Paush Amavasya 2025: നാളെ പൂർവ്വികർക്ക് ബലിതർപ്പണം ചെയ്യുമ്പോൾ ഈ തെറ്റുകൾ ചെയ്യരുത്! | Paush Amavasya 2025 tomorrow december 18 Don't make these mistakes while offering sacrifices to ancestors Malayalam news - Malayalam Tv9

 Paush Amavasya 2025: നാളെ പൂർവ്വികർക്ക് ബലിതർപ്പണം ചെയ്യുമ്പോൾ ഈ തെറ്റുകൾ ചെയ്യരുത്!

Published: 

18 Dec 2025 10:23 AM

Paush Amavasya 2025: പൂർവ്വികരുടെ ശാന്തി, പ്രാർത്ഥന, ദാനധർമ്മം എന്നിവയ്ക്ക് ഈ ദിവസം ഏറ്റവും മികച്ചതായി വേദങ്ങളിൽ കണക്കാക്കപ്പെടുന്നു...

1 / 5Paush Amavasya 2025: ഹിന്ദുമത വിശ്വാസത്തിൽ അമാവാസി ദിനത്തിന് പ്രത്യേക പ്രാധാന്യമാണുള്ളത്. വർഷത്തിലെ അവസാന അമാവാസി ദിനമായതിനാൽ തന്നെ, അതിന്റെ പ്രാധാന്യം കൂടുതൽ വർദ്ധിക്കുന്നു.വേദ കലണ്ടർ അനുസരിച്ച ഈ വർഷത്തെ പൗഷ അമാവാസി 2025 ഡിസംബർ 19 വെള്ളിയാഴ്ച പുലർച്ചയാണ് ആരംഭിക്കുക. ശേഷം ഡിസംബർ 20 രാവിലെ 7: 12ന് അവസാനിക്കും. അതിനാൽ തന്നെ ഈ വർഷത്തെ പൗഷ അമാവാസി വരുന്നത് ഡിസംബർ 19 വെള്ളിയാഴ്ചയാണ്.

Paush Amavasya 2025: ഹിന്ദുമത വിശ്വാസത്തിൽ അമാവാസി ദിനത്തിന് പ്രത്യേക പ്രാധാന്യമാണുള്ളത്. വർഷത്തിലെ അവസാന അമാവാസി ദിനമായതിനാൽ തന്നെ, അതിന്റെ പ്രാധാന്യം കൂടുതൽ വർദ്ധിക്കുന്നു.വേദ കലണ്ടർ അനുസരിച്ച ഈ വർഷത്തെ പൗഷ അമാവാസി 2025 ഡിസംബർ 19 വെള്ളിയാഴ്ച പുലർച്ചയാണ് ആരംഭിക്കുക. ശേഷം ഡിസംബർ 20 രാവിലെ 7: 12ന് അവസാനിക്കും. അതിനാൽ തന്നെ ഈ വർഷത്തെ പൗഷ അമാവാസി വരുന്നത് ഡിസംബർ 19 വെള്ളിയാഴ്ചയാണ്.

2 / 5

പൂർവ്വികരുടെ ശാന്തി, പ്രാർത്ഥന, ദാനധർമ്മം എന്നിവയ്ക്ക് ഈ ദിവസം ഏറ്റവും മികച്ചതായി വേദങ്ങളിൽ കണക്കാക്കപ്പെടുന്നു. ഈ ദിവസത്തെ ചെറിയ അശ്രദ്ധ പോലും പൂർവ്വികരെ കോപിപ്പിക്കുമെന്നും അത് കുടുംബത്തിൽ അസ്വസ്ഥതയ്ക്കും പിതൃദോഷത്തിനും കാരണമാകുമെന്നും വിശ്വസിക്കപ്പെടുന്നു. അമാവാസി ദിനത്തിൽ നിങ്ങൾ ഒഴിവാക്കേണ്ട അഞ്ച് പ്രധാന തെറ്റുകൾ നമുക്ക് പര്യവേക്ഷണം ചെയ്യാം.ഈ ദിവസത്തിൽ പൂർവികരുടെ ശാന്തിക്കും അനുഗ്രഹവും നേടുന്നതിനായി ബലിതർപ്പണം ചെയ്യുന്നത് നല്ലതാണ്. എന്നാൽ ഈ ദിവസം ചെയ്യുന്ന ചെറിയ അശ്രദ്ധ പോലും പൂർവികരുടെ അനുഗ്രഹം ഇല്ലാതാക്കുന്നു.(PHOTO: TV9 Network)

3 / 5

ഇത് കുടുംബത്തിൽ അസ്വസ്ഥതയ്ക്കും പിതൃദോഷത്തിനും കാരണമാകും. അത്തരത്തിൽ അമാവാസി ദിനത്തിൽ നിങ്ങൾ ഒഴിവാക്കേണ്ട 5 പ്രധാന തെറ്റുകൾ എന്തൊക്കെയെന്ന് നോക്കാം. അമാവാസി ദിനത്തിൽ പൂർണ്ണമായും മത്സ്യവും മാംസവും പോലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക. കഴിവതും ഈ ദിവസം വീട്ടിൽ മാംസം, മത്സ്യം, മുട്ട, മദ്യം എന്നിവ ഉപയോഗിക്കരുത്. കൂടാതെ ഭക്ഷണത്തിൽ വെളുത്തുള്ളി, ഉള്ളി എന്നിവ ഉപയോഗിക്കുന്നതും നല്ലതല്ല. (PHOTO: TV9 Network)

4 / 5

ഇങ്ങനെ ചെയ്യുന്നത് വീട്ടിൽ പോസിറ്റീവ് എനർജി നശിപ്പിക്കും. കൂടാതെ അമാവാസി ദിനത്തിൽ വീട്ടിലെ അന്തരീക്ഷം എപ്പോഴും ശാന്തവും ശുദ്ധവും ആയി വെക്കുവാൻ ശ്രദ്ധിക്കുക. വീട്ടിലുള്ളവരെ അല്ലെങ്കിൽ ഏതൊരു വ്യക്തിയോട് ആയാലും മാന്യമായും സന്തോഷത്തോടെയും സ്നേഹത്തോടെയും ഇടപഴകുവാൻ ശ്രമിക്കുക. (PHOTO: TV9 Network)

5 / 5

അവരെ അപമാനിക്കുകയോ വഴക്കുണ്ടാക്കുകയോ ചെയ്യരുത്. വീട്ടിലെ സ്ത്രീകളെയും മുതിർന്നവരെയും എല്ലാം ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുക. അമാവാസി ദിനത്തിൽ അതിരാവിലെ എഴുന്നേൽക്കുക കുളിച്ച് ശുദ്ധി ആവേണ്ടത് അത്യാവശ്യമാണ്. അതുപോലെ അമാവാസി കഴിഞ്ഞിട്ടുള്ള അടുത്ത ദിവസം എഴുന്നേൽക്കുമ്പോഴും നേരത്തെ എഴുന്നേൽക്കാൻ ശ്രമിക്കുക. വീട്ടിൽ ആരെങ്കിലും ഭിക്ഷ യാചിച്ചു വരികയാണെങ്കിൽ അല്ലെങ്കിൽ ഏതെങ്കിലും മൃഗങ്ങൾ ഭക്ഷണം തേടിവരുകയും ചെയ്യുമ്പോൾ അവയെ അവഗണിക്കരുത്.(PHOTO: TV9 Network)

മുട്ടകഴിക്കുന്നവർക്ക് ഹൃദ്രോ​ഗം ഉണ്ടാകുമോ?
കോഫി ലവര്‍ ആണോ? റ്റിറാമിസു പരീക്ഷിച്ചാലോ
മുടി വളരാന്‍ തണ്ണിമത്തന്‍ കുരു; സത്യമാണോ ഇത്?
പുട്ട് കട്ടിയാകുന്നുണ്ടോ? മാവിൽ ഇതൊന്ന് ചേ‍ർത്താൽ മതി
തടി കൊണ്ടാണ് ഇതുണ്ടാക്കുന്നത്
ട്രെയിൻ പാളത്തിലേക്കോടിച്ച് കേറ്റിയത് താർ, ഞെട്ടിയത് ജനം
പത്തി വിടർത്തി മൂർഖൻ, അവസാനം സംഭവിച്ചത്...
കൈക്കുഞ്ഞുമായി എത്തിയ യുവതിയുടെ മുഖത്തടിച്ച് സിഐ