സുമതി വളവ് മാത്രമല്ല, കേരളത്തിൽ ​ഗതികിട്ടാതെ അലയുന്ന ആത്മാക്കളുടെ കേന്ദ്രങ്ങൾ ഇനിയുമുണ്ട് | Places in Kerala that are believed to be haunted, stories and myths related to this Malayalam news - Malayalam Tv9

Haunted Places Kerala: സുമതി വളവ് മാത്രമല്ല, കേരളത്തിൽ ​ഗതികിട്ടാതെ അലയുന്ന ആത്മാക്കളുടെ കേന്ദ്രങ്ങൾ ഇനിയുമുണ്ട്

Published: 

13 Aug 2025 17:59 PM

Places in Kerala that are believed to be haunted: മനുഷ്യന് ഏറ്റവും അധികം കൗതുകമുള്ള വിഷയമാണ് പ്രേതവും ഭൂതവും, കേരളത്തിൽ ഉള്ള പ്രേതവിഹാര കേന്ദ്രങ്ങൾ ഏതൊക്കെ എന്നു നോക്കാം.

1 / 5കേരളത്തിൽ ആത്മാക്കൾ അലഞ്ഞു തിരിയുന്നു എന്ന് പറയപ്പെടുന്ന പല സ്ഥലങ്ങളും ഉണ്ട്. അടുത്തിടെ പുറത്തിറങ്ങിയ സുമതി വളവ് എന്ന ചിത്രത്തിലൂടെ അതിലൊന്നു ചർച്ചാ വിഷയമായി. അതുപോലെ പലതും കേരളത്തിന്റെ പല ഭാ​ഗങ്ങളിലുമുണ്ട്. അവ ഏതെല്ലാം എന്നു നോക്കാം

കേരളത്തിൽ ആത്മാക്കൾ അലഞ്ഞു തിരിയുന്നു എന്ന് പറയപ്പെടുന്ന പല സ്ഥലങ്ങളും ഉണ്ട്. അടുത്തിടെ പുറത്തിറങ്ങിയ സുമതി വളവ് എന്ന ചിത്രത്തിലൂടെ അതിലൊന്നു ചർച്ചാ വിഷയമായി. അതുപോലെ പലതും കേരളത്തിന്റെ പല ഭാ​ഗങ്ങളിലുമുണ്ട്. അവ ഏതെല്ലാം എന്നു നോക്കാം

2 / 5

ശംഖുമുഖം റോഡ്, തിരുവനന്തപുരം: തിരുവനന്തപുരത്തെ ശംഖുമുഖം റോഡും പ്രേതബാധയുള്ള സ്ഥലങ്ങളുടെ പട്ടികയിലുണ്ട്. ഈ റോഡില്‍ രാത്രികാലങ്ങളില്‍ ഒരു യുവതിയെയും അവരുടെ കൈക്കുഞ്ഞിനെയും കാണാറുണ്ട് എന്നാണ് നാട്ടുകാര്‍ വിശ്വസിക്കുന്നത്. വഴിപോക്കരെ അപകടപ്പെടുത്താന്‍ ശ്രമിക്കുന്ന ഒരു പ്രേതത്തെക്കുറിച്ചും ഇവിടെ കഥകളുണ്ട്.

3 / 5

പഴയ കോട്ടയം മെഡിക്കല്‍ കോളേജ്: ഇപ്പോള്‍ ഉപയോഗത്തിലില്ലാത്ത കോട്ടയത്തെ ഈ കെട്ടിടത്തെക്കുറിച്ച് നിരവധി ഭയപ്പെടുത്തുന്ന കഥകള്‍ പ്രചാരത്തിലുണ്ട്. ഈ കെട്ടിടത്തിനകത്ത് പലപ്പോഴും വിചിത്രമായ ശബ്ദങ്ങളും രൂപങ്ങളും കണ്ടിട്ടുണ്ടെന്ന് ആളുകള്‍ പറയുന്നു. ഇവിടെ വെച്ച് മരിച്ച രോഗികളുടെയും ഡോക്ടര്‍മാരുടെയും ആത്മാവാണ് ഇതിന് പിന്നിലെന്നാണ് വിശ്വാസം.

4 / 5

കട്ടപ്പനയിലെ 'ആത്മാക്കളുടെ വീട്: കട്ടപ്പനയിലെ ഒരു പഴയ വീടിനെക്കുറിച്ചും നിരവധി കഥകള്‍ പ്രചാരത്തിലുണ്ട്. ഈ വീട്ടില്‍ താമസിച്ചിരുന്ന ഒരു കുടുംബം ദുരൂഹ സാഹചര്യത്തില്‍ മരിച്ചെന്നും, അവരുടെ ആത്മാവ് ഇപ്പോഴും ഈ വീട്ടില്‍ ഉണ്ടെന്നുമാണ് വിശ്വാസം. രാത്രികാലങ്ങളില്‍ വീട്ടില്‍ നിന്ന് കരച്ചിലും മറ്റു ശബ്ദങ്ങളും കേള്‍ക്കാറുണ്ടെന്ന് സമീപവാസികള്‍ പറയുന്നു.

5 / 5

ഹൈമാവതി കുളം: തിരുവനന്തപുരത്തെ പ്രശസ്തമായ സ്ഥലമാണിത്. കേരള സര്‍വകലാശാലയുടെ കാര്യവട്ടം കാമ്പസിലുള്ളതാണ് ഈ ഹൈമാവതി കുളം. സസ്യജാലങ്ങളാല്‍ മൂടിയ ഈ കുളം മനോഹരമായ സ്ഥലമായിരുന്നു. കാടിന്റെ നടുവില്‍ ജീര്‍ണിച്ച വീടിനടുത്തായി നില്‍ക്കുന്ന ഉപേക്ഷിക്കപ്പെട്ട ഒന്നായിരുന്നു ഹൈമാവതി കുളം. വലിയ മരങ്ങളാല്‍, ചുറ്റപ്പെട്ട ഈ സ്ഥലം സൂര്യന്‍ കത്തിജ്വലിക്കുമ്പോഴും തണുപ്പ് നിറഞ്ഞ ഇരുട്ടിലായിരിക്കും.

മുട്ടയും പാലും ഒരുമിച്ച് കഴിക്കാമോ! ഏതാണ് മികച്ചത്
പച്ചക്കറി ചുമ്മാതങ്ങു വേവിക്കല്ലേ, ഇത് ശ്രദ്ധിക്കൂ...
വാടിപ്പോയ ക്യാരറ്റും ഫ്രഷാകും; ഉഗ്രന്‍ ടിപ്പിതാ
ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന
രണ്ടര അടി നീളമുള്ള മീശ
പ്രൊസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു
നായ പേടിപ്പിച്ചാൽ ആന കുലുങ്ങുമോ