ഇരുമുടിയേന്തി അയ്യപ്പ സന്നിധിയിൽ രാഷ്ട്രപതി; ശബരിമല ദർശനം പൂർത്തിയായി | President Droupadi Murmu Sabarimala Visit Completed, See the images of her blessed moment Malayalam news - Malayalam Tv9

Droupadi Murmu Sabarimala Visit: ഇരുമുടിയേന്തി അയ്യപ്പ സന്നിധിയിൽ രാഷ്ട്രപതി; ശബരിമല ദർശനം പൂർത്തിയായി

Published: 

22 Oct 2025 12:53 PM

President Droupadi Murmu Sabarimala Visit: സന്നിധാനത്ത് എത്തിയ രാഷ്ട്രപതിയെ തന്ത്രി കണ്ഠര് മഹേഷ് മോഹനര് കൊടിമരച്ചുവട്ടിലെത്തി പൂർണകുംഭം നൽകി സ്വീകരിച്ചു. ദർശനത്തിനുശേഷം സന്നിധാനത്തെ ഗസ്റ്റ് ഹൗസിലാണ് വിശ്രമം ഒരുക്കിയിരിക്കുന്നത്.

1 / 5ഇരുമുടിയേന്തി അയ്യപ്പ സന്നിധിയിൽ രാഷ്ട്രപതി ദ്രൗപതി മുർമു. ശബരിമലയിലെത്തിയ രാഷ്ട്രപതി അയ്യനെ കണ്ട് തൊഴുതു വണങ്ങുന്ന പുണ്യനിമിഷത്തിൻ്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.  ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി തൻ്റെ ആദ്യ അയ്യപ്പ ദർശനം പൂർത്തിയാക്കിയിരിക്കുകയാണ് രാഷ്ട്രപതി. (Image Credits: Social Media)

ഇരുമുടിയേന്തി അയ്യപ്പ സന്നിധിയിൽ രാഷ്ട്രപതി ദ്രൗപതി മുർമു. ശബരിമലയിലെത്തിയ രാഷ്ട്രപതി അയ്യനെ കണ്ട് തൊഴുതു വണങ്ങുന്ന പുണ്യനിമിഷത്തിൻ്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി തൻ്റെ ആദ്യ അയ്യപ്പ ദർശനം പൂർത്തിയാക്കിയിരിക്കുകയാണ് രാഷ്ട്രപതി. (Image Credits: Social Media)

2 / 5

പമ്പയിലെത്തി പമ്പാസ്നാനത്തിന് ശേഷം കെട്ടുനിറച്ച്, പിന്നാലെ 11.30 ഓടെയാണ് സന്നിധാനത്തേക്ക് അവർ പുണ്യ യാത്ര തിരിച്ചത്. കനത്ത സുരക്ഷയിൽ പ്രത്യേക വാഹനത്തിലാണ് ദ്രൗപതി മുർമു മല കയറിയത്. ഇന്നലെ വൈകിട്ടോടെ തലസ്ഥാനത്തെത്തിയ രാഷ്ട്രപതി ഇന്ന് രാവിലെ 7.30 ഓടെയാണ് രാജ്ഭവനിൽ നിന്ന് പമ്പയിലേക്ക് പുറപ്പെട്ടത്. (Image Credits: Social Media)

3 / 5

രാവിലെ ഒമ്പതോടെ കോന്നി പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ഹെലികോപ്ടർ ഇറങ്ങിയ ശേഷം റോഡ് മാർഗമാണ് രാഷ്ട്രപതി പമ്പയിലേക്ക് തിരിച്ചത്. പ്രമാടത്തെത്തിയ രാഷ്ട്രപതിയെ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു. പമ്പയിലെ ഒരുക്കങ്ങൾക്ക് ശേഷം പ്രത്യേകം സജ്ജമാക്കിയ ഗൂർഖാ വാഹനത്തിലാണ് സന്നിധാനത്തേക്ക് എത്തിയത്. (Image Credits: Social Media)

4 / 5

സന്നിധാനത്ത് എത്തിയ രാഷ്ട്രപതിയെ തന്ത്രി കണ്ഠര് മഹേഷ് മോഹനര് കൊടിമരച്ചുവട്ടിലെത്തി പൂർണകുംഭം നൽകി സ്വീകരിച്ചു. ദർശനത്തിനുശേഷം സന്നിധാനത്തെ ഗസ്റ്റ് ഹൗസിലാണ് വിശ്രമം ഒരുക്കിയിരിക്കുന്നത്. രാത്രിയോടെ തിരിച്ച് തിരുവനന്തപുരത്തെത്തുന്ന ​രാഷ്ട്രപതി ഗവർണർ ഒരുക്കുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കും. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് തീർത്ഥാടകർക്ക് ശബരിമലയിൽ നിയന്ത്രണം ഏർപ്പെടുത്തിയിയിരുന്നു. (Image Credits: PTI)

5 / 5

അതേസമയം നാളെ (ഒക്ടോബർ 23) വൈകിട്ട് രാഷ്ട്രപതി ദ്രൗപദി മുർമു കോട്ടയം കുമരകത്ത് എത്തും. രാഷ്ട്രപതിയുടെ സന്ദർശനം കണക്കിലെടുത്ത് ജില്ലയിലാകമാനം വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ 23, 24 തീയതികളിൽ ജില്ലയിൽ എല്ലാ സ്കൂൾ പ്രവർത്തന സമയത്തിലും മാറ്റം വരുത്തിയിരിക്കുകയാണ്. (Image Credits: PTI)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും