പച്ചക്കറി കയ്യിലൊതുങ്ങും!കുടുംബ ബജറ്റ് താളംതെറ്റാതെ ഉത്രാടപാച്ചില്‍ നടത്താം | Onam 2025 vegetable price drop in Kerala brings relief to Malayalis why prices have come down Malayalam news - Malayalam Tv9

Onam 2025 Vegetable Price: പച്ചക്കറി കയ്യിലൊതുങ്ങും!കുടുംബ ബജറ്റ് താളംതെറ്റാതെ ഉത്രാടപാച്ചില്‍ നടത്താം

Updated On: 

03 Sep 2025 11:30 AM

Onam 2025 Market Rates: ഈ വര്‍ഷത്തെ ഓണക്കാലം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് വെളിച്ചെണ്ണയും അരിയും പച്ചക്കറിയുമെല്ലാം വിലയുടെ കാര്യത്തില്‍ കുതിച്ചുചാട്ടം നടത്തിയത്. എന്നാല്‍ വെളിച്ചെണ്ണ വിലയ്ക്ക് കടിഞ്ഞാണിടാന്‍ തുടക്കത്തില്‍ തന്നെ സര്‍ക്കാരിന് സാധിച്ചു. തൊട്ടുപിന്നാലെ അരിയുടെ വില കുറച്ചതും ജനങ്ങള്‍ക്ക് ആശ്വാസമായി.

1 / 5സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓഫീസുകളിലുമെല്ലാം ഓണാഘോഷം സമാപിച്ചു. വീടുകളിലെ ഓണത്തിരക്കിലാണിപ്പോള്‍ മലയാളികള്‍. ഓണം നന്നായി ആഘോഷിക്കാന്‍ വേണ്ടിയാണ് എല്ലാവരും കാത്തിരിക്കുന്നത്. എന്നാല്‍ മോശം കാലാവസ്ഥയും വിലപെരുപ്പവുമെല്ലാം അതിന് വെല്ലുവിളിയാകുന്നു. (Image Credits: PTI)

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓഫീസുകളിലുമെല്ലാം ഓണാഘോഷം സമാപിച്ചു. വീടുകളിലെ ഓണത്തിരക്കിലാണിപ്പോള്‍ മലയാളികള്‍. ഓണം നന്നായി ആഘോഷിക്കാന്‍ വേണ്ടിയാണ് എല്ലാവരും കാത്തിരിക്കുന്നത്. എന്നാല്‍ മോശം കാലാവസ്ഥയും വിലപെരുപ്പവുമെല്ലാം അതിന് വെല്ലുവിളിയാകുന്നു. (Image Credits: PTI)

2 / 5

ഈ വര്‍ഷത്തെ ഓണക്കാലം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് വെളിച്ചെണ്ണയും അരിയും പച്ചക്കറിയുമെല്ലാം വിലയുടെ കാര്യത്തില്‍ കുതിച്ചുചാട്ടം നടത്തിയത്. എന്നാല്‍ വെളിച്ചെണ്ണ വിലയ്ക്ക് കടിഞ്ഞാണിടാന്‍ തുടക്കത്തില്‍ തന്നെ സര്‍ക്കാരിന് സാധിച്ചു. തൊട്ടുപിന്നാലെ അരിയുടെ വില കുറച്ചതും ജനങ്ങള്‍ക്ക് ആശ്വാസമായി. എന്നാല്‍ പച്ചക്കറി വിലയായിരുന്നു ആശങ്ക സൃഷ്ടിച്ചത്. ഉത്രാടപാച്ചില്‍ ദിനത്തിലാണ് പൊതുവേ ആളുകള്‍ പച്ചക്കറികള്‍ വാങ്ങിക്കുന്നത്. മറ്റ് സാധനങ്ങളെ പോലെ ഒരുപാട് ദിവസം സൂക്ഷിക്കാനാകില്ല എന്നതാണ് അതിന് കാരണം. (Image Credits: Unsplash)

3 / 5

എന്നാല്‍ പേടിക്കാനൊന്നുമില്ല, ഈ ഓണക്കാലത്ത് പച്ചക്കറി വിലയില്‍ കാര്യമായ കുതിപ്പൊന്നും തന്നെ സംഭവിച്ചിട്ടില്ല. ചില പച്ചക്കറികള്‍ക്ക് മുന്‍ വര്‍ഷങ്ങളേക്കാള്‍ വില കുറയുകയും ചെയ്തു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പച്ചക്കറികളേക്കാള്‍ തദ്ദേശീയമായി ഉത്പാദിക്കുന്നവയ്ക്ക് പ്രാധാന്യം കൈവന്നതാണ് ഇതിന് കാരണം.

4 / 5

2017-18 വര്‍ഷത്തില്‍ 10.21 ലക്ഷം ടണ്ണായിരുന്ന സംസ്ഥാനത്തെ പച്ചക്കറി ഉത്പാദനം 2023-24 വര്‍ഷത്തില്‍ 17.21 ടണ്ണായാണ് വര്‍ധിച്ചത്. സവാളയുടെ വില 30 രൂപയ്ക്ക് താഴെയ്ക്കാണ് ഈ വര്‍ഷമെത്തിയത്. സംസ്ഥാനത്ത് സവാള ഉത്പാദനം വര്‍ധിച്ചത് വില കുറയുന്നതിന് സഹായകമായി. കഴിഞ്ഞ വര്‍ഷം ഓണത്തിന് 54-58 രൂപയായിരുന്നു സവാളയുടെ വില.

5 / 5

72 രൂപ വരെയുണ്ടായിരുന്ന ബീന്‍സിന് ഇപ്പോള്‍ 65 രൂപയില്‍ താഴെയാണ് വില. തക്കാളിയ്ക്ക് 45 രൂപ വരെയും, കാബേജിന് 35 രൂപ വരെയും വിലയെത്തി. നേന്ത്രക്കായയുടെ വില 50 രൂപയില്‍ താഴെയാണ്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും