നാലിനം പൂക്കൾകൊണ്ട് നാലുവരി പൂക്കളം; വിശാഖം നാളിൽ പൂക്കളമിടാം ഇങ്ങനെ | Onam 2025, How to make Pookkalam for Vishakham Day on August 30th, know the full details and rituals Malayalam news - Malayalam Tv9

Onam Vishakham Day Pookkalam: നാലിനം പൂക്കൾകൊണ്ട് നാലുവരി പൂക്കളം; വിശാഖം നാളിൽ പൂക്കളമിടാം ഇങ്ങനെ

Published: 

29 Aug 2025 18:19 PM

Onam Vishakham Day Pookkalam 2025: നാളെ വിശാഖം ആണ് നക്ഷത്രം.കണക്കുപ്രകാരം ഇന്നാണ് നാലാം നാളായ വിശാഖം വരേണ്ടിയിരുന്നത്. എന്നാൽ ഇത്തവണ ചിത്തിരയും ചോതിയും രണ്ട് തവണ തൊട്ടടുത്ത ദിവസം വന്നത് ചില വ്യത്യാസങ്ങൾക്ക് കാരണമായിട്ടുണ്ട്. അതുകൊണ്ട് ഇക്കൊല്ലത്തെ വിശാഖം നാൾ ഓ​ഗസ്റ്റ് 30 ശനിയാഴ്ച്ചയാണ് വരുന്നത്.

1 / 5ലോകത്തിന്റെ ഏത് കോണിലാണെങ്കിലും ഓണം ആഘോഷിക്കാൻ മലയാളികൾ മറക്കാറില്ല. കാരണം അത്രമേൽ പ്രിയപ്പെട്ട പല ഓർമ്മകൾക്കും സാക്ഷ്യം വഹിക്കുന്ന ദിവസമാണ് ഓണം. വർഷത്തിൽ ഒരിക്കൽ ഓണമുണ്ണാൻ കാത്തിരിക്കുന്നവരാണ് മലയാളികൾ. മോടിപിടിപ്പിക്കലും ചെത്തിവാരലും തുടങ്ങി ഇത്രയേറെ തയ്യാറെടുപ്പുകൾ നടത്തി വരവേൽക്കുന്ന മറ്റൊരു ആഘോഷമില്ലെന്ന് തന്നെ പറയാം. (Image Credits: PTI)

ലോകത്തിന്റെ ഏത് കോണിലാണെങ്കിലും ഓണം ആഘോഷിക്കാൻ മലയാളികൾ മറക്കാറില്ല. കാരണം അത്രമേൽ പ്രിയപ്പെട്ട പല ഓർമ്മകൾക്കും സാക്ഷ്യം വഹിക്കുന്ന ദിവസമാണ് ഓണം. വർഷത്തിൽ ഒരിക്കൽ ഓണമുണ്ണാൻ കാത്തിരിക്കുന്നവരാണ് മലയാളികൾ. മോടിപിടിപ്പിക്കലും ചെത്തിവാരലും തുടങ്ങി ഇത്രയേറെ തയ്യാറെടുപ്പുകൾ നടത്തി വരവേൽക്കുന്ന മറ്റൊരു ആഘോഷമില്ലെന്ന് തന്നെ പറയാം. (Image Credits: PTI)

2 / 5

കുട്ടികൾ മുതൽ മുതിർന്നവരെ വരെ ഓണത്തിനെ വരവേൽക്കുന്നത് ഒരുപോലെയാണ്. പൂക്കളം ഒരുക്കൽ, ഉപ്പേരി വറക്കൽ, വീടു വൃത്തിയാക്കൽ, ഓണക്കോടി എടുക്കൽ എന്നിങ്ങനെ മലയാളികൾ ഓണത്തിനായുള്ള ഓട്ടപ്പാച്ചിലിലാണ്. ഇനി വെറും ഒരാഴ്ച്ച മാത്രമാണ് ഇത്തവണത്തെ ഓണത്തിനുള്ളത്. അതിനുള്ള തകൃതിയിലാണ് നാടും വീടും ന​ഗരുവുമെല്ലാം. (Image Credits: PTI)

3 / 5

നാളെ വിശാഖം ആണ് നക്ഷത്രം. കണക്കുപ്രകാരം ഇന്നാണ് നാലാം നാളായ വിശാഖം വരേണ്ടിയിരുന്നത്. എന്നാൽ ഇത്തവണ ചിത്തിരയും ചോതിയും രണ്ട് തവണ തൊട്ടടുത്ത ദിവസം വന്നത് ചില വ്യത്യാസങ്ങൾക്ക് കാരണമായിട്ടുണ്ട്. അതുകൊണ്ട് ഇക്കൊല്ലത്തെ വിശാഖം നാൾ ഓ​ഗസ്റ്റ് 30 ശനിയാഴ്ച്ചയാണ് വരുന്നത്. (Image Credits: PTI)

4 / 5

വിശാഖം നാളിൽ പൂക്കളമൊരുക്കേണ്ടതിന് ഒരു പ്രത്യകതയുണ്ട്. ഇത്രയും ദിവസം ഇടംപിടിക്കാത്ത ചില പൂക്കൾക്കെല്ലാം വിശാഖം നാളിൽ പൂക്കളത്തിൽ സ്ഥാനം ലഭിക്കും. ശംഖുപുഷ്പം, കോളാമ്പി, ബാൾസ്യം, അരളി എന്നീ നാലിനം പൂക്കൾ ഉപയോഗിച്ചാണ് വിശാഖം നാളിൽ ഓണപൂക്കളം ഒരുക്കേണ്ടത്. നാല് വരിയുള്ള പൂക്കളമായിരിക്കും ഈ ദിവസം ഒരുക്കുന്നത്. (Image Credits: PTI)

5 / 5

ഈ ദിവസങ്ങളിലെല്ലാം വട്ടത്തിലായിരിക്കണം പൂക്കളം ഒരുക്കേണ്ടതെന്ന പ്രത്യേകതയും ഇതിന് പിന്നിലുണ്ട്. വീട്ടുമുറ്റത്ത് മഹാബലിയെ വരവേൽക്കാൻ ഇടുന്ന അത്ത പൂക്കളത്തിൽ ഇലകൾ ചേർക്കാൻ പാടില്ലെന്നും ചില പ്രദേശങ്ങളിൽ വിശ്വാസം നിലനിൽക്കുന്നുണ്ട്. (Image Credits: PTI)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും