ചെടികളെ കണ്ടു പഠിച്ചൊരു സൗരോർജ്ജ മാതൃക, ഇത് മറ്റൊരു വിപ്ലവമാകുമോ? | new science to make energy naturally, plant-inspired process the molecule can hold electric charges when exposed to light, details Malayalam news - Malayalam Tv9

New Technology: ചെടികളെ കണ്ടു പഠിച്ചൊരു സൗരോർജ്ജ മാതൃക, ഇത് മറ്റൊരു വിപ്ലവമാകുമോ?

Published: 

28 Aug 2025 16:51 PM

New science to make energy naturally: കൃത്രിമ പ്രകാശസംശ്ലേഷണം പൂർണ്ണമാക്കാൻ ഇനിയും ഗവേഷണങ്ങൾ ആവശ്യമാണെങ്കിലും, സുസ്ഥിരമായ ഭാവിക്കായുള്ള ഒരു നിർണായക ചുവടുവെപ്പാണ് ഈ കണ്ടുപിടിത്തം

1 / 5സസ്യങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ശുദ്ധമായ ഊർജ്ജം ഉത്പാദിപ്പിക്കാനുള്ള വഴി കണ്ടെത്തി ഒരു കൂട്ടം ശാസ്ത്രജ്ഞർ. സസ്യങ്ങൾ പ്രകാശസംശ്ലേഷണത്തിലൂടെ കാർബൺ ഡൈ ഓക്‌സൈഡ് ഉപയോഗിച്ച് ഊർജ്ജം സംഭരിക്കുന്നതുപോലെയാണ് ഈ പ്രക്രിയ

സസ്യങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ശുദ്ധമായ ഊർജ്ജം ഉത്പാദിപ്പിക്കാനുള്ള വഴി കണ്ടെത്തി ഒരു കൂട്ടം ശാസ്ത്രജ്ഞർ. സസ്യങ്ങൾ പ്രകാശസംശ്ലേഷണത്തിലൂടെ കാർബൺ ഡൈ ഓക്‌സൈഡ് ഉപയോഗിച്ച് ഊർജ്ജം സംഭരിക്കുന്നതുപോലെയാണ് ഈ പ്രക്രിയ

2 / 5

സൂര്യപ്രകാശം നേരിട്ട് ഉപയോഗിച്ച് ഹൈഡ്രജൻ, മെഥനോൾ, സിന്തറ്റിക് പെട്രോൾ തുടങ്ങിയ സൗരോർജ്ജ ഇന്ധനങ്ങൾ നിർമ്മിക്കുകയാണ് ഈ ഗവേഷണത്തിന്റെ ലക്ഷ്യം. ഈ ഇന്ധനങ്ങൾ ഉപയോഗിക്കുമ്പോൾ അവയുടെ നിർമ്മാണത്തിന് ആവശ്യമായ കാർബൺ ഡൈ ഓക്‌സൈഡ് മാത്രമേ പുറത്തുവിടുകയുള്ളൂ. അതിനാൽ ഈ പ്രക്രിയ പൂർണ്ണമായും കാർബൺ-ന്യൂട്രൽ ആണ്.

3 / 5

'നേച്ചർ കെമിസ്ട്രി' ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, പ്രൊഫസർ ഒലിവർ വെംഗറും സംഘവും ഒരു പ്രത്യേക തരം തന്മാത്ര വികസിപ്പിച്ചു.

4 / 5

രണ്ട് തവണ പ്രകാശമേൽക്കുമ്പോൾ രണ്ട് പോസിറ്റീവും രണ്ട് നെഗറ്റീവും ഉൾപ്പെടെ നാല് ചാർജുകൾ ഒരേസമയം സംഭരിക്കാൻ ഈ തന്മാത്രയ്ക്ക് കഴിയും. ഇത് വെള്ളത്തെ ഹൈഡ്രജനായും ഓക്സിജനായും വിഭജിക്കുന്നത് പോലുള്ള രാസപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാം.

5 / 5

മങ്ങിയ വെളിച്ചത്തിൽ പോലും പ്രവർത്തിക്കുമെന്നത് ഈ കണ്ടുപിടിത്തത്തിന്റെ വലിയൊരു പ്രത്യേകതയാണ്. കൃത്രിമ പ്രകാശസംശ്ലേഷണം പൂർണ്ണമാക്കാൻ ഇനിയും ഗവേഷണങ്ങൾ ആവശ്യമാണെങ്കിലും, സുസ്ഥിരമായ ഊർജ്ജ ഭാവിക്കായുള്ള ഒരു നിർണായക ചുവടുവെപ്പാണ് ഈ കണ്ടുപിടിത്തം.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്