AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Paputtu Recipe: ഇൻസ്റ്റാ ഫീഡില്‍ വന്നുകൊണ്ടിരിക്കുന്ന ഈ ഐറ്റം ഒന്ന് ട്രൈ ചെയ്ത് നോക്കിക്കേ….

Viral Coorg Traditional Recipe Paputtu: ഇൻസ്റ്റാ ഫീഡില്‍ വന്നുകൊണ്ടിരിക്കുന്ന ഈ ഐറ്റം പഞ്ഞി പോലെ സോഫ്റ്റാണ്. പറഞ്ഞുവരുന്നത് കുടകിന്റെ സ്പെഷ്യൽ പലഹാരമായ പാപുട്ടിനെക്കുറിച്ചാണ്. പാപുട്ട് എന്നും പാൽപ്പുട്ടെന്നൊക്കെ പറയുന്ന ഈ വിഭവം കുടകിന്റെ സ്പെഷ്യൽ പലഹാരമാണ്.

Sarika KP
Sarika KP | Published: 26 Dec 2025 | 09:08 PM
സോഷ്യല്‍മീഡിയയിലെ പുതിയ ട്രെന്‍ഡിങ് ഐറ്റമാണ് പാപുട്ട്.  ഇൻസ്റ്റാ ഫീഡില്‍ വന്നുകൊണ്ടിരിക്കുന്ന ഈ ഐറ്റം പഞ്ഞി പോലെ സോഫ്റ്റാണ്. പറഞ്ഞുവരുന്നത് കുടകിന്റെ സ്പെഷ്യൽ പലഹാരമായ പാപുട്ടിനെക്കുറിച്ചാണ്. പാപുട്ട് എന്നും പാൽപ്പുട്ടെന്നൊക്കെ പറയുന്ന ഈ വിഭവം കുടകിന്റെ സ്പെഷ്യൽ പലഹാരമാണ്. (Image Credits: Instagram)

1 / 5
ഈ ഐറ്റം വളരെ ലളിതമായി വീട്ടിൽ തന്നെ തയ്യാറാക്കാം. പച്ചരി, പാൽ, തേങ്ങപാൽ‌, തേങ്ങ ചിരകിയത്,ഏലയ്ക്ക, പഞ്ചസാര, ഉപ്പ് എന്നീ ചേരുവകൾ മാത്രം മതി പാപുട്ട് തയ്യാറാക്കാൻ.

2 / 5
പാപുട്ട് തയ്യാറാക്കാനായി രണ്ട് കപ്പ് പച്ചരി കഴുകി അരിപ്പയിലേക്ക് വെള്ളം ഈറാനായി വയ്ക്കുക. ഇതിലേക്ക് അഞ്ച് ഏലയ്ക്ക ചേർക്കുക. ശേഷം ഇത് മിക്സിയുടെ ജാറിലിട്ട് ഒന്ന് പൊടിച്ചെടുക്കുക. കൂടുതൽ പൊടിഞ്ഞുപോകാതെ കുറച്ച് തരിതരിയായി വേണം അരി പൊടിച്ചെടുക്കാൻ. ശേഷം  ഒരു പാത്രത്തിലേക്ക് മാറ്റുക.

3 / 5
ഇതിലേക്ക് ഒന്നരകപ്പ് പാലും അര കപ്പ് തേങ്ങ പാലും ചേർത്തത്  ഒഴിച്ചുകൊടുക്കുക. ഇതിലേക്ക് മുക്കാൽ കപ്പ് തേങ്ങ ചിരകിയതും ആവശ്യത്തിന് പഞ്ചസാരയും ഉപ്പും ചേർക്കുക. ശേഷം ഇത് നന്നായി മിക്സ് ചെയ്യുക. തുടർന്ന് ഒരു അര മണിക്കൂർ മാറ്റിവെക്കുക.

4 / 5
ഇതിനിടെയിൽ ഒരു സ്റ്റീൽ പാത്രത്തിൽ നെയ്യ് പുരട്ടി ഇതിലേക്ക് തേങ്ങ ചിരകിയത് ചേർത്തുകൊടുക്കുക. ശേഷം നേരത്തെ തയ്യാറാക്കി വച്ച ബാറ്റർ ഒഴിച്ചുകൊടുത്ത് ആവി കയറ്റുക. ഇത് വെന്തുകഴിഞ്ഞ് തണുത്തതിനു ശേഷം മുറിച്ചെടുക്കുക. പാപുട്ട് റെഡി. ഇത് കറിക്കൊപ്പവും ഇല്ലാതെയും കഴിക്കാം.

5 / 5