Parineeti Chopra Pregnancy: ‘ഞങ്ങളുടെ കുഞ്ഞു പ്രപഞ്ചം ഇതാ വരുന്നു’; അമ്മയാവാൻ പോകുന്ന സന്തോഷം പങ്കുവച്ച് പരിനീതി ചോപ്ര
Raghav Chadha and Parineeti Chopra Announce Pregnancy: ഇൻസ്റ്റഗ്രാമിലൂടെയാണ് താരം വിശേഷം പങ്കുവച്ച് എത്തിയത്.വെള്ളി തളികയിൽ മനോഹരമായി അലങ്കരിച്ച കേക്കിന്റെ ചിത്രമാണ് ഇരുവരും പങ്കുവച്ചത്. കേക്കിൽ ‘1 + 1 = 3’ എന്ന് എഴുതിയിട്ടുണ്ട്. ഇതിനടുത്തായി സ്വർണ നിറത്തിൽ കുഞ്ഞു കാൽപാദങ്ങളുടെ ചിത്രവുമുണ്ട്.

ഏറെ ആരാധകരുള്ള ബോളിവുഡ് താരമാണ് നടി പരിണീതി ചോപ്ര. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോഴിതാ ജീവിതത്തിലെ വലിയ സന്തോഷ വാർത്ത ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. പരിണീതിയുടെയും ഭർത്താവ് രാഘവ് ഛദ്ദയുടെയും ലോകത്തേക്ക് പുതിയൊരു കുഞ്ഞ് അതിഥി കൂടിയെത്തുന്നുവെന്ന സന്തോഷമാണ് ഇരുവരും പങ്കുവച്ചത്. (Image Credits:Instagram)

ഇൻസ്റ്റഗ്രാമിലൂടെയാണ് താരം വിശേഷം പങ്കുവച്ച് എത്തിയത്.വെള്ളി തളികയിൽ മനോഹരമായി അലങ്കരിച്ച കേക്കിന്റെ ചിത്രമാണ് ഇരുവരും പങ്കുവച്ചത്. കേക്കിൽ ‘1 + 1 = 3’ എന്ന് എഴുതിയിട്ടുണ്ട്. ഇതിനടുത്തായി സ്വർണ നിറത്തിൽ കുഞ്ഞു കാൽപാദങ്ങളുടെ ചിത്രവുമുണ്ട്.

ഇതിനൊപ്പം ഇരുവരും കൈകോർത്ത് നടന്നുപോകുന്ന വീഡിയോയും പങ്കുവച്ചിട്ടുണ്ട്. ‘ഞങ്ങളുടെ കുഞ്ഞു പ്രപഞ്ചം... ഇതാ വരുന്നു. അളവറ്റ തരത്തിൽ അനുഗ്രഹീതരായിരിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

പോസ്റ്റ് പങ്കുവച്ചതോടെ താരങ്ങൾടക്കം നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്. ‘അഭിനന്ദനങ്ങൾ പ്രിയേ’ എന്ന് സോനം കപൂർ പോസ്റ്റിന് താഴെ കുറിച്ചു. നടി ഭൂമി പെഡ്‌നേക്കറും ഇരുവരെയും അഭിനന്ദിച്ച് കമന്റ് ചെയ്തു.

2023 സെപ്റ്റംബർ 24 ന് ആണ് പരിണീതി ചോപ്രയും രാഘവ് ഛദ്ദയും വിവാഹിതരായത്. രാജസ്ഥാനിലെ ഉദയ്പൂരിലെ ലീല പാലസ് ഹോട്ടലിൽ വച്ചായിരുന്നു ചടങ്ങുകൾ. ആംആദ്‍മി പാർട്ടി നേതാവും രാജ്യസഭാ എംപിയുമായ രാഘവ് ഛദ്ദ