വീട്ടിൽ സന്തോഷവും സമാധാനവും നിറയും! പുത്രാദ ഏകാദശി ദിനത്തിൽ ഭഗവാൻ വിഷ്ണുവിന് ഇവ സമർപ്പിക്കൂ | Paush Putrada Ekadashi 2025 day Offer these to Lord Vishnu your home be filled with happiness and peace Malayalam news - Malayalam Tv9

Paush Putrada Ekadashi 2025: വീട്ടിൽ സന്തോഷവും സമാധാനവും നിറയും! പുത്രാദ ഏകാദശി ദിനത്തിൽ ഭഗവാൻ വിഷ്ണുവിന് ഇവ സമർപ്പിക്കൂ

Published: 

22 Dec 2025 13:16 PM

Paush Putrada Ekadashi 2025: ദിനത്തിൽ ഭഗവാൻ വിഷ്ണുവിന് എന്തെല്ലാം വഴിപാടുകൾ അർപ്പിക്കണം എന്ന് നോക്കാം...

1 / 6ഹിന്ദുമത വിശ്വാസപ്രകാരം വളരെ പവിത്രമായി കണക്കാക്കുന്ന ഒരു ഏകാദശിയാണ് പുത്രാദ ഏകാദശി. വ്രതത്തിന്റെ പേര് പോലെ തന്നെ സന്താനഭാഗ്യത്തിനും കുട്ടികളുടെ ക്ഷേമത്തിനും വേണ്ടി ആചരിക്കേണ്ട ഒരു ഏകാദശിയാണിത്. കൂടാതെ ഈ വ്രതം ആചരിക്കുന്നത് വീട്ടിൽ സമ്പത്തും ഐശ്വര്യവും കൊണ്ടുവരുമെന്നും വിശ്വാസം. (PHOTO: TV9 NETWORK)

ഹിന്ദുമത വിശ്വാസപ്രകാരം വളരെ പവിത്രമായി കണക്കാക്കുന്ന ഒരു ഏകാദശിയാണ് പുത്രാദ ഏകാദശി. വ്രതത്തിന്റെ പേര് പോലെ തന്നെ സന്താനഭാഗ്യത്തിനും കുട്ടികളുടെ ക്ഷേമത്തിനും വേണ്ടി ആചരിക്കേണ്ട ഒരു ഏകാദശിയാണിത്. കൂടാതെ ഈ വ്രതം ആചരിക്കുന്നത് വീട്ടിൽ സമ്പത്തും ഐശ്വര്യവും കൊണ്ടുവരുമെന്നും വിശ്വാസം. (PHOTO: TV9 NETWORK)

2 / 6

ഈ വർഷം ഏകാദശി വരുന്നത് ഡിസംബർ 30നാണ്. ഏകാദശി ദിനത്തിൽ ഭഗവാൻ വിഷ്ണുവിന് ആരാധിക്കുകയും അദ്ദേഹത്തിന് ഇഷ്ടമുള്ള കാര്യങ്ങൾ സമർപ്പിക്കുകയും ചെയ്യുന്നത് ജീവിതത്തിൽ മംഗളകരമായ കാര്യങ്ങൾക്ക് വഴിയൊരുക്കും. അതിനാൽ ഏകാദശി ദിനത്തിൽ ഭഗവാൻ വിഷ്ണുവിന് എന്തെല്ലാം വഴിപാടുകൾ അർപ്പിക്കണം എന്ന് നോക്കാം.(PHOTO: TV9 NETWORK)

3 / 6

പഞ്ചാമൃതം : ഭഗവാൻ വിഷ്ണുവിനുള്ള വഴിപാടുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പഞ്ചാമൃതം. അതിനാൽ ഏകാദശി ദിനത്തിൽ ഭഗവാൻ വിഷ്ണുവിന് പഞ്ചാമൃതം സമർപ്പിക്കുക. ഇത് അദ്ദേഹത്തെ പ്രീതിപ്പെടുത്തുകയും അനുഗ്രഹങ്ങൾ നേടാൻ സഹായിക്കുകയും ചെയ്യും.മഞ്ഞപ്പഴങ്ങളും മധുര പലഹാരങ്ങളും.(PHOTO: TV9 NETWORK)

