Onam Sadhya Health Benefits: ഓണസദ്യ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. സദ്യയിൽ അടങ്ങിയിട്ടുള്ള പോഷക ഗുണങ്ങളെ കുറിച്ച് അറിഞ്ഞാലോ....
1 / 6
ഓണസദ്യയില്ലാതെ എന്ത് ഓണം അല്ലെ? എന്നാൽ പലപ്പോഴും ഓണസദ്യ കഴിക്കുമ്പോൾ ആരോഗ്യവുമായി ബന്ധപ്പെട്ട് ചെറിയ ടെൻഷൻ തോന്നാറില്ലേ? എന്നാൽ ഓണസദ്യയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിഭവങ്ങള്‍ ധാതുക്കളും പോഷകമൂല്യം നിറഞ്ഞതും ആരോഗ്യത്തിന് ഗുണകരവുമാണ്. (Image Credit: Getty Images)
2 / 6
സസ്യാഹാരങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ചാണ് പൊതുവെ ഓണസദ്യ തയ്യാറാക്കുന്നത്. അതിലെ ഓരോ കറിയ്ക്കും അതിന്റെതായ പ്രാധാന്യവും പോഷക മൂല്യങ്ങളും ഉണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം. (Image Credit: Getty Images)
3 / 6
ചെമ്പാവരി ചോറില്‍ 'ബി' വിറ്റാമിനുകളും മഗ്നീഷ്യവും പോളിഫിനോളുകൾക്ക് ആന്റിഓക്സിഡന്റ് ഗുണങ്ങളുമുണ്ട്. ഇത് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് ഉയരുന്നത് തടയുന്നു. (Image Credit: Getty Images)
4 / 6
കൂടാതെ പരിപ്പ് കറിയിലെ പ്രോട്ടീൻ ആരോഗ്യകരമായ യുവത്വം തുളുമ്പുന്ന ചര്‍മ്മം പ്രധാനം ചെയ്യുന്നു. നെയ്യില്‍ ബ്യൂട്ടിറിക് ആസിഡ് ഉയര്‍ന്ന തോതില്‍ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യത്തെ സംരക്ഷിക്കും. (Image Credit: Getty Images)
5 / 6
ഇഞ്ചിക്കറി നൂറ് കറികള്‍ക്ക് തുല്യമാണ് എന്നാണ് പഴമൊഴി. ദഹനപ്രശ്നങ്ങള്‍ക്കുള്ള ഉത്തമ പരിഹാരമാണിത്. ഇഞ്ചിയിലുള്ള ബയോആക്ടീവ് സംയുക്തമായ ജിഞ്ചറോള്‍ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കും. (Image Credit: Getty Images)
6 / 6
കൂടാതെ പച്ചക്കറികൾ ചേർത്തുള്ള അവിയലും സാമ്പാറും ആരോഗ്യത്തിന് ഗുണം ചെയ്യും. ഇതിലുള്ള നാരുകൾ ശരീരഭാരം നിയന്ത്രിക്കുന്നതിനും പോഷകാക്കുറവ് നികത്തുന്നതിനും സഹായിക്കുന്നു. (Image Credit: Getty Images)