AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onam 2025: തിരുവോണനാളിലെ സ്റ്റാർ തുമ്പക്കുടം…. തുമ്പപ്പൂവിന്റെ പ്രത്യേകതകൾ അറിയുമോ?

Importance and specialities of thumba: നിറപ്പകിട്ടാർന്ന പൂക്കളങ്ങൾക്കപ്പുറം, തുമ്പപ്പൂവിന്റെ ലളിതമായ സൗന്ദര്യം ഓണത്തിന്റെ ലാളിത്യത്തെ ഓർമ്മിപ്പിക്കുന്നു.

aswathy-balachandran
Aswathy Balachandran | Published: 31 Aug 2025 20:48 PM
തിരുവോണത്തിന് ഓണത്തപ്പനെ വരവേൽക്കാൻ ഉപയോഗിക്കുന്ന തുമ്പപ്പൂവിന് പല പ്രത്യേകതകളുമുണ്ട്. ഓണപ്പൂക്കളത്തിലെ ഒരു അവിഭാജ്യ ഘടകമാണിത്. പൂക്കളത്തിൽ മാത്രമല്ല, ഔഷധഗുണങ്ങൾകൊണ്ടും തുമ്പപ്പൂവ് ഏറെ പ്രശസ്തമാണ്.

1 / 5
വെള്ളനിറമുള്ള ഈ പൂവ് പരിശുദ്ധിയുടെയും സമാധാനത്തിന്റെയും പ്രതീകമായി കണക്കാക്കപ്പെടുന്നു. അതുകൊണ്ടുതന്നെ തൃക്കാക്കരയപ്പന് അർപ്പിക്കാൻ ഈ പൂവാണ് പ്രധാനമായും ഉപയോഗിക്കുന്നത്.

2 / 5
തുമ്പ ഒരു ഔഷധസസ്യം കൂടിയാണ്. ചുമ, പനി, ആസ്തമ, തലവേദന തുടങ്ങിയ രോഗങ്ങൾക്ക് പ്രതിവിധിയായി തുമ്പ ഉപയോഗിക്കാറുണ്ട്. ഇതിന്റെ ഇലകളും പൂക്കളും ചേർന്ന കഷായം പല അസുഖങ്ങൾക്കും ആശ്വാസം നൽകും.

3 / 5
ഓണത്തിന് പത്ത് ദിവസം പൂക്കളമിടുമ്പോൾ ഓരോ ദിവസത്തിനും ഓരോ പൂവിനാണ് പ്രാധാന്യം. എന്നാൽ തിരുവോണനാളിൽ ഓണത്തപ്പനെ സ്വീകരിക്കാൻ തുമ്പപ്പൂവ് മാത്രമുപയോഗിച്ച് തുമ്പക്കുടം ഒരുക്കുന്നതാണ് പരമ്പരാഗതമായ ചടങ്ങ്.

4 / 5
നിറപ്പകിട്ടാർന്ന പൂക്കളങ്ങൾക്കപ്പുറം, തുമ്പപ്പൂവിന്റെ ലളിതമായ സൗന്ദര്യം ഓണത്തിന്റെ ലാളിത്യത്തെ ഓർമ്മിപ്പിക്കുന്നു.

5 / 5