Namma Metro: യെല്ലോ ലൈനില്‍ ഏഴാമത്തെ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു; ഇനി സുഖയാത്ര
Namma Metro Yellow Line Seventh Train Service Started: പൊങ്കല്‍ ദിനമായ ജനുവരി 15ന് ആരംഭിക്കുന്ന സര്‍വീസ് ബെംഗളൂരു മെട്രോയെ മറ്റൊരു തലത്തിലെത്തിക്കും. ഇതോടെ തിരക്കേറിയ സമയങ്ങളിലെ ട്രെയിനുകള്‍ക്കായുള്ള കാത്തിരിപ്പ് സമരം 13 മിനിറ്റില്‍ നിന്ന് 10 മിനിറ്റായി കുറഞ്ഞു.

നമ്മ മെട്രോ യെല്ലോ ലൈനില്‍ വമ്പന്‍ മാറ്റങ്ങള്‍. വര്‍ധിച്ചുവരുന്ന തിരക്ക് നിയന്ത്രിക്കുന്നതിനായി ലൈനിലേക്ക് ഏഴാമത്തെ ട്രെയിനും എത്തിയിരിക്കുകയാണ്. ട്രെയിനുകള്‍ക്കായുള്ള യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. (Image Credits: PTI and Social Media)

പൊങ്കല്‍ ദിനമായ ജനുവരി 15ന് ആരംഭിക്കുന്ന സര്‍വീസ് ബെംഗളൂരു മെട്രോയെ മറ്റൊരു തലത്തിലെത്തിക്കും. ഇതോടെ തിരക്കേറിയ സമയങ്ങളിലെ ട്രെയിനുകള്‍ക്കായുള്ള കാത്തിരിപ്പ് സമരം 13 മിനിറ്റില്‍ നിന്ന് 10 മിനിറ്റായി കുറഞ്ഞു.

പുതിയ ട്രെയിന്‍ വന്നതോടെ യെല്ലോ ലൈനിലെ യാത്രക്കാര്‍ക്ക് ഓരോ 10 മിനിറ്റിലും മെട്രോ സേവനം പ്രതീക്ഷിക്കാം. ഇത് യാത്ര കൂടുതല്‍ സൗകര്യപ്രദമാക്കുന്നു. ഞായറാഴ്ചകളില്‍ ട്രെയിനുകള്‍ക്കായുള്ള കാത്തിരിപ്പ് സമയം 15 മിനിറ്റില്‍ നിന്ന് 14 മിനിറ്റായാണ് കുറയുന്നത്.

അതേസമയം, നമ്മ മെട്രോ യാത്രക്കാര്‍ക്കായി ക്യൂ ആര്‍ കോട് അടിസ്ഥാനമാക്കിയുള്ള യാത്രാ പാസുകള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍).

പുതിയ സംവിധാനം വഴി, മൂന്ന് ദിവസം, അഞ്ച് ദിവസം എന്നിങ്ങനെ കാലാവധിയുള്ള പാസുകള്‍ യാത്രക്കാര്‍ക്ക് ലഭിക്കും. ടിക്കറ്റിനായി ക്യൂവില്‍ നില്‍ക്കേണ്ടിവരില്ലെന്നത് വഴി വലിയ ആശ്വാസമാണ് യാത്രക്കാര്‍ക്ക് ലഭിക്കാന്‍ പോകുന്നത്.