തീർത്ഥാടകർ കുറഞ്ഞു; ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിംഗ് കൂട്ടുമെന്ന് ദേവസ്വം ബോർഡ്
തീർത്ഥാടകരുടെ എണ്ണം ഇന്നും കുറവാണ്. ഇന്നലത്തെ വെർച്വൽ ക്യൂ ബുക്ക് ചെയ്തവർ 66000 പേരായിരുന്നു. പക്ഷേ പമ്പ വഴി വന്നത് 40,64 പേർ മാത്രമാണ്. 26,000 പേരുടെ കുറവാണ് രേഖപ്പെടുത്തിയത്. 680 മാത്രമാണ് സ്പോട്ട് ബുക്കിംഗ് ഇന്നലെ ആകെ വന്നത് 463 തീർത്ഥാടകര് മാത്രമാണ്. ആകെ 80,000 തീർത്ഥാടകരെ അനുവദിക്കുന്ന സ്ഥാനത്താണ് 58% ആളുകൾ മാത്രം വന്നത് ഇതിന്റെ അസ്വാഭാവികതയിൽ പരിശോധനയും നടക്കുന്നുണ്ട്.....
പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിംഗ് വർദ്ധിപ്പിക്കും. ദർശനത്തിലെത്തുന്ന തീർത്ഥാടകരുടെ എണ്ണം കുറഞ്ഞതാണ് കാരണം. വെർച്വൽ ക്യൂ ബുക്കിംഗ് 5000 കൂടി കൂട്ടാൻ ആണ് ദേവസ്വം ബോർഡ് തീരുമാനിച്ചിരിക്കുന്നത്. വെർച്വൽ ക്യൂ ബുക്ക് ചെയ്തവർ ദർശനത്തിനായി എത്താതെ സന്നിധാനത്ത് തീർത്ഥാടകർ കുറഞ്ഞ സാഹചര്യത്തിലാണ് ഈ തീരുമാനം.
അസ്വാഭാവികതയിൽ പരിശോധനയും നടക്കുന്നു….
ഇന്നലെ ബുക്ക് ചെയ്തതിൽ 26 തീർത്ഥാടകരുടെ കുറവാണ് ഉണ്ടായത്. തീർത്ഥാടകരുടെ എണ്ണം ഇന്നും കുറവാണ്. ഇന്നലത്തെ വെർച്വൽ ക്യൂ ബുക്ക് ചെയ്തവർ 66000 പേരായിരുന്നു. പക്ഷേ പമ്പ വഴി വന്നത് 40,64 പേർ മാത്രമാണ്. 26,000 പേരുടെ കുറവാണ് രേഖപ്പെടുത്തിയത്. 680 മാത്രമാണ് സ്പോട്ട് ബുക്കിംഗ് ഇന്നലെ ആകെ വന്നത് 463 തീർത്ഥാടകര് മാത്രമാണ്. ആകെ 80,000 തീർത്ഥാടകരെ അനുവദിക്കുന്ന സ്ഥാനത്താണ് 58% ആളുകൾ മാത്രം വന്നത് ഇതിന്റെ അസ്വാഭാവികതയിൽ പരിശോധനയും നടക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്.
ഈ സാഹചര്യം കൂടി പരിഗണിച്ചുകൊണ്ടാണ് ദേവസ്വം ബോർഡ് വെർച്വൽ ക്യൂവിന്റെ സ്ലോട്ടുകൾ 5000 കൂടി വർദ്ധിപ്പിച്ചത് എന്നാണ് സൂചന. ഈ തീരുമാനം നിലവിൽ ബുക്കിംഗ് കിട്ടാതെ വിഷമിക്കുന്ന തീർത്ഥാടകരെ സംബന്ധിച്ച് ആശ്വാസകരമായിരിക്കും. ഇന്നും നാളെയും ആനുപാതികമായി സ്പോട്ട് ബുക്കിംഗ് വർദ്ധിപ്പിക്കും. ഇത്രയും തിരക്ക് കുറഞ്ഞ കാണുന്നത് ആദ്യമായാണ് എന്നാണ് തീർത്ഥാടകരും പറയുന്നത്.
അതേസമയം ശബരിമലയിൽ ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയില്ല. സന്നിധാനം, പമ്പ, നിലക്കൽ എന്നിങ്ങനെ മൂന്നായി തിരിച്ചാണ് കാലാവസ്ഥ പ്രവചനം ഉണ്ടായിട്ടുള്ളത്. സന്നിധാനത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷം നേരിയ മഴയ്ക്ക് സാധ്യത ഉണ്ടാകുമെന്ന് പ്രവചനം. കൂടാതെ പമ്പയിലും നിലക്കലും ഉച്ചയ്ക്ക് ശേഷം നേരിയ മഴയ്ക്കുള്ള സാധ്യതയുണ്ട്. നാളെ അതായത് ശനിയാഴ്ചയും ഉച്ചയ്ക്ക് ശേഷം പമ്പയിലും നിലക്കലും സന്നിധാനത്തും മഴയ്ക്കുള്ള സാധ്യതയുണ്ട്. എന്നാൽ എവിടെയും കനത്ത മഴക്കോ ഇടിമിന്നലോ ഒന്നും സാധ്യതയില്ല.
ENGLISH SUMMARY
Virtual queue bookings for darshan at Sabarimala will be increased. This decision follows a decline in the number of pilgrims arriving for darshan. The Devaswom Board has decided to increase the virtual queue booking capacity by 5,000. This move comes in light of a lower-than-expected turnout of pilgrims at Sannidhanam, as many who had booked via the virtual queue failed to arrive for their darshan.