NAFED: 24 രൂപയ്ക്ക് ഉള്ളി വില്‍പന; ദീപാവലി വിലക്കയറ്റം നാഫെഡ് തടയും
NAFED Onion Sale: ദീപാവലി സമയത്ത് വിലകുതിച്ചുയരുന്ന പച്ചക്കറികളില്‍ ഒന്നാണ് ഉള്ളി. അതിനാല്‍ ഉള്ളി വില കുറയ്ക്കാന്‍ ദേശീയ കാര്‍ഷിക സഹകരണ വിപണന ഫെഡറേഷന്‍ (നാഫെഡ്) നടപടികള്‍ ആരംഭിച്ച് കഴിഞ്ഞു.

മറ്റൊരു ദീപാവലിക്കാലം കൂടി വന്നെത്തിക്കഴിഞ്ഞു. ഉത്സവ സീസണുകള്‍ പൊതുവേ നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധിപ്പിക്കുന്ന സമയം കൂടിയാണ്. എല്ലാ ആഘോഷങ്ങളും വിലക്കയറ്റത്തിന്റെ രൂപത്തില്‍ ജനങ്ങള്‍ക്ക് ഇരുട്ടടി നല്‍കും. വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഇടപെടലുകള്‍ ഫലം കാണുന്നത് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നു. (Image Credits: PTI)

ദീപാവലി സമയത്ത് വിലകുതിച്ചുയരുന്ന പച്ചക്കറികളില്‍ ഒന്നാണ് ഉള്ളി. അതിനാല്‍ ഉള്ളി വില കുറയ്ക്കാന്‍ ദേശീയ കാര്‍ഷിക സഹകരണ വിപണന ഫെഡറേഷന്‍ (നാഫെഡ്) നടപടികള്‍ ആരംഭിച്ച് കഴിഞ്ഞു.

ഭാരത് അരി വിതരണത്തിന്റെ മാതൃകയില്‍ പൊതുയിടങ്ങളില്‍ ഉള്ളി വില്‍ക്കാനാണ് നാഫെഡിന്റെ നീക്കം. 1 കിലോഗ്രാം ഉള്ളി 24 രൂപാ നിരക്കിലാകും ലഭിക്കുക.

വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായി 170 ലക്ഷം ടണ്‍ ഉള്ളി നാഫെഡ് ഈ വര്‍ഷം സംഭരിച്ചു. ഈ നീക്കം ഫലപ്രദമാകുമെന്ന വിലയിരുത്തലിലാണ് അധികൃതര്‍.

നാഫെഡിന്റെ നീക്കം പ്രയോജനപ്പെടുത്താനായി പ്രാഥമിക സംഘങ്ങള്‍ സമീപിച്ചതായാണ് വിവരം. നിലവില്‍ 30 രൂപ കിലോയ്ക്ക് വിലയുള്ള ഉള്ളി ദീപാവലി ആകുന്നതോടെ ഉയരങ്ങളിലേക്ക് എത്തുമെന്നാണ് വിലയിരുത്തല്‍.