UPI Payment: ഇന്റര്‍നെറ്റ് ഇല്ലെങ്കിലും യുപിഐ ഇടപാടുകള്‍ നടത്താം; സംഭവം സിംപിളാണ്
UPI Payment Without Internet: എന്‍.പി.സി.ഐ അവതരിപ്പിച്ച യു.എസ്.എസ്.ഡിഅധിഷ്ഠിത സേവനമാണ് ഇവിടെ താരം. ബാലന്‍സ് ചെക്ക് ചെയ്യുക, യുപിഐ പിന്‍ സെറ്റ് ചെയ്യാനും ഇതിലൂടെ സാധിക്കും.

അത്യാവശ്യമായി യുപിഐ ഇടപാട് നടത്തണം, പക്ഷേ നെറ്റ് കണക്ഷൻ പണി തന്നോ? എന്നാൽ അതിനുമുണ്ട് പ്രതിവിധി. ഇവിടെ വൈഫൈയോ, മൊബൈല്‍ ഡാറ്റയോ ആവശ്യമില്ല. (Image Credit: Getty Images)

എന്‍.പി.സി.ഐ (നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ) അവതരിപ്പിച്ച യു.എസ്.എസ്.ഡി (അണ്‍സ്ട്രക്‌ച്ചേര്‍ഡ് സപ്ലിമെന്ററി സര്‍വീസ് ഡാറ്റ) അധിഷ്ഠിത സേവനമാണ് ഇവിടെ താരം. ബാലന്‍സ് ചെക്ക് ചെയ്യുക, യുപിഐ പിന്‍ സെറ്റ് ചെയ്യാനും മാറ്റം വരുത്താനും ഉള്‍പ്പടെ ഈ സംവിധാനത്തിലൂടെ സാധിക്കും. (Image Credit: Getty Images)

പണമിടപാട് നടത്തുന്നതിന് നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈലില്‍ നിന്ന് *99 # ഡയല്‍ ചെയ്യുക. വരുന്ന നിര്‍ദേശാനുസരണം ഏത് ഭാഷയാണ് വേണ്ടതെന്ന് തെരഞ്ഞെടുക്കുക. ആവശ്യമായ സേവനം തിരഞ്ഞെടുക്കുക. (Image Credit: Getty Images)

പണം അയയ്ക്കാനാണെങ്കിൽ ആര്‍ക്കാണ്, എങ്ങനെയാണ് പണം അയക്കേണ്ടതെന്നും സെലക്ട് ചെയ്ത് നല്‍കണം. മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് പണം അയക്കുന്നതെങ്കില്‍ പണം അയക്കേണ്ടയാളുടെ നമ്പര്‍ സെലക്ട് ചെയ്യുക. (Image Credit: Getty Images)

ശേഷം എത്ര രൂപയാണ് അയക്കേണ്ടത് എന്നതും വ്യക്തമാക്കിയ ശേഷം Send പ്രസ് ചെയ്ത് പണം അയക്കാവുന്നതാണ്. ഇടപാട് സംബന്ധിച്ചുള്ള റിമാര്‍ക്ക് ആവശ്യമെങ്കില്‍ രേഖപ്പെടുത്താവുന്നതാണ്. യുപിഐ പിന്‍ നല്‍കി ട്രാന്‍സാക്ഷന്‍ അവസാനിപ്പിക്കാം. (Image Credit: Getty Images)