Nita Ambani: വില നൂറ് കോടി, നിത അംബാനി സ്വന്തമാക്കിയ ആഢംബര കാർ ഇതാണ്….
Nita Ambani: ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി സ്വന്തമാക്കിയ കാർ ഏതാണെന്ന് അറിയാമോ?

രാജ്യത്തെ പ്രധാനപ്പെട്ട ബിസിനസ് വനിതയാണ് നിത അംബാനി. അതുകൊണ്ട് തന്നെ നിത അംബാനിയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വളരെ വേഗം വൈറലാകാറുമുണ്ട്. (Image Credit: PTI)

ഇപ്പോഴിതാ, നിത അംബാനിയുടെ കാറിനെ ചുറ്റിപറ്റിയുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയ നിറയെ. ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി സ്വന്തമാക്കിയ കാർ ഏതാണെന്ന് അറിയാമോ? (Image Credit: PTI)

ഔഡി A9 ചാമിലിയോൺ എന്ന കാറാണ് നിത അംബാനി സ്വന്തമാക്കിയിരിക്കുന്നത്. വാഹനത്തിൻ്റെ നിറം മാറ്റാൻ ഒരു സ്വിച്ചിൽ അമർത്തിയാൽ മതി എന്നതാണ് ഇതിന്റെ പ്രത്യേകത. ഇലക്ട്രോണിക് പെയിന്റ് സാങ്കേതിക വിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. (Image Credit: PTI)

അള്‍ട്രാ പ്രീമിയം ലക്ഷ്വറി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കെമിലിയോണിന്റെ വില 100 കോടി രൂപയാണ്. ലോകത്ത് ആകെ 11 യൂണിറ്റുകൾ മാത്രമാണ് ഈ കാറിന്റേതായി വിറ്റുപോയിട്ടുള്ളത്. 600 ഹോഴ്‌സ്പവര്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 4.0 ലിറ്റർ വി8 എഞ്ചിനാണ് ഇവയ്ക്കുള്ളത്. (Image Credit: PTI)

രണ്ട് ഡോറുകളുള്ള ഈ കാറിന് ഏകദേശം 5 മീറ്റര്‍ നീളമാണുള്ളത്. സാധാരണ ആഡംബര കാറുകളില്‍ നിന്ന് വ്യത്യസ്തമായി, ഒറ്റ പീസിലുള്ള വിന്‍ഡ്ഷീല്‍ഡും റൂഫും നിത അംബാനി സ്വന്തമാക്കിയ ഔഡി A9 ചാമിലിയോൺ കാറിനുണ്ട്. (Image Credit: PTI)