AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

അഭിഷേകും ഇഷാനും ഏകദിന ടീമിൽ വേണം; ഇന്ത്യൻ ഏകദിന ടീം സെലക്ഷനെതിരെ തുറന്നടിച്ച് യുവരാജ് സിങ്

Yuvraj Singh Slams India's Selection Policy: അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, വൈഭവ് സൂര്യവംശി എന്നിവർക്ക് ഏകദിനത്തില്‍ പരിഗണന ലഭിക്കാത്തതില്‍ തുറന്നടിച്ച് മുന്‍താരം യുവരാജ് സിങ്. ഏകദിന ടീമിലേക്ക് ഇവരെ പതിവായി പരിഗണിക്കാതിരിക്കുന്നത് അവരുടെ വൻ പ്രതിഭയോട് ചെയ്യുന്ന നീതികേടാണെന്ന് യുവരാജ് തുറന്നടിച്ചു. ഒരു പരിപാടിക്കിടെ പിടിഐയോട് സംസാരിക്കവെയാണ് യുവരാജ് തന്റെ നിലപാട് വ്യക്തമാക്കിയത്.

അഭിഷേകും ഇഷാനും ഏകദിന ടീമിൽ വേണം; ഇന്ത്യൻ ഏകദിന ടീം സെലക്ഷനെതിരെ തുറന്നടിച്ച് യുവരാജ് സിങ്
Yuvraj SinghImage Credit source: PTI
Jayadevan AM
Jayadevan AM | Published: 31 Oct 2026 | 09:21 PM

യുവതാരങ്ങളായ അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, വൈഭവ് സൂര്യവംശി എന്നിവർക്ക് ഏകദിനത്തില്‍ പരിഗണന ലഭിക്കാത്തതില്‍ തുറന്നടിച്ച് മുന്‍താരം യുവരാജ് സിങ്. ഏകദിന ടീമിലേക്ക് ഇവരെ പതിവായി പരിഗണിക്കാതിരിക്കുന്നത് അവരുടെ വൻ പ്രതിഭയോട് ചെയ്യുന്ന നീതികേടാണെന്ന് യുവരാജ് തുറന്നടിച്ചു. ഒരു പരിപാടിക്കിടെ പിടിഐയോട് സംസാരിക്കവെയാണ് യുവരാജ് തന്റെ നിലപാട് വ്യക്തമാക്കിയത്. അഭിഷേക് ശർമ്മയെ ഏകദിന മത്സരങ്ങളിൽ കാണാൻ താന്‍ ആഗ്രഹിക്കുന്നുവെന്ന് യുവരാജ് വ്യക്തമാക്കി. ഇഷാൻ കിഷൻ, അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി തുടങ്ങിയ കളിക്കാരെ 50 ഓവർ ക്രിക്കറ്റിലേക്ക് നമ്മൾ തിരഞ്ഞെടുക്കുന്നില്ലെങ്കിൽ, അത് അവരുടെ പ്രതിഭയോട് ചെയ്യുന്ന നീതികേടാണെന്ന് താന്‍ മുമ്പും പറഞ്ഞിട്ടുണ്ടെന്ന് യുവരാജ് വ്യക്തമാക്കി.

ഇഷാൻ കിഷൻ ഇതിനോടകം ഇന്ത്യയ്ക്കായി 32 ഏകദിനങ്ങളിൽ കളിച്ചിട്ടുണ്ടെങ്കിലും അഭിഷേകും സൂര്യവംശിയും ഇതുവരെ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചിട്ടില്ല. ഈ വർഷം ആദ്യം ഇംഗ്ലണ്ടിൽ നടന്ന ടി20 പരമ്പരയിലാണ് സൂര്യവംശി ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചത്.

സ്ഥാനം കണ്ടെത്തുക എളുപ്പമല്ല

ശുഭ്മാൻ ഗിൽ, രോഹിത് ശർമ്മ, വിരാട് കോഹ്‌ലി എന്നിവരടങ്ങുന്ന ശക്തമായ മുൻനിരയുള്ള ഒരു ടീമിൽ സ്ഥാനം കണ്ടെത്തുക എന്നത് യുവതാരങ്ങൾക്ക് ബുദ്ധിമുട്ടാണെന്നും യുവരാജ് ചൂണ്ടിക്കാട്ടി. എങ്കിലും അഭിഷേകിന്റെ തകർപ്പൻ പ്രകടനങ്ങൾക്ക് അർഹമായ അംഗീകാരം ലഭിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അഭിഷേക് ശര്‍മയുടെ മെന്റര്‍ കൂടിയാണ് യുവരാജ്.

“നമുക്ക് മികച്ച താരങ്ങളുണ്ടെന്നും അവർക്ക് ടീമിൽ ഇടം കണ്ടെത്തുക പ്രയാസമാണെന്നും എനിക്ക് മനസ്സിലാകും. അവർ കളിക്കുന്ന രീതി വെച്ച് നോക്കിയാൽ, വൈകാതെ തന്നെ അവർക്ക് ടീമിൽ ഇടം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അഭിഷേക്‌ കൈവരിച്ച നേട്ടങ്ങളെല്ലാം അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ്, അതിന്റെ മുഴുവൻ ക്രെഡിറ്റും അദ്ദേഹത്തിന് തന്നെയാണ്”-യുവരാജ് പറഞ്ഞു.

Also Read: Sanju Samson: സഞ്ജുവും, വൈഭവും കളിക്കണം; മാറ്റേണ്ടത് മറ്റൊരു താരത്തെ! തുറന്നുപറഞ്ഞ് മുന്‍താരം

ഏകദിന പരമ്പര

ഞായറാഴ്ച നടക്കുന്ന ടി20 പരമ്പരയിലെ അവസാനത്തെ മത്സരത്തിന് ശേഷം ഇന്ത്യ ഏകദിന പരമ്പരയുടെ തിരക്കുകളിലേക്ക് കടക്കും. വൈഭവ് സൂര്യവംശിയും, അഭിഷേക് ശര്‍മയും ഏകദിന സ്‌ക്വാഡില്‍ ഇടം പിടിച്ചിട്ടില്ല. ഇഷാന്‍ കിഷന്‍ ഏകദിന സ്‌ക്വാഡിലുണ്ട്. അഞ്ച് മത്സരങ്ങളാണ് ഏകദിന പരമ്പരയിലുള്ളത്. ഇതില്‍ അവസാന രണ്ട് മത്സരങ്ങളില്‍ ഇഷാന്‍ കിഷനാണ് വൈസ് ക്യാപ്റ്റന്‍. നവംബർ 4-നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്.

English Summary

Former India all-rounder Yuvraj Singh has strongly urged selectors to include Abhishek Sharma, Ishan Kishan, and Vaibhav Sooryavanshi in the ODI squad. Yuvraj argued that overlooking these talented young players in 50-over cricket is unfair to their exceptional abilities.

Follow Us