Payasam Health Benefits: പായസം ആരോഗ്യത്തിന് നല്ലതോ ചീത്തയോ? ഗുണങ്ങളറിഞ്ഞ് വിളമ്പാം
Health Benefits Of Payasam: പായസത്തിന് പല ആരോഗ്യ ഗുണങ്ങളും ഉണ്ട്. ചെറുപയർ പരിപ്പ് പായസം, പാൽപ്പായസം, അടപ്രഥമൻ തുടങ്ങിയ പലതരം പായസങ്ങളുണ്ട്. ഓരോന്നിനും അതിൻ്റേതായ ഗുണങ്ങളുമുണ്ട്. ചെറുപയർ പായസമാണ് തയ്യാറാക്കുന്നതെങ്കിൽ അതിൻ്റെ ഗുണങ്ങളറിയാം.

ഓണ സദ്യയിലും വിശേഷ ദിവസങ്ങളിലും പ്രധാന താരമാണ് പായസം. അടപ്രഥമനും പാൽപ്പായസവും പാലടയും പരിപ്പുമെല്ലാം സദ്യയിലെ പ്രധാനികളാണ്. പക്ഷേ പായസങ്ങൾ സദ്യയിൽ ഇടം നേടാറുണ്ടെിലും അവയുടെ ഗുണങ്ങൾ പലർക്കും അറിയണമെന്നില്ല. (Image Credits: Gettyimages/ Freepik)

പായസത്തിന് പല ആരോഗ്യ ഗുണങ്ങളും ഉണ്ട്. ചെറുപയർ പരിപ്പ് പായസം, പാൽപ്പായസം, അടപ്രഥമൻ തുടങ്ങിയ പലതരം പായസങ്ങളുണ്ട്. ഓരോന്നിനും അതിൻ്റേതായ ഗുണങ്ങളുമുണ്ട്. ചെറുപയർ പായസമാണ് തയ്യാറാക്കുന്നതെങ്കിൽ അതിൻ്റെ ഗുണങ്ങളറിയാം.(Image Credits: Gettyimages/ Freepik)

ചെറുപയർ പരിപ്പ് പായസം: പ്രോട്ടീൻ, നാരുകൾ, വിറ്റാമിനുകൾ എന്നിവയുടെ ഉറവിടമാണ് ചെറുപയർ പരിപ്പ്. ദഹനത്തിൻ്റെ കാര്യത്തിൽ ഏറ്റവും നല്ലതാണ് ചെറുപയർ. ശരീരത്തിന് ഊർജ്ജം നൽകുന്നതിനും മുന്നിലാണ്. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. (Image Credits: Gettyimages/ Freepik)

ഇനി പാൽപ്പായസമെടുത്താൽ, കാൽസ്യത്തിൻ്റെ നല്ല ഉറവിടമാണ് പാൽ. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് വളരെ ഏറെ ഗുണം ചെയ്യുന്നു. ശരീരത്തിന് ബലം നൽകാനും കേമനാണ്. അടപ്രഥമനാകട്ടെ ശരീരത്തിന് ഊർജ്ജം നൽകുന്നു. വിവിധതരം ധാതുക്കളുടെയും വിറ്റാമിനുകളുടെയും കലവറയായ ഇവ സദ്യയ്ക്ക് ശേഷമുള്ള ദഹനത്തിനും സഹായിക്കുന്നു.(Image Credits: Gettyimages/ Freepik)

ആരോഗ്യ ഗുണങ്ങളുണ്ടെങ്കിലും, പായസം അമിതമായി കഴിക്കുന്നത് ശരീരത്തിന് ദോഷകരമാകും. പഞ്ചസാരയുടെ അളവ് കൂടുതലായതിനാൽ പ്രമേഹമുള്ളവർ ഇത് കുറഞ്ഞ അളവിൽ മാത്രം കഴിക്കാൻ ശ്രദ്ധിക്കണം. (Image Credits: Gettyimages/ Freepik)