" എന്നായിരുന്നു താരം ചോദിച്ചത്. മിനി ലേലത്തിൽ 9.2 കോടി രൂപ മുടക്കിയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരത്തെ സ്വന്തമാക്കിയത്.

2 / 5
മുസ്തഫിസുറിനെ കൊൽക്കത്ത റിലീസ് ചെയ്തതോടെ ബംഗ്ലാദേശ് ക്രിക്കറ്റുമായുള്ള ഇന്ത്യയുടെ ബന്ധം വഷളാവുകയാണ്. അടുത്ത മാസം ഇന്ത്യയിൽ തീരുമാനിച്ചിരിക്കുന്ന ലോകകപ്പിൽ കളിക്കാൻ ബംഗ്ലാദേശ് തയ്യാറാവില്ല. ഇക്കാര്യം ഐസിസിയെ അറിയിക്കുമെന്ന് ക്രിക്കറ്റ് ബോർഡ് അറിയിച്ചു.

3 / 5
മുസ്തഫിസുറിനെ ഐപിഎലിൽ നിന്ന് റിലീസ് ചെയ്തതിൽ ഒന്നും പറയാനില്ലെന്നാണ് ബിസിബി പ്രതിനിധി പറഞ്ഞത്. എന്നാൽ, ടി20 ലോകകപ്പിൽ പങ്കെടുക്കുന്ന കാര്യത്തിൽ വൈകാതെ തീരുമാനമെടുക്കും. ഐസിസിയുമായി കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും ബിസിബി പ്രതിനിധി പറഞ്ഞു.

4 / 5
ബംഗ്ലാദേശിൻ്റെ ഗ്രൂപ്പ് മത്സരങ്ങൾ കൊൽക്കത്തയിലും മുംബൈയിലുമായാണ് തീരുമാനിച്ചിരിക്കുന്നത്. മൂന്ന് മത്സരങ്ങൾ കൊൽക്കത്തയിലും ഒരെണ്ണം മുംബൈയിലും. ഇതിൽ കളിക്കാൻ തയ്യാറായില്ലെങ്കിൽ മത്സരങ്ങൾ സഹ ആതിഥേയരായ ശ്രീലങ്കയിലേക്ക് മാറ്റേണ്ടിവരുമെന്നാണ് സൂചന.

5 / 5