AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onion Oil For Hair: മുടി വളരാൻ പരമ്പരാ​ഗത രീതിയിൽ ഉള്ളികൊണ്ട് എണ്ണ; തയ്യാറാക്കേണ്ടത് ഇങ്ങനെ

Onion Oil Benefits For Hair: പണ്ടുകാലത്ത് മുത്തശ്ശിമാർ തയ്യാറാക്കുന്ന പല എണ്ണകളും മുടി വളർച്ചയ്ക്ക് ഒരുപാട് ​ഗുണം ചെയ്തിരുന്നു. അത്തരത്തിൽ ഉള്ളികൊണ്ട് തയ്യാറാക്കിയ എണ്ണയുടെ ​ഗുണങ്ങളും അവ എങ്ങനെ തയ്യാറാക്കിയെടുക്കാമെന്നും നോക്കാം.

neethu-vijayan
Neethu Vijayan | Published: 19 Sep 2025 21:23 PM
മുടി തഴച്ചുവളരാൻ പല വിദ്യകളും പയറ്റുന്നവരാണ് പലരും. പരമ്പരാ​ഗത രീതിയിലുള്ള മുടി സംരക്ഷണം ആണ് ഇന്ന് ഒടുമിക്ക ആളുകളും പിന്തുടരുന്നത്. പണ്ടുകാലത്ത് മുത്തശ്ശിമാർ തയ്യാറാക്കുന്ന പല എണ്ണകളും മുടി വളർച്ചയ്ക്ക് ഒരുപാട് ​ഗുണം ചെയ്തിരുന്നു. അത്തരത്തിൽ ഉള്ളികൊണ്ട് തയ്യാറാക്കിയ എണ്ണയുടെ ​ഗുണങ്ങളും അവ എങ്ങനെ തയ്യാറാക്കിയെടുക്കാമെന്നും നോക്കാം. (Image Credits: Unsplash)

1 / 5
തലയോട്ടിയിൽ ഉള്ളികൊണ്ട് തയ്യാറാക്കിയ എണ്ണ പുരട്ടുന്നത് രക്തചംക്രമണം വർദ്ധിപ്പിക്കുകയും, രോമകൂപങ്ങളെ പോഷിപ്പിക്കുകയും, മൊത്തത്തിലുള്ള മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഈ എണ്ണ തയ്യാറാക്കാവുന്നതാണ്. 500 ഗ്രാം വെളിച്ചെണ്ണ, 2 ഉള്ളി അരിഞ്ഞത്, 15-20 കറിവേപ്പില, 10-15 ഉലുവ, 10 അല്ലി വെളുത്തുള്ളി എന്നിവയാണ് ചേരുവ. (Image Credits: Unsplash)

2 / 5
എണ്ണയോടൊപ്പം എല്ലാ ചേരുവകളും ഒന്നിച്ചാക്കി, ഉള്ളി തവിട്ട് നിറമാകുന്നതുവരെ ഇവ കുറഞ്ഞ തീയിൽ ചൂടാക്കുക. ശേഷം തണുക്കാൻ അനുവദിക്കുക. പിന്നീട് എണ്ണ അരിച്ചെടുത്ത് വായു കടക്കാത്ത ഒരു പാത്രത്തിൽ സൂക്ഷിക്കാം. എണ്ണ ചർമ്മത്തിനും മുടിക്കും വളരെ നല്ലതാണ്. തലയോട്ടിക്ക് ജലാംശവും, മുടിയിഴകൾക്ക് തിളക്കവും നൽകുന്നു.(Image Credits: Unsplash)

3 / 5
മുടിയിഴകളെ ശക്തിപ്പെടുത്താനും കട്ടിയാക്കാനും ഉള്ളി വളരെ നല്ലതാണ്. കാരണം അതിൽ സൾഫർ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയിലെ കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കുന്നു. കൊളാജൻ മുടിക്കും ചർമ്മത്തിനും ആവശ്യമായ ഒന്നാണ്. മുടി വളർച്ചയെ പ്രോത്സാഹിപ്പിന്നതോടൊപ്പം മുടി കൊഴിച്ചിൽ തടയുകയും ചെയ്യുന്നു. (Image Credits: Unsplash)

4 / 5
വെളുത്തുള്ളി തലയോട്ടിക്ക് കേടുവരുത്തുകയും മുടിയുടെ വളർച്ച മുരടിപ്പിക്കുകയും ചെയ്യുന്ന അണുക്കളെയും ബാക്ടീരിയകളെയും കൊല്ലുന്നു. വിറ്റാമിൻ സി ധാരാളം അടങ്ങിയ ഇത് കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കുകയും മുടി വളർച്ചയെ വേഗത്തിലാക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ധൈര്യമായി നിങ്ങൾക്ക് ഇവയെല്ലാം ചേർത്ത് എണ്ണ തയ്യാറാക്കി മുടിയിൽ പുരട്ടാം. (Image Credits: Unsplash)

5 / 5