Mutual Funds: 30 വര്‍ഷത്തിനുള്ളില്‍ 1 ലക്ഷം 4 കോടിയാക്കി മാറ്റി; ഈ മിഡ്ക്യാപ് ഫണ്ട് സൂപ്പറാണ്
Nippon Midcap Fund Returns: ലംപ്‌സം നിക്ഷേപമായും തവണകളായും നിങ്ങള്‍ക്ക് എസ്‌ഐപികളില്‍ നിക്ഷേപം നടത്താം. എന്നാല്‍ ഹ്രസ്വകാലത്തിനുള്ളില്‍ പണം പിന്‍വലിക്കുന്നവര്‍ക്ക് ഇതൊരു മികച്ച ഓപ്ഷനായിരിക്കില്ല.

മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ വഴി ശക്തമായ സാമ്പത്തിക അടിത്തറ പാകിയവരാണ് ഇന്ത്യക്കാര്‍. മ്യൂച്വല്‍ ഫണ്ടുകളിലെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകളെയാണ് (എസ്‌ഐപി) ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പത്ത് സൃഷ്ടിക്കാന്‍ ആളുകള്‍ തിരഞ്ഞെടുക്കുന്നത്. (Image Credits: Getty Images)

ലംപ്‌സം നിക്ഷേപമായും തവണകളായും നിങ്ങള്‍ക്ക് എസ്‌ഐപികളില്‍ നിക്ഷേപം നടത്താം. എന്നാല്‍ ഹ്രസ്വകാലത്തിനുള്ളില്‍ പണം പിന്‍വലിക്കുന്നവര്‍ക്ക് ഇതൊരു മികച്ച ഓപ്ഷനായിരിക്കില്ല.

കഴിഞ്ഞ മൂന്ന് വര്‍ഷത്തെ വരുമാനം സിഎജിആര്‍ പരിശോധിച്ചാല്‍ മിഡ്ക്യാപ് ഫണ്ടുകള്‍ മികച്ച വരുമാനമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മുപ്പത് വര്‍ഷത്തിനുള്ളില്‍ മികച്ച വരുമാനം സൃഷ്ടിച്ച ഫണ്ടുകളിലൊന്നാണ് നിപ്പോണ്‍ ഇന്ത്യ ഗ്രോത്ത് മിഡ്ക്യാപ് ഫണ്ട്.

1995ല്‍ ഒരു ലക്ഷം രൂപയുടെ നിക്ഷേപം നടത്തിയ വ്യക്തിക്ക് ഇന്ന് 4 കോടി രൂപയാണ് സമ്പത്തായി കൂടെയുള്ളത്. 22 ശതമാനം സിഎജിആറും ബോട്ട് അപ്പ് തന്ത്രവും ഉപയോഗിച്ച് ദീര്‍ഘകാലാടിസ്ഥാനത്തില്‍ മികച്ച വരുമാനം തന്നെ നിപ്പോണ്‍ നല്‍കി.

വിവിധ ഫണ്ടുകള്‍ ഇതിനോടകം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. എന്നാല്‍ ഇവയില്‍ നിക്ഷേപിക്കാന്‍ പോകുന്നതിന് മുമ്പ് സാമ്പത്തിക വിദഗ്ധന്റെ ഉപദേശം തേടാന്‍ നിങ്ങള്‍ ശ്രദ്ധിക്കണം.