PM Modi Turbans: വെറും ഫാഷനല്ല, മോദിയുടെ ‘തലപ്പാവ്’ പാരമ്പര്യം
PM Narendra Modi's Turbans: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തോടൊപ്പം തന്നെ ശ്രദ്ധ ആകർഷിക്കുന്ന മറ്റൊന്നാണ് അദ്ദേഹത്തിന്റെ തലപ്പാവ്. കഴിഞ്ഞ വർഷങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം...

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ തലപ്പാവുകളും എന്നും ഫാഷൻ ലോകത്ത് ശ്രദ്ധിക്കപ്പെടാറുണ്ട്. ഇത്തവണയും പതിവ് തെറ്റിയില്ല. 2025 ലെ സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനായി തുടർച്ചയായ 12-ാം തവണയും തലപ്പാവ് ധരിച്ചാണ് അദ്ദേഹം എത്തിയത്. (Image Credit: PTI)

ഈ വർഷം കാവി തലപ്പാവായിരുന്നു മോദി ധരിച്ചിരുന്നത്. 2014 മുതല്‍ എല്ലാ സ്വാതന്ത്ര്യദിനത്തിലും വര്‍ണ്ണാഭമായ തലപ്പാവ് ധരിച്ചാണ് അദ്ദേഹം എത്താറുള്ളത്. 2024-ൽ, ഓറഞ്ച്, മഞ്ഞ, പച്ച നിറങ്ങളിലുള്ള തിളക്കമുള്ള രാജസ്ഥാനി ലെഹെരിയ-പ്രിന്റ് തലപ്പാവ് ധരിച്ചാണ് എത്തിയത്. (Image Credit: PTI)

2023-ൽ ഞ്ഞ, ഓറഞ്ച്, വയലറ്റ്, പച്ച, ചുവപ്പ് നിറങ്ങൾ ഉൾക്കൊള്ളുന്ന രാജസ്ഥാനി ബന്ധാനി-പ്രിന്റ് തലപ്പാവ് ധരിച്ചു. 2022-ൽ, 'ഹർ ഘർ തിരംഗ' സംരംഭത്തോടുള്ള ആദരസൂചകമായി ഇന്ത്യൻ ദേശീയ പതാകയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വെള്ളയും പച്ചയും വരകളുള്ള തലപ്പാവായിരുന്നു ധരിച്ചത്. (Image Credit: Social Media)

2021-ൽ, കാവി തലപ്പാവ് ധരിച്ചിരുന്നു, അതിനു പുറമേ പിങ്ക് നിറത്തിലുള്ള തുണിയും ഉണ്ടായിരുന്നു. 2020ൽ കുങ്കുമവും ക്രീമും നിറങ്ങളിലുള്ള തലപ്പാവ് തിരഞ്ഞെടുത്തു. 2019ൽ ബഹുവർണ്ണ തലപ്പാവ് ധരിച്ചിരുന്നു. ഇന്ത്യയുടെ സമ്പന്നമായ കരകൗശല വൈദഗ്ദ്ധ്യം എടുത്തുകാണിക്കുന്ന ഒരു സ്റ്റോളും ഉണ്ടായിരുന്നു. (Image Credit: Social Media)

2018-ൽ, ചുവന്ന ഡിസൈനുകൾ കൊണ്ട് അലങ്കരിച്ച ഒരു കുങ്കുമ നിറത്തിലുള്ള തലപ്പാവായിരുന്നു ധരിച്ചിരുന്നത്. 2017-ൽ, ചുവപ്പും മഞ്ഞയും നിറങ്ങളുള്ളതും 2016-ൽ പിങ്ക്, മഞ്ഞ നിറങ്ങളിലുള്ള പിങ്ക്, മഞ്ഞ നിറങ്ങളിലുള്ള ടൈ ആന്‍ഡ് ഡൈ തലപ്പാവാണ് മോദി തിരഞ്ഞെടുത്തത്. (Image Credit: PTI)

2015-ല്‍ മള്‍ട്ടി-കളര്‍ ക്രിസ്-ക്രോസ് ലൈനുകള്‍ കൊണ്ട് പൊതിഞ്ഞ മഞ്ഞ തലപ്പാവാണ് അദ്ദേഹം തിരഞ്ഞെടുത്തത്. 2014-ലെ തന്റെ കന്നി സ്വാതന്ത്ര്യ ദിനത്തിന്, ചുവന്ന നിറത്തിലെ ജോധ്പുരി ബന്ദേജ് തലപ്പാവ് ധരിച്ചായിരുന്നു എത്തിയത്. (Image Credit: Social Media)