4 / 6

വിഷ്ണു ഭ​ഗവാന് മഞ്ഞ നിറങ്ങളോട് വളരെ താല്പര്യമാണ്. അതിനാൽ അദ്ദേഹത്തിനെ മഞ്ഞനിറത്തിലുള്ള വാഴപ്പഴം, കുങ്കുമപ്പൂ, അരി നിവേദ്യം എന്നിവ സമർപ്പിക്കുക. കൂടാതെ കടലപ്പൊടി ഉപയോഗിച്ചുള്ള ലഡു ഹൽവ എന്നിവയും സമർപ്പിക്കാം. കൂടാതെ വെണ്ണയും പഞ്ചസാരയും ചേർത്ത് മിട്ടായി അദ്ദേഹത്തിന് വളരെ പ്രിയപ്പെട്ടതാണ്. ഇത് സമർപ്പിക്കുന്നതിലൂടെ വീട്ടിൽ സന്തോഷവും സമാധാനവും നിലനിൽക്കും.(PHOTO: TV9 NETWORK)

5 / 6

തുളസി ഇലകൾ: തുളസിയില അടങ്ങിയിട്ടില്ലാത്ത ഒരു വഴിപാടും ഭഗവാൻ വിഷ്ണു സ്വീകരിക്കില്ല. തുളസിയില ഇല്ലാതെ ഭഗവാൻ വിഷ്ണു വിശക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാൽ, ഏതൊരു വഴിപാടിലും തുളസിയില ഉൾപ്പെടുത്തണം. ഭഗവാൻ വിഷ്ണുവിനായി ഭക്ഷണം തയ്യാറാക്കുമ്പോൾ ശുദ്ധിയോടെയും വൃത്തിയോടെയും വേണം ഇവ തയ്യാറാക്കാൻ. (PHOTO: TV9 NETWORK)

6 / 6

കുളിച്ചതിനു ശേഷം മാത്രമേ നിവേദ്യം തയ്യാറാക്കാൻ പാടുള്ളൂ. കൂടാതെ ദൈവത്തിന് ഭക്ഷണം സമർപ്പിക്കുമ്പോൾ വെള്ളി പിച്ചള അല്ലെങ്കിൽ കളിമൺ പാത്രങ്ങൾ ഉപയോഗിക്കുക. അദ്ദേഹത്തിന് ഭക്ഷണം സമർപ്പിക്കുമ്പോൾ ഓം നമോ ഭഗവതേ വാസുദേവായ എന്ന മന്ത്രം ജപിക്കുക.(PHOTO: TV9 NETWORK)

പ്രമേഹ രോഗികൾക്ക് മാമ്പഴം കഴിക്കാമോ?
കറിയിൽ ഉപ്പ് കൂടിയോ? പരിഹരിക്കാൻ അൽപം ചോറ് മതി
ആര്‍ത്തവ ദിനങ്ങളില്‍ ഇവ കഴിക്കണം
മീന്‍ വറുക്കുമ്പോള്‍ ഉപ്പും മഞ്ഞളും ചേര്‍ത്തേ പറ്റൂ! ഇല്ലെങ്കില്‍ പണിയാകും
ഒന്നല്ല അഞ്ച് കടുവകൾ, ചാമരാജ് നഗറിൽ
ഇത്രയും വൃത്തിഹീനമായി ഉണ്ടാക്കുന്നതെന്താ?
വീട്ടുമുറ്റത്തുനിന്ന് വളര്‍ത്തുനായയെ പുലി കൊണ്ടുപോയി; സംഭവം കാസര്‍കോട് ഇരിയണ്ണിയില്‍
ശബരിമലയില്‍ എത്തിയ കാട്ടാന; സംരക്ഷണവേലിയും തകര്‍ത്തു