AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

PM Modi Tamil Nadu Visit : DMK മന്ത്രിമാർ അഴിമതി കേസിനായി മത്സരിക്കുന്നു; കോൺഗ്രസിനെയും ഡിഎംകെയും രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച (മാർച്ച് 1) രണ്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ സന്ദർശിച്ചു. ഈ അവസരത്തിൽ നിരവധി വികസന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. പുതുച്ചേരിയില് തമിഴ്നാട്ടിൽ 2,700 കോടി രൂപയും തമിഴ്നാട്ടിൽ 2,700 കോടി രൂപയുമാണ്. ഏകദേശം 4,400 കോടി രൂപയുടെ അടിസ്ഥാന സൗകര്യ പദ്ധതികൾ അദ്ദേഹം ഉദ്ഘാടനം ചെയ്തു. തമിഴ്നാട്ടിൽ പുതുതായി നിർമിച്ച എട്ട് അമൃത് ഭാരത് റെയിൽവേ സ്റ്റേഷനുകളും മൂന്ന് പുതിയ ആകാശവാണി എഫ്എം റിലേ ട്രാൻസ്മിറ്ററുകളും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

PM Modi Tamil Nadu Visit : DMK മന്ത്രിമാർ അഴിമതി കേസിനായി മത്സരിക്കുന്നു; കോൺഗ്രസിനെയും ഡിഎംകെയും രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി
Pm Narendra ModiImage Credit source: PTI
Jenish Thomas
Jenish Thomas | Updated On: 01 Mar 2026 | 09:21 PM

മധുര: തമിഴ്നാട്, പുതുച്ചേരി നിയമസഭകളുടെ തിരഞ്ഞെടുപ്പിനുള്ള എൻഡിഎയുടെ പ്രാചരണത്തിന് തുടക്കം കുറച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധുരയിൽ എൻഡിഎ പ്രവർത്തകരെ അഭിസംബോധന ചെയ്ത സംസാരിച്ച പ്രധാനമന്ത്രി തമിഴ്നാട്ടിലെ ഡിഎംകെ കോൺഗ്രസ് സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. വൻജനാവലി അണിനിരന്ന റാലിക്ക് ശേഷമാണ് പ്രധാനമന്ത്രി ബിജെപി-എൻഡിഎ പ്രവർത്തകരെ അഭിസംബോധന ചെയ്തത്. തമിഴ്നാട്ടിൽ ഡിഎംകെ മന്ത്രിമാർ തട്ടിപ്പ് നടത്താൻ വേണ്ടി മത്സരിക്കുകയാണെന്നും, മക്കൾ രാഷ്ട്രീയമാണ് നടക്കുന്നതെന്നും നരേന്ദ്ര മോദി വിമർശനം ഉന്നയിച്ചു.

ഡിഎംകെ സർക്കാർ തമിഴ്നാടിനെ കൊള്ളയടിക്കുകയാണ്. അവർ കുടുംബാധിപത്യത്തിനാണ് പരിഗണന നൽകുന്നത്. ജനങ്ങൾക്ക് അവരിലുള്ള വിശ്വാസം നഷ്ടപ്പെട്ടുയെന്ന് പ്രധാനമന്ത്രി തൻ്റെ പ്രസംഗത്തിൽ പറഞ്ഞു. മധുരയിലെ ജനങ്ങൾ എന്നും എംജിആറിനൊപ്പമായിരുന്നു നിന്നത്, അതുകൊണ്ടാണ് ഡിഎംകെയ്ക്ക് മധുരയെ ഇഷ്ടമല്ലാത്തതെന്ന് നരേന്ദ്ര മോദി കുറ്റപ്പെടുത്തി. അതുകൊണ്ട് തമിഴ്നാട്ടിൽ എൻഡിഎ സർക്കാരിനെ കൊണ്ടുവരാൻ ജനങ്ങൾ തീരുമാനിച്ചിട്ടുണ്ടെന്നും സംശുദ്ധമായ ഒരു സർക്കാർ അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന് 60 വർഷങ്ങൾക്ക് മുമ്പ് പുറത്താക്കിയ സംസ്ഥാനമാണ് തമിഴ്നാടെന്നും പ്രധാനമന്ത്രി തൻ്റെ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.

തമിഴ്നാടിന് പുറമെ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മാർച്ച് ഒന്നാം തീയതി ഞായറാഴ്ച സന്ദർശനം നടത്തിയിരുന്നു.  തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി നിരവധി വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കുകയും ചെയ്തു. തമിഴ്നാട്ടിലും പുതിച്ചേരിയിലുമായി ഏകദേശം 4,400 കോടി രൂപയുടെ അടിസ്ഥാന സൗകര്യ പദ്ധതികളാണ് അദ്ദേഹം ഉദ്ഘാടനം ചെയ്തത്. തമിഴ്നാട്ടിൽ എട്ട് അമൃത് ഭാരത് റെയിൽവേ സ്റ്റേഷനുകളും മൂന്ന് പുതിയ ആകാശവാണി എഫ്എം റിലേ ട്രാൻസ്മിറ്ററുകളും അദ്ദേഹം ഉദ്ഘാടനം ചെയ്തു. തുടർന്നാണ് മധുരയില് നടന്ന റാലിയെ അഭിസംബോധന ചെയ്തത്.

Follow Us