ഇന്ന് ചോതി ദിനം; പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം | Onam 2025 Chothi Day Malayalam Wishes And Quotes Send These To Relatives Friend And Loved Ones In This Very Special Day Malayalam news - Malayalam Tv9

Chothi Day Malayalam Wishes: ഇന്ന് ചോതി ദിനം; പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം

Published: 

28 Aug 2025 | 09:55 AM

Chothi Day Malayalam Wishes 2025: ഓണത്തിൻ്റെ മൂന്നാം ദിവസമാണ് ഇന്ന്. ചോതി ദിനത്തിൽ പറയാനുള്ള ആശംസകൾ ഇതാ.

1 / 5
ഓണത്തിൻ്റെ മൂന്നാം നാളായ ചോതിയാണ് ഇന്ന്. ഇന്ന് ചിത്തിര നാൾ കയറിവരുന്നുണ്ടെങ്കിൽ പോലും ചോതിയ്ക്കാണ് കൂടുതൽ സമയമുള്ളത്. അതുകൊണ്ട് തന്നെ ഇന്ന് ചോതിയായി കണക്കാക്കാം. അത്തപ്പൂക്കളത്തിൻ്റെ വലിപ്പം വർധിച്ച് ചെമ്പരത്തി ഇടം പിടിയ്ക്കുന്ന ദിവസം കൂടിയാണ് ചോതി. (Image Credits- PTI)

2 / 5
ഓണക്കോടി വാങ്ങുന്നത് പൊതുവേ ഈ ദിവസമാണ്. കുടുംബത്തിലുള്ളവർക്കല്ലാം ഓണക്കോടിയും ആഭരണങ്ങളും ഒപ്പം വീട്ടിലേക്കുള്ള ഗൃഹോപകരണങ്ങളും വാങ്ങുന്നതോടെ ഗൃഹനാഥൻ്റെ അല്ലെങ്കിൽ ഗൃഹനാഥയുടെ പോക്കറ്റ് കാലിയായിത്തുടങ്ങുന്ന ദിവസവും ചോതി തന്നെയാണ്.

3 / 5
ചോതിദിനം തിരുവോണാഘോഷത്തിലേക്കുള്ള നിറമുള്ള ചുവടുവെപ്പാണ്. അതുകൊണ്ട് തന്നെ ഈ ദിവസത്തിൽ പ്രിയപ്പെട്ടവർക്ക് ആശംസ നേരാം. ഇത്തരത്തിൽ പറയാൻ കഴിയുന്ന ചില ആശംസകൾ നമുക്ക് നോക്കാം. പരസ്പരം ഇന്ന് പറയാൻ ഈ ആശംസകൾ ഉപയോഗിക്കാം.

4 / 5
പ്രിയമുള്ളവർക്ക് ഏറ്റവും സുന്ദരമായ ചോതി ദിനാംശംസകൾ. സമ്പൽ സമൃദ്ധിയുള്ള ഒരു ദിനമാവട്ടെ ഇന്ന്, എല്ലാവർക്കും ചോതി ദിനാശംസകൾ. വലിപ്പം വർധിക്കുന്ന അത്തപ്പൂക്കളം പോലെ, നിറങ്ങൾ നിറയുന്ന അത്തപ്പൂക്കളം പോലെ മനസ്സും പോക്കറ്റും എപ്പോഴും നിറഞ്ഞിരിക്കട്ടെ.

5 / 5
ചിത്തിരയും ചോതിയും ചേർന്ന ഈ അപൂർവ ദിനത്തിൽ ഓണത്തിൻ്റെ ഐശ്വര്യങ്ങളെല്ലാം നിങ്ങൾക്കുണ്ടാവട്ടെ. ചെമ്പരത്തി കൊണ്ടാരംഭിക്കുന്ന വർണപ്പകിട്ട് എന്നും ജീവിതത്തിലുണ്ടാവട്ടെ എന്നാശംസിക്കുന്നു. എൻ്റെ പ്രിയപ്പെട്ടവർക്കെല്ലാം സന്തോഷത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും ചോതി ആശംസകൾ.

Related Photo Gallery
Prithviraj Sukumaran: ‘പ്രണയകാലത്ത് സുപ്രിയ ഗിഫ്റ്റ് തന്നത് ക്രിക്കറ്റ് ബാറ്റാണ്, അത് ഇപ്പോഴും വീട്ടിൽ ഉണ്ട്’; വെളിപ്പെടുത്തി പൃഥ്വിരാജ്
Cooking Oil Limit: ഒരു കുടുംബം ഒരുമാസം ഉപയോ​ഗിക്കേണ്ട എണ്ണ എത്രയെന്ന് അറിയാമോ? അളവ് മാറിയാൽ ഹൃദയം പണിതരും
Platinum Price: സ്വർണമല്ല, കുതിപ്പിൽ മുന്നിൽ ‘വെള്ളിയുടെ അപരൻ’, വിലയിൽ വൻ വർദ്ധനവ്
Bhavana: ‘ശല്യപ്പെടുത്തുന്നത് ഇനിയും തുടരും’; വിവാഹ വാര്‍ഷികത്തില്‍ നവീനെ ചേര്‍ത്തുപിടിച്ച് ഭാവന
Neam Tree Astrology Remedies: വീടിന്റെ മുന്നിൽ വേപ്പ് മരമുണ്ടോ? ഈ കാര്യങ്ങൾ അറിയാതെ പോകരുത്
Rinku Singh: ഇതാണ് ഇന്ത്യ കാത്തിരുന്ന ഫിനിഷര്‍; എന്തുകൊണ്ട് ബിസിസിഐ വേണ്ടവിധം റിങ്കുവിനെ ഉപയോഗിച്ചില്ല? വിമര്‍ശനം
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
പുതിനയില എത്ര നാൾ വേണമെങ്കിലും കേടുവരാതിരിക്കും
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം