AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

പറഞ്ഞ നുണകൾ തിരുത്തണം, പത്മജയും പത്മിനിയും ബൂത്തുകളിൽ പ്രവർത്തിക്കട്ടെ ; രൂക്ഷ വിമർശനവുമായി കെ.എസ്.യു

അധികാരം ഇല്ലാതിരുന്ന പത്തുവർഷം കാലം പണിയെടുത്ത സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകർ എല്ലാ മേഖലകളിലേക്കും പരിഗണിക്കപ്പെടട്ടെ എന്നും ചുവന്ന ബോർഡുകളുടെ മനോഹാരിതയും ഉത്തരവാദിത്വവും സാധാരണ പാർട്ടി പ്രവർത്തകരും അനുഭവിക്കട്ടെ എന്നും അലോഷ്യസ് തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. കോൺഗ്രസ് പാർട്ടിക്ക് ഇത് തിരിച്ചു വരവുകളുടെ കാലം എന്ന് പറഞ്ഞാണ് അലോഷ്യസ് പോസ്റ്റ് തുടങ്ങുന്നത്.

പറഞ്ഞ നുണകൾ തിരുത്തണം, പത്മജയും പത്മിനിയും ബൂത്തുകളിൽ പ്രവർത്തിക്കട്ടെ ; രൂക്ഷ വിമർശനവുമായി കെ.എസ്.യു
Aloshious Xavier,Padmaja Venugopal Image Credit source: Social Media
Amal KV
Amal KV | Updated On: 20 Nov 2026 | 04:25 PM

തിരുവനന്തപുരം : പത്മജ വേണുഗോപാലും പത്മിനി തോമസും ബിജെപി വിട്ട് കോൺഗ്രസിലേക്ക് തിരികെയെത്താൻ ശ്രമിക്കുമ്പോൾ രൂക്ഷമായ വിമർശനവുമായി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. രണ്ടുപേരും ബൂത്ത് തലം മുതൽ പ്രവർത്തിച്ച് വരട്ടെ എന്നാണ് അലോഷ്യസിന്റെ പ്രതികരണം. ഫേസ്ബുക്ക് കുറുപ്പിലൂടെയാണ് ഇരുവരുടെയും കോൺഗ്രസിലേക്കുള്ള മടങ്ങിവരവിനെ അലോഷ്യസ് ശക്തമായി വിമർശിച്ചിരിക്കുന്നത്. കോൺഗ്രസിലെ സെലിബ്രേറ്റ് പ്രിവിലേജുകളുടെ കാലം കഴിഞ്ഞുവെന്ന് നേതൃത്വം തിരിച്ചറിയുമെന്നാണ് പ്രതീക്ഷ.

അധികാരം ഇല്ലാതിരുന്ന പത്തുവർഷം കാലം പണിയെടുത്ത സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകർ എല്ലാ മേഖലകളിലേക്കും പരിഗണിക്കപ്പെടട്ടെ എന്നും ചുവന്ന ബോർഡുകളുടെ മനോഹാരിതയും ഉത്തരവാദിത്വവും സാധാരണ പാർട്ടി പ്രവർത്തകരും അനുഭവിക്കട്ടെ എന്നും അലോഷ്യസ് തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. കോൺഗ്രസ് പാർട്ടിക്ക് ഇത് തിരിച്ചു വരവുകളുടെ കാലം എന്ന് പറഞ്ഞാണ് അലോഷ്യസ് പോസ്റ്റ് തുടങ്ങുന്നത്. സമസ്ത മേഖലയിലെയും ജനങ്ങളെ ചേർത്ത് പിടിച്ചു സംഘപരിവാർ സർക്കാരിനെതിരെ രാഹുൽ ഗാന്ധി പോരാട്ടം നടത്തി മുന്നോട്ട് പോകുമ്പോൾ ആർക്കും കോൺഗ്രസിലേക്ക് വരാമെന്നും എന്നാൽ അവർക്കായി ഒരുക്കി കൊടുക്കുന്ന പച്ച പരവതാനികളാണ് പ്രശ്നമെന്നും കെ.എസ്.യു അധ്യക്ഷൻ പറയുന്നു.

Also Read: കേരളത്തിൽ ‘പത്മ’ ദളം കൊഴിയും കാലം! പദ്മജയ്ക്ക് പിന്നാലെ ബിജെപി വിട്ട് പത്മിനിയും, ലക്ഷ്യം കോൺഗ്രസ് തന്നെ

കോൺഗ്രസ് പാർട്ടിയുടെ ഏറ്റവും മോശം അവസ്ഥയിലാണ് ഈ പാർട്ടിയുടെ അസ്തിത്വമായ മതേതര സ്വഭാവത്തെ വെല്ലുവിളിച്ചു കൊണ്ട് പത്മജ വേണുഗോപാൽ കോൺഗ്രസ് പാർട്ടി വിട്ട് ബിജെപിയിലേക്ക് പോയത്. അങ്ങനെയുള്ളവർ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വം എടുത്ത് തിരികെ വരുന്നുണ്ടെങ്കിൽ, അവർ കോൺഗ്രസ് വിട്ടപ്പോൾ പറഞ്ഞ രണ്ട് നുണകൾ തിരുത്തുകയും മാപ്പ് പറയുകയും ചെയ്യണം. ശ്രീ കെ കരുണാകരൻ ഇന്ന് ജീവിച്ചിരുന്നേൽ അദ്ദേഹം ബിജെപി യിൽ പോയേനെ എന്നതും. കോൺഗ്രസിൽ ആയിരുന്നപ്പോൾ തനിക്ക് മര്യാദക്ക് ചന്ദന കുറി തൊടാൻ പോലും കഴിയുമായിരുന്നില്ല എന്നും , ആ പേടി ബിജെപി യിൽ എത്തിയപ്പോൾ ഇല്ലാതായി എന്നതുമാണ് ആ നുണകൾ.

അങ്ങനെ മാപ്പ് പറഞ്ഞ് തിരികെ വന്നാൽ അവർക്ക് ബൂത്ത് തലം മുതലുള്ള പടിപടിയായുള്ള പരിഗണന മാത്രമായിരിക്കണം കൊടുക്കേണ്ടത്. ലക്ഷകണക്കിന് കോൺഗ്രസ് പ്രവർത്തകർ തെരുവിൽ കിടന്ന് മുദ്രാവാക്യം വിളിച്ചതും, ആശയ സമരം ചെയ്തതും, പോരാടിയതും ഒരിക്കലും അവസരവാദ/ അധികാര കൊതി മൂത്ത് പാളയങ്ങൾ മാറി ചേക്കേറുന്ന പത്മജമാർക്ക് വേണ്ടിയല്ലെന്നും കോൺഗ്രസിൽ സെലിബ്രേറ്റഡ് പ്രിവിലേജുകളുടെ കാലം കഴിഞ്ഞു എന്നും തുറടിക്കുന്നു അലോഷ്യസ്.

English Summary

KSU State President Aloysius Xavier has leveled sharp criticism as Padmaja Venugopal and Padmini Thomas attempt to leave the BJP and return to the Congress. Aloysius remarked that both of them should start by working from the booth level.

Follow Us