Onam Sadhya: ഫ്രിഡ്ജിൽ വെച്ചാൽ രുചി പോകുമോ? ബാക്കിവന്ന ഓണക്കറികൾ ഫ്രഷ് ആയി സൂക്ഷിക്കാം എളുപ്പവഴി ഇതാ
Leftover Sadhya Dishes Storing Tips: എപ്പോഴും കറികൾ ഫ്രിഡ്ജിൽ വെക്കുമ്പോൾ പ്ലാസ്റ്റിക് ഒഴിവാക്കി സ്റ്റീൽ അല്ലെങ്കിൽ ഗ്ലാസ് പാത്രങ്ങൾ ഉപയോഗിക്കുക. ഇത് കറികളുടെ സ്വാഭാവിക രുചി നഷ്ടപ്പെടാതെ കുറച്ച് ദിവസത്തേക്ക് സൂക്ഷിക്കും. ബാക്കിവന്ന ഓണക്കറികൾ കേടുകൂടാതെയും രുചി ചോരാതെയും സൂക്ഷിക്കാൻ ഈ കൊച്ചു പൊടികൈകൾ ഇന്ന് പരീക്ഷിച്ചു നോക്കൂ. ഉറപ്പായും കറികൾ കളയേണ്ടി വരില്ല. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഫ്രിഡ്ജിൽ വെച്ചും വെക്കാതെയും ഓണക്കറികൾ ദിവസങ്ങളോളം ഫ്രഷ് ആയി സൂക്ഷിക്കാവുന്നതാണ്.

വിഭവസമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം ബാക്കിവരുന്ന കറികൾ എങ്ങനെ കേടുകൂടാതെ സൂക്ഷിക്കും എന്നത് പലരുടെയും സംശയമാണ്. ഫ്രിഡ്ജിൽ വെച്ചാൽ കറികളുടെ തനിമയാർന്ന രുചിയും മണവും നഷ്ടപ്പെടുമോ എന്ന ഭയവും വേറെ. എന്നാൽ ചില ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഫ്രിഡ്ജിൽ വെച്ചും വെക്കാതെയും ഓണക്കറികൾ ദിവസങ്ങളോളം ഫ്രഷ് ആയി സൂക്ഷിക്കാവുന്നതാണ്. (Image Credit Source: Getty Images)

തേങ്ങ ചേർത്ത കറികൾ (അവിയൽ, തോരൻ, കാളൻ): തേങ്ങ ചേർത്ത വിഭവങ്ങൾ പെട്ടെന്ന് കേടാകും. അതിനാൽ ഇവ ചൂടാറിയ ശേഷം ഉടൻ തന്നെ എയർടൈറ്റ് പാത്രങ്ങളിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുക. അതുപോലെ തന്നെ കഴിക്കാൻ എടുക്കുമ്പോൾ മുഴുവനും എടുത്ത് പുറത്തുവെക്കാതെ, ആവശ്യത്തിനുള്ളത് മാത്രം എടുത്ത് ചൂടാക്കി വേണം കഴിക്കാൻ. വീണ്ടും വീണ്ടും ചൂടാക്കിയാൽ രുചി മാറും.

സാമ്പാറും രസവും: ഓണസദ്യയിൽ ബാക്കി വന്ന സാമ്പാർ ദിവസവും രാവിലെയും വൈകുന്നേരവും നന്നായി തിളപ്പിച്ച് വച്ചാൽ ഫ്രിഡ്ജ് ഇല്ലാതെ തന്നെ രണ്ടു ദിവസം വരെ കേടാകാതിരിക്കും. ഫ്രിഡ്ജിൽ വെക്കുകയാണെങ്കിൽ പച്ചക്കറികൾ വെന്തു കുഴഞ്ഞുപോകാതിരിക്കാൻ അധികം ചൂടാക്കാതെ നോക്കണം. ആവശ്യത്തിനുള്ളത് എടുത്ത് വേണം ചൂടാക്കാൻ. എല്ലാ എടുത്ത് ചൂടാക്കി വീണ്ടും ഫ്രിഡ്ജിൽ കയറ്റുന്നത് അത്ര നല്ലതല്ല.

അച്ചാറുകളും ഇഞ്ചിക്കറിയും: സദ്യയിൽ മിച്ചം വന്ന അച്ചാറുകളും ഇഞ്ചിക്കറിയും ഫ്രിഡ്ജിൽ വെക്കണമെന്ന് നിർബന്ധമില്ല. അതിലുടുന്ന തവിയിൽ ഈർപ്പമില്ലെന്ന് ഉറപ്പുവരുത്തുക. അവ രണ്ടും ഭരണിയിലോ ചില്ലുകുപ്പിയിലോ സൂക്ഷിച്ച ശേഷം മുകളിൽ അല്പം നല്ലെണ്ണ ചൂടാക്കി ഒഴിച്ചാൽ എത്രനാൾ വേണമെങ്കിലും കേടുകൂടാതെ ഇരിക്കും. അതുപോലെ ഇഞ്ചിക്കറി ഫ്രിഡ്ജിൽ വച്ചാൽ അതിൻ്റെ തനതായ രുചിയും മണവും മാറുകയും ചെയ്യും.

പാത്രങ്ങൾ: എപ്പോഴും കറികൾ ഫ്രിഡ്ജിൽ വെക്കുമ്പോൾ പ്ലാസ്റ്റിക് ഒഴിവാക്കി സ്റ്റീൽ അല്ലെങ്കിൽ ഗ്ലാസ് പാത്രങ്ങൾ ഉപയോഗിക്കുക. ഇത് കറികളുടെ സ്വാഭാവിക രുചി നഷ്ടപ്പെടാതെ കുറച്ച് ദിവസത്തേക്ക് സൂക്ഷിക്കും. ബാക്കിവന്ന ഓണക്കറികൾ കേടുകൂടാതെയും രുചി ചോരാതെയും സൂക്ഷിക്കാൻ ഈ കൊച്ചു പൊടികൈകൾ ഇന്ന് പരീക്ഷിച്ചു നോക്കൂ. ഉറപ്പായും കറികൾ കളയേണ്ടി വരില്ല.