AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onam Bumper 2025: ഓണം ബമ്പര്‍ അടിച്ചാല്‍ ആര്‍ക്കെല്ലാം നികുതി നല്‍കണം?

Lottery Tax in India: സമ്മാനം നേടുന്നവര്‍ നികുതി നല്‍കണമെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. എന്നാല്‍ എങ്ങനെയാണ് നികുതി നല്‍കുന്നതെന്നും ആര്‍ക്കെല്ലാമാണ് നികുതി നല്‍കുന്നതെന്നും പരിശോധിക്കാം.

shiji-mk
Shiji M K | Updated On: 15 Aug 2025 11:01 AM
ഈ വര്‍ഷത്തെ ഓണം ബമ്പര്‍ വില്‍പന പുരോഗമിക്കുകയാണ്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. എന്നാല്‍ 25 കോടി രൂപ മുഴുവനായി ഭാഗ്യശാലിക്ക് ലഭിക്കുന്നില്ല. നികുതി ഉള്‍പ്പെടെയുള്ളവ പോയതിന് ശേഷമാണ് അക്കൗണ്ടിലേക്ക് പണമെത്തുന്നത്. (Image Credits: Social Media)

1 / 5
ഒന്നാം സമ്മാനം 25 കോടി ലഭിച്ചയാള്‍ ഏജന്‍സി കമ്മീഷന്‍ നല്‍കണം. സമ്മാനത്തുകയുടെ പത്ത് ശതമാനമാണ് ഏജന്‍സി കമ്മീഷന്‍. ഈ വകയില്‍ 2.50 കോടി രൂപ ലോട്ടറി വകുപ്പ് ഈടാക്കും. ബാക്കി വരുന്ന 22.5 കോടി രൂപയില്‍ നിന്നാണ് നികുതി പോകുന്നത്. 30 ശതമാനം സ്രോതസില്‍ നിന്നുള്ള നികുതിയും ലോട്ടറി വകുപ്പ് ഈടാക്കുന്നു. ഇത് 6.75 കോടി രൂപയാണ്.

2 / 5
സമ്മാനം നേടുന്നവര്‍ നികുതി നല്‍കണമെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. എന്നാല്‍ എങ്ങനെയാണ് നികുതി നല്‍കുന്നതെന്നും ആര്‍ക്കെല്ലാമാണ് നികുതി നല്‍കുന്നതെന്നും പരിശോധിക്കാം.

3 / 5
അതിന് ശേഷമുള്ള 15.75 കോടി രൂപ ഭാഗ്യവാന്റെ അക്കൗണ്ടിലേക്കെത്തും. ഇനിയെല്ലാം അയാള്‍ നേരിട്ട് അടയ്‌ക്കേണ്ട തുകയാണ്. 50 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ നികുതി മുകളില്‍ സര്‍ചാര്‍ജ് നല്‍കേണ്ടതാണ്. 50 ലക്ഷം മുതല്‍ 1 കോടി രൂപ വരെ 10 ശതമാനവും, 1 കോടി മുതല്‍ 2 കോടി വരെ 15 ശതമാനവും, 5 കോടി വരെ 25 ശതമാനവും അതിന് മുകളില്‍ 37 ശതമാനവുമാണ് സര്‍ചാര്‍ജ്.

4 / 5
ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന സമയത്ത് സമ്മാനാര്‍ഹനാണ് ഈ തുക നല്‍കേണ്ടത്. 6.75 കോടി രൂപയുടെ 37 ശതമാനം എന്നത് 2,49,75,000 രൂപയാണ്. ഇതിന്റെ നാല് ശതമാനം ആരോഗ്യ, വിദ്യാഭ്യാസ സെസായി 36,99,000 രൂപയും നല്‍കണം. ഇതിന് ശേഷം നിങ്ങള്‍ക്ക് ലഭിക്കുന്നത് 12,88,26,000 രൂപ.

5 / 5