breakup Tips: ബ്രേക്കപ്പിന്റെ വേദന മറക്കണോ? ഈ മാർ​ഗങ്ങൾ നിങ്ങളെ ഉറപ്പായും സഹായിക്കും | Post-Breakup Healing, Essential Tips to Help You Get Your Life Back on Track Malayalam news - Malayalam Tv9

breakup Tips: ബ്രേക്കപ്പിന്റെ വേദന മറക്കണോ? ഈ മാർ​ഗങ്ങൾ നിങ്ങളെ ഉറപ്പായും സഹായിക്കും

Published: 

26 Dec 2025 | 07:59 PM

Post-Breakup Healing tips: ബന്ധം അവസാനിക്കുമ്പോൾ സങ്കടം തോന്നുന്നത് സ്വാഭാവികമാണ്. എല്ലാം പെട്ടെന്ന് ശരിയാകണമെന്ന് വാശിപിടിക്കാതെ, ആ വിയോഗത്തോട് പൊരുത്തപ്പെടാൻ നിങ്ങൾക്ക് ആവശ്യമുള്ള അത്രയും സമയം എടുക്കുക.

1 / 5ബ്രേക്കപ്പ് എന്നത് വളരെ വേദനയുള്ള കാര്യമാണ്. ചിലരെ ദുശ്ശീലങ്ങളിലേക്ക് നയിക്കുന്നതും എന്തിനേറെപ്പറയണം ആത്മഹത്യയിലേക്ക് വരെ നയിക്കാവുന്ന ഈ അവസ്ഥ തരണം ചെയ്യുക അത്ര എളുപ്പമല്ല. എന്നാൽ ചില വഴികൾ ഉണ്ട് അതിനെ തരണം ചെയ്യാൻ. അതിൽ ആദ്യത്തേത്  ബ്രേക്കപ്പിന് ശേഷം മുൻ പങ്കാളിയെ സോഷ്യൽ മീഡിയയിൽ ബ്ലോക്ക് ചെയ്യുന്നതോ അവരുമായുള്ള സമ്പർക്കം ഒഴിവാക്കുന്നതോ ആണ്. പെട്ടെന്ന് ഒരു സുഹൃത്തായി തുടരുന്നത് കൂടുതൽ വേദനയുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ കുറച്ചു കാലത്തേക്ക് അകലം പാലിക്കുക.

ബ്രേക്കപ്പ് എന്നത് വളരെ വേദനയുള്ള കാര്യമാണ്. ചിലരെ ദുശ്ശീലങ്ങളിലേക്ക് നയിക്കുന്നതും എന്തിനേറെപ്പറയണം ആത്മഹത്യയിലേക്ക് വരെ നയിക്കാവുന്ന ഈ അവസ്ഥ തരണം ചെയ്യുക അത്ര എളുപ്പമല്ല. എന്നാൽ ചില വഴികൾ ഉണ്ട് അതിനെ തരണം ചെയ്യാൻ. അതിൽ ആദ്യത്തേത് ബ്രേക്കപ്പിന് ശേഷം മുൻ പങ്കാളിയെ സോഷ്യൽ മീഡിയയിൽ ബ്ലോക്ക് ചെയ്യുന്നതോ അവരുമായുള്ള സമ്പർക്കം ഒഴിവാക്കുന്നതോ ആണ്. പെട്ടെന്ന് ഒരു സുഹൃത്തായി തുടരുന്നത് കൂടുതൽ വേദനയുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ കുറച്ചു കാലത്തേക്ക് അകലം പാലിക്കുക.

2 / 5

ബന്ധം അവസാനിക്കുമ്പോൾ സങ്കടം തോന്നുന്നത് സ്വാഭാവികമാണ്. എല്ലാം പെട്ടെന്ന് ശരിയാകണമെന്ന് വാശിപിടിക്കാതെ, ആ വിയോഗത്തോട് പൊരുത്തപ്പെടാൻ നിങ്ങൾക്ക് ആവശ്യമുള്ള അത്രയും സമയം എടുക്കുക. ഉടൻ തന്നെ മറ്റൊരു ബന്ധത്തിലേക്ക് കടക്കാൻ ശ്രമിക്കരുത്.

3 / 5

എല്ലാം ഒറ്റരാത്രികൊണ്ട് മാറണമെന്ന് ആഗ്രഹിക്കരുത്. നിങ്ങളുടെ വികാരങ്ങളെ അംഗീകരിക്കുക. സങ്കടം വരുമ്പോൾ കരയുന്നതോ ഓർമ്മകളിൽ വിഷമിക്കുന്നതോ സ്വാഭാവികമാണെന്ന് മനസ്സിലാക്കി നിങ്ങളോട് തന്നെ കരുണ കാണിക്കുക.

4 / 5

നിങ്ങൾക്ക് ഇഷ്ടമുള്ള ഹോബികളിൽ ഏർപ്പെടുകയോ പണ്ട് ആഗ്രഹിച്ച കാര്യങ്ങൾ ചെയ്തു തുടങ്ങുകയോ ചെയ്യുക. പുസ്തകങ്ങൾ വായിക്കുന്നതോ പ്രിയപ്പെട്ട പാട്ടുകൾ കേൾക്കുന്നതോ പുതിയൊരു സീരീസ് കാണുന്നതോ നിങ്ങളുടെ മനസ്സിനെ ശാന്തമാക്കാൻ സഹായിക്കും.

5 / 5

വിഷമഘട്ടങ്ങളിൽ നിങ്ങളുടെ താങ്ങായി നിൽക്കാൻ സുഹൃത്തുക്കൾക്ക് സാധിക്കും. അവരോട് സംസാരിക്കുകയും സങ്കടങ്ങൾ പങ്കുവെക്കുകയും ചെയ്യുന്നത് മാനസികമായ ആശ്വാസം നൽകും. നിങ്ങളെ സ്നേഹിക്കുന്നവർ കൂടെയുണ്ടെന്ന ബോധ്യം വേഗത്തിൽ സുഖപ്പെടാൻ സഹായിക്കും.

കോലിയ്ക്ക് പുതിയ റെക്കോർഡ്; പിന്തള്ളിയത് മൈക്കൽ ബെവനെ
ചോക്ലേറ്റ് കഴിക്കുന്നത് ഇങ്ങനെയാണോ; ശ്രദ്ധിക്കൂ
കടല വെള്ളത്തിലിടാൻ മറന്നുപോയോ? ഒരു മണിക്കൂർ മതി...
വനിതാ ടീം കോച്ച്‌ അമോൽ മജുംദാറിന്റെ ശമ്പളമെത്ര?
തിരുവനന്തപുരം മേയറായി വിവി രാജേഷ് സത്യപ്രതിജ്ഞ ചെയ്യുന്നു
Viral Video: പിടിച്ചെടുക്കുന്നത് 1 കോടി രൂപ
കാറിൽ നിന്നും ചെയ്യുന്നത് കണ്ടോ?
ഇത് രണ്ടാം ജന്മം; സൂറത്തില്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നു താഴേക്ക് വീണയാള്‍ ഗ്രില്ലില്‍ കുടുങ്ങി, അത്ഭുതകരമായ രക്ഷപ്പെടല്‍