AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson: കളിയിലെ താരമായിട്ടും സഞ്ജുവിന് കുറ്റം, സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

Sanju Samson's performance against Oman: മൂന്നാം നമ്പറില്‍ ബാറ്റിങിന് എത്തിയ താരം 45 പന്തില്‍ 56 റണ്‍സെടുത്തു. ടീമിന്റെ ടോപ് സ്‌കോററും, കളിയിലെ താരവുമായി. മൂന്ന് വീതം ഫോറും സിക്‌സറും നേടി. 124.44 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്

Jayadevan AM
Jayadevan AM | Updated On: 20 Sep 2025 | 11:13 AM
ഏഷ്യാ കപ്പില്‍ ഇതുവരെ നടന്ന മത്സരങ്ങളില്‍ ഇന്ത്യയുടെ മൂന്നാമത്തെ മത്സരത്തില്‍ മാത്രമാണ് സഞ്ജു സാംസണ് ബാറ്റിങിന് അവസരം ലഭിച്ചത്. മൂന്നാം നമ്പറില്‍ ബാറ്റിങിന് എത്തിയ താരം 45 പന്തില്‍ 56 റണ്‍സെടുത്തു. ടീമിന്റെ ടോപ് സ്‌കോററും, കളിയിലെ താരവുമായി. മൂന്ന് വീതം ഫോറും സിക്‌സറും നേടി. 124.44 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്. സാധാരണ മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്തിരുന്ന സഞ്ജുവിന് ഒമാനെതിരെ അത് സാധിച്ചില്ല (Image Credits: facebook.com/IndianCricketTeam)

1 / 5
ഇതേ തുടര്‍ന്ന് താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയരുകയാണ്. സഞ്ജു അര്‍ധ സെഞ്ചുറിക്ക് വേണ്ടിയാണ് കളിച്ചതെന്നാണ് ഒരു വാദം. സഞ്ജുവിന്റെ മിസ് ഹിറ്റുകളെ പരിഹസിക്കുന്നവരുമുണ്ട്. മികച്ച സ്‌ട്രൈക്ക് റേറ്റില്‍ അഭിഷേക് ശര്‍മയും, അക്‌സര്‍ പട്ടേലും, തിലക് വര്‍മയും കളിച്ചതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു  (Image Credits: facebook.com/IndianCricketTeam)

2 / 5
 എന്നാല്‍ അഭിഷേക് അടക്കമുള്ള താരങ്ങളില്‍ നിന്നും മിസ് ഹിറ്റുകളുണ്ടായിരുന്നു. പവര്‍ പ്ലേയുടെ ആനുകൂല്യം അഭിഷേകിന് മുതലാക്കാനുമായി. മാത്രമല്ല, ഫൈസല്‍ ഷായടക്കമുള്ള മികച്ച ബൗളര്‍മാരെ അഭിഷേകിന് പവര്‍പ്ലേയില്‍ അത്ര നേരിടേണ്ടിയും വന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ശുഭ്മാന്‍ ഗില്ലും, ശിവം ദുബെയുമൊക്കെ അടിപതറിയ കളിയില്‍, സഞ്ജുവിന്റെ പ്രകടനത്തിന് തിളക്കം കുറഞ്ഞിട്ടില്ലെന്നാണ് ഒരു പക്ഷം  (Image Credits: facebook.com/IndianCricketTeam)

3 / 5
അബുദാബിയിലേത് സ്ലോ പിച്ചായിരുന്നു. ഹ്യുമിഡിറ്റിയും അതിഭീകരമായിരുന്നു. ഒപ്പം ഇന്ത്യന്‍ ടീമിന്റെ വിക്കറ്റുകള്‍ ഒരു വശത്ത് കൊഴിഞ്ഞുകൊണ്ടിരുന്നു. ഈ സാഹചര്യത്തില്‍ സഞ്ജു കളിച്ചത് സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണെന്നാണ് ഒരു വാദം. സഞ്ജുവിന്റെ സ്‌ട്രൈക്ക് റേറ്റ് സാധാരണ കാണുന്നതില്‍ നിന്നും കുറവായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി മുന്‍ താരം വസീര്‍ ജാഫര്‍ രംഗത്തെത്തി  (Image Credits: facebook.com/IndianCricketTeam)

4 / 5
എന്നാല്‍ അസോസിയേറ്റ് ടീമുകള്‍ക്കെതിരെ കളിക്കുമ്പോള്‍ ഇത് സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞു. കാണുമ്പോള്‍ എളുപ്പമാണെന്ന് തോന്നും. പക്ഷേ, പരിചിതമല്ലാത്ത ബൗളര്‍മാരെ നേരിടുമ്പോള്‍ ഇത് സംഭവിക്കും. പേസിന്റെ അഭാവം ബാറ്റര്‍മാരെ പിന്നോട്ട് വലിക്കുമെന്ന യാഥാര്‍ത്ഥ്യവും വസീം ജാഫര്‍ വിശദീകരിച്ചു. സഞ്ജുവിനെ അഞ്ചോ, ആറോ നമ്പറില്‍ കാണാനാണ് താല്‍പര്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ഏഷ്യാ കപ്പില്‍ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം അര്‍ധ സെഞ്ചുറി നേടുന്നത്. ഈ നേട്ടം സഞ്ജു സ്വന്തമാക്കി  (Image Credits: facebook.com/IndianCricketTeam)

5 / 